സാങ്കേതിക തകരാർ; ബ്രിട്ടനിൽ ആയിരത്തിലേറെ സർവീസുകൾ റദ്ദാക്കി
ബ്രിട്ടൻ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാറിന് പിന്നാലെ ബ്രിട്ടനിൽ റദ്ദാക്കിയത് ആയിരത്തിലധികം വിമാന സർവീസുകൾ. യാത്രാദുരിതം രൂക്ഷം. എടിസി സംവിധാനത്തിലെ തകരാർ മൂലം ചൊവ്വാഴ്ച ബ്രിട്ടനിലുടനീളമുള്ള വിമാന സർവീസുകൾ വലിയ രീതിയിൽ തടസ്സപ്പെട്ടു. ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് എയർപോർട്ട് ടെർമിനലുകളിലും വിമാനങ്ങൾക്കുള്ളിലുമായി മണിക്കൂറുകളോളം കുടുങ്ങിയത്. ഫ്ലൈറ്റ് പ്രൊസസിംഗ് സംവിധാനത്തിലുണ്ടായ തകരാർ വൈകുന്നേരത്തോടെ പരിഹരിച്ചതായി ബ്രിട്ടന്റെ നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചെങ്കിലും യുകെയിലെ പതിനഞ്ചോളം വിമാനത്താവളങ്ങളിലെ സർവീസുകളെ ഇത് […]
Read more

