Tag: LATEST

നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിന് ജാമ്യം അനുവദിച്ച് തലശ്ശേരി കോടതി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 48ാം ദിവസമാണ് ഡോ. റാമിന് ജാമ്യം കിട്ടുന്നത്. അഞ്ചരക്കണ്ടി കോളേജിൽ കയറരുതെന്നാണ് നിർദേശം. ജൂലൈ 24നാണ് ഡോ.എം.കെ. റാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതും റിമാൻഡ് ചെയ്യുന്നതും. തുടർന്ന് 5 കസ്റ്റഡിയിൽ ചോദ്യം ചെയ്തു. തെളിവെടുപ്പും നടത്തി. ഇതെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു എം.കെ. […]
Read more

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്ത് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മഴ മുന്നറിയിപ്പില്ല. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. മധ്യപടിഞ്ഞാറന്‍ […]
Read more

റോഡിൽ തടഞ്ഞു നിർത്തി യുവാവിന് നേരെ സംഘം ചേർന്ന് മർദനം; സംഭവം ആലുവയിൽ

കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം. റോഡിൽ തടഞ്ഞു നിർത്തിയാണ് കുട്ടമശേരി സ്വദേശി അഫ്സലിനെ ഇന്നലെ രാത്രി ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് കുട്ടമശ്ശേരി സ്വദേശി ഷംസുദ്ദീൻ, മകൻ ഷവാബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീന്റെ മറ്റൊരു മകൻ ഷഫീക്ക് ഒളിവിലാണ്. കഴിഞ്ഞ ജൂണിൽ അഫ്സൽ ഇവരെ അക്രമിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു അക്രമം. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം എന്ന് ആലുവ ടൗൺ പൊലീസ് പറഞ്ഞു
Read more

പവർകട്ട് ഇല്ലാതെ ഭരിക്കാൻ അറിയാവുന്ന സർക്കാർ ഉണ്ടായിരുന്നു,പുതിയ വൈദ്യുതി മന്ത്രിക്ക് പക്വതയില്ല’

ആലപ്പുഴ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പവര്‍കട്ട് വ്യാപാര മേഖലയില്‍ ഇരുട്ടടിയായി മാറിയെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. പക്വതയില്ലാത്ത മന്ത്രിയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നത്. നിലവിലെ വൈദ്യുതി വകുപ്പ് മന്ത്രിയെ മാറ്റണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം പവര്‍കട്ട് ഇല്ലാതെ ഭരിക്കാന്‍ അറിയാവുന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നുവെന്നും ഏകോപന സമിതി വ്യക്തമാക്കി. ആധുനിക കാലഘട്ടത്തില്‍ എങ്ങനെ പവര്‍കട്ട് […]
Read more

എല്ലാം പാര്‍ട്ടി പറയും’; കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിലെത്തി രമ്യാ ഹരിദാസ്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിലെത്തി രമ്യാ ഹരിദാസ് എംഎല്‍എ. എല്ലാം പാര്‍ട്ടി പറയും എന്ന് മാത്രമാണ് രമ്യാ ഹരിദാസ് പ്രതികരിച്ചത്. നിയമസഭാ കമ്മിറ്റിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച എംഎല്‍എ പാളയം പ്രദീപിനെ അഡീഷണല്‍ സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ടുള്ള കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചില്ല. അത്തരമൊരു കത്ത് കൊടുത്തിട്ടില്ലെന്നും വ്യാജ വാര്‍ത്ത കൊടുത്ത് എംഎല്‍എയെ ഇല്ലാതാക്കാന്‍ നോക്കേണ്ടതില്ലെന്നും എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എംഎല്‍എയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടും രമ്യാ ഹരിദാസ് മണ്ഡലത്തില്‍ […]
Read more

‘പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത പ്രതീക്ഷിക്കുന്നുണ്ട്’; മന്ത്രി സണ്ണി ജോസഫിനോട് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സണ്ണി ജോസഫ് വൈദ്യുതി വകുപ്പിൻ്റെ മന്ത്രി മാത്രമല്ലെന്നും ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണെന്നും ജനങ്ങളോട് അൽപമെങ്കിലും മര്യാദ കാണിക്കണെമന്നും കെ സുരേന്ദ്രൻ പറഞ്ഞു. കെ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് “ബഹുമാനപ്പെട്ട ശ്രീ. സണ്ണി ജോസഫ് , താങ്കൾ വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല ഭരണകക്ഷിയുടെ […]
Read more

ഫുൾ ടൈം’ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ സുരേഷ്

‍‍ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി. ‘ഫുൾ ടൈം’ അധ്യക്ഷൻ എന്നതിൽ പാർട്ടി വ്യക്തത വരുത്തിയിട്ടില്ലെന്ന് കൊടിക്കുന്നിൽ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അങ്ങനെ ഒരു നിബന്ധന മുന്‍പോട്ട് വയ്ക്കാത്തിടത്ത് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും പടര്‍ത്താനാണ് ചിലരുടെ ശ്രമമമെന്ന് കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെവിടെയും കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ ഒരു വ്യവസ്ഥയില്ല. ദേശീയ നേതൃത്വം അങ്ങനെ ഒരു നിബന്ധന മുന്നോട്ട് വയ്ക്കുന്നില്ലെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു. ഇതേക്കുറിച്ച് വ്യക്തമായി […]
Read more

സിംഗപ്പൂരിലെ പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും വൻ ശമ്പള വർധന

സിംഗപ്പൂർ സിറ്റി: ലോകത്തിൽ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രിയുടെ ശമ്പളത്തിൽ വീണ്ടും വർധന. സിംഗപ്പൂരിലാണ് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും വൻ ശമ്പള വർധന പ്രഖ്യാപിച്ചത്. പുതിയ മാറ്റത്തോടെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗിന്റെ ശമ്പളം 2.2 മില്യൺ സിംഗപ്പൂർ ഡോളർ (ഏകദേശം13.8 കോടി രൂപ)ഇൽ നിന്ന് 3.6 മില്യൺ സിംഗപ്പൂർ ഡോളറായി (ഏകദേശം 22.9 കോടി രൂപ) ഉയർന്നു. അറുപത് ശതമാനത്തിലേറെയാണ് വർധനവ്. ലോകത്തിൽ തന്നെ പ്രധാനമന്ത്രിക്ക് ഏറ്റവുമധികം ശമ്പളം നൽകുന്ന രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂരിലെ സാധാരണക്കാരും […]
Read more

ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെം​ഗളൂരിലെ ക്ഷേത്രത്തിൽ സ്വീകരണം

ബെം​ഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെം​ഗളൂരിലെ ക്ഷേത്രത്തിൽ സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റി എത്തിയത്. മുൻപ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റി. കൂടെയുള്ളവർ മാലയിട്ടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സ്വീകരിച്ചത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് അനുവദിച്ചത്. അതേസമയം, സ്വീകരണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നാണ് ഭാരവാഹികളുടെ പ്രതികരണം. പ്രതികരിക്കാൻ ഇല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും വ്യക്തമാക്കി. രമേഷ് റാവുവിന്റെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്. […]
Read more

നിവിൻ പോളിക്ക് പകരം ബെത്‌ലഹേമിൽ’ എത്തേണ്ടിയിരുന്നത് ആസിഫ് അലിയും ടൊവിനോയും

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ 270 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ നിവിൻ പോളിക്ക് പകരം ആദ്യം കാസറ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് ആസിഫ് അലിയെയും ടൊവിനോ തോമസിനെയും ആണെന്ന് പറയുകയാണ് ചിത്രത്തിന്റെ എഴുത്തുകാരൻ […]
Read more

Recent News