Tag: LATEST

രാജ്യത്തെ ഒടിടി ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

ഇന്ത്യയിലെ ഡിജിറ്റൽ വിനോദ വിപണിയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട്. രാജ്യത്തെ ഒടിടി ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർദ്ധനവ് ഇന്ത്യ ഒരു വലിയ ഡിജിറ്റൽ വിപ്ലവത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് അടിവരയിടുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ ഒടിടി ഉപഭോക്താക്കളുടെ എണ്ണം 66.49 കോടിയായി ഉയർന്നിരിക്കുകയാണ്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 45 ശതമാനത്തോളം വരുമെന്നത് വിപണിയുടെ പടുകൂറ്റൻ വ്യാപ്തിയെയാണ് കാണിക്കുന്നത്. 2025-ൽ ഒടിടി ഉപയോഗിച്ചിരുന്ന 60.12 കോടി ആളുകളിൽ നിന്ന് 11 ശതമാനത്തിന്റെ […]
Read more

തമിഴ്നാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി

ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം 28 വരെ നീട്ടി. വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങൾക്കാണ് ഉത്തരവ് ബാധകം. തെരഞ്ഞെടുപ്പ് ഹർജികൾ നിലവിലുള്ളതിനാലാണ് വിലക്ക്. ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് തള്ളിയിരുന്നെങ്കിലും ഉത്തരവിന്റെ പകർപ്പ് ലഭിച്ചെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഹർജി ഇല്ലാത്ത രണ്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
Read more

ബോക്‌സ് ഓഫീസ് കളക്ഷനിൽ മുന്നേറി’ഹനുമാൻ അംശ്’; ‘ധുരന്ധർ’ കളക്ഷനുകൾ മറികടന്നു

അഞ്ചാം വാരത്തിലും ബോളിവുഡ് ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് വെറും രണ്ട് കോടി രൂപ ബജറ്റിൽ നിർമിച്ച ‘ഹനുമാൻ അംശ്’. അഞ്ചാം വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനിൽ ചിത്രം വൻമുന്നേറ്റമാണ് നടത്തിയത്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ ‘ധുരന്ധർ’, ‘ധുരന്ധർ 2: ദി റിവേഞ്ച്’ എന്നിവയുടെ വാരാന്ത്യ കളക്ഷൻ ‘ഹനുമാൻ അംശ്’ മറികടന്നു. അഞ്ചാം വാരത്തിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ‘ഹനുമാൻ അംശ്’ ഇന്ത്യയിൽനിന്ന് മാത്രം 49.25 കോടി […]
Read more

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിന്റെ സക്സസ് ടീസർ പുറത്ത്.ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ തുടക്കം നേടിയ ചിത്രം ഇതിനോടകം മികച്ച ആഗോള കളക്ഷൻ ആണ് നേടിയെടുത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലും പുറത്തും ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, […]
Read more

യുഎസിന്റെ ‘പുതിയ ഭൂപടം’ പങ്കുവെച്ച് ട്രംപ്

വാഷിങ്ടൺ: കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുത്തി പുതിയ യുഎസ് ഭൂപടം പങ്കുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഭൂപടം പങ്കുവെച്ചത്. ഈ പ്രദേശങ്ങൾക്ക് മുകളിലായി അമേരിക്കൻ പതാക പതിപ്പിച്ച രീതിയിലുള്ള ഒരു എഐ നിർമിത ചിത്രമാണ് ട്രംപ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം അടിക്കുറിപ്പുകളോ വിശദീകരണങ്ങളോ നൽകിയിട്ടില്ല. വൈറ്റ് ഹൗസും ഇതിനെ ഒരു ഔദ്യോഗിക നയപ്രഖ്യാപനമായി ചിത്രീകരിക്കുന്ന സൂചനകളൊന്നും നൽകിയിട്ടില്ല. […]
Read more

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തുന്നു; 2027 ൽ പരീക്ഷണ ഓട്ടം

ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ ഒരു വൻ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മെയ്-ജൂൺ മാസങ്ങളിൽ ട്രാക്ക് പരിശോധനയ്ക്ക് ഇറങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി ശക്തിപ്പെടുത്തുന്നതിലും ഇതൊരു നിർണ്ണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.ഈ തദ്ദേശീയ ഹൈസ്പീഡ് ട്രെയിനിന്റെ ആദ്യത്തെ ബോഡി ഫ്രെയിം വിജയകരമായി നിർമ്മിച്ച്, അതിന്റെ […]
Read more

ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയം, മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തത് അപലപനീയമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും നേരിടേണ്ടി വന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകാതെ, ആ മാധ്യമപ്രവർത്തകയെത്തന്നെ പ്രതിയാക്കി കേസെടുത്തത് മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സമത്വത്തെക്കുറിച്ചും ഒരുഭാഗത്ത് രാഹുൽ ഗാന്ധി വാചാലനാകുമ്പോൾ, കേരളത്തിലെ കോൺഗ്രസ് സർക്കാർ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ മാധ്യമപ്രവർത്തകയ്ക്ക് നേരെ കേസെടുക്കുന്നു. ആർട്ടിക്കിൾ 19 പ്രകാരം ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് […]
Read more

ഈഫൽ ടവർ വിവാദം; തുല്യതയിൽ വിട്ടുവീഴ്ചയില്ലെന്ന് രാഷ്ട്രീയ നേതൃത്വം

പാരീസ്: ഈഫൽ ടവറിൽ ഹിന്ദു മതസംഘടനയുടെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണം ഫ്രാൻസിൽ വൻ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും കാരണമായിരിക്കുകയാണ്. ലിംഗവിവേചനപരമായ ഈ നടപടിക്കെതിരെ ടവർ മാനേജ്മെന്റിനെതിരെ ഫ്രാൻസിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കടുത്ത അമർഷത്തിലാണ്. ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ (ബി.എ.പി.എസ്.) ഗ്രൂപ്പിന്റെ ഈഫൽ ടവർ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്താൻ നിർദ്ദേശം നൽകിയെന്നാണ് വിവാദവിഷയം. സ്ത്രീകളെ മാറ്റിനിർത്താനുള്ള നിർദ്ദേശം ലിംഗസമത്വത്തിനും ഫ്രഞ്ച് റിപ്പബ്ലിക്കൻ മൂല്യങ്ങൾക്കും എതിരാണെന്നും ജീവനക്കാരെ അപമാനിക്കുന്നതാണെന്നും ജീവനക്കാർ ആരോപിക്കുന്നു. […]
Read more

നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയ്‌ലർ പുറത്ത്. പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരനാണ് ട്രെയിലർ പുറത്തിറക്കിയത്. സെപ്റ്റംബർ 17 ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, […]
Read more

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു

കോഴിക്കോട്: സാമൂതിരി രാജ പി കെ കേരളവര്‍മ (89) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പില്‍ താമസിക്കുന്ന ഇദ്ദേഹം ഫാര്‍മക്കോളജി വിദഗ്ധനായിരുന്നു. ബിസിനസ് മികവിനു കേന്ദ്ര, സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബലരാമ വര്‍മയുടെ മകനായ അദ്ദേഹം കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗമാണ്. അമ്മ ശ്രീദേവി വര്‍മ സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്തതിലൂടെ ശ്രദ്ധേയയാണ്. ഇന്റര്‍മീഡിയറ്റ് വരെ സാമൂതിരി കോളജിലാണ് കേരളവര്‍മ പഠിച്ചത്. അഹമ്മദാബാദ് എല്‍എം കോളജ് […]
Read more

Recent News