Tag: LATEST

പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം; എൻസിപി(എസ്)-കോൺഗ്രസ് (എസ്) ലയനത്തിൽ ധാരണയായി

കൊച്ചി: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൻ.സി.പി.(എസ്) – കോൺഗ്രസ് (എസ്) കക്ഷികൾ ലയിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ധാരണയായി. ആറു ജില്ലാ പ്രസിഡന്റ്‌ സ്ഥാനം കോൺഗ്രസ് (എസ്) ന് നൽകുമ്പോൾ എട്ട് ജില്ലകൾ എൻ.സി.പി.ക്കായിരിക്കും.തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രസിഡന്റുമാർ കോൺഗ്രസ് (എസ്‌)-ൽ നിന്നായിരിക്കും. ബാക്കി എൻ.സി.പി പ്രസിഡന്റുമാരായിരിക്കും. ഒരു പാർട്ടിയിൽ ലയിക്കുന്നതിനുപകരം, രണ്ട് പാർട്ടികളും ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് ആലോചിച്ചിട്ടുള്ളത്. ഇരുപാർട്ടികളുടെയും പേരുകൾ ഉൾപ്പെടുത്തി കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പുതിയ പേരാണ് ആലോചിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ്‌ […]
Read more

വാർത്താ‌ചോർച്ച തടയാൻ നടപടിയുമായി സിപിഎം

തിരുവനന്തപുരം: വാർത്താ‌ചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം. സംസ്ഥാന സമിതി അം​ഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് അസാധാരണ നടപടി. തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അം​ഗങ്ങളിൽ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് അപേക്ഷാ ഫോമിൻ്റെ മാതൃകകൾ നൽകിയിരുന്നു. എന്നാൽ, ഇതിൽ യാതൊരു എതിർപ്പും പറയാതെ എല്ലാവരും ഒപ്പിട്ട് നൽകുകയും ചെയ്തു. ഫോൺകോൾ വിവരങ്ങൾ ലഭ്യമാക്കാൻ ഫോൺ കമ്പനിയോട് സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം. പാർട്ടി ചർച്ചകൾ പുറത്തുപോയാൽ […]
Read more

രാഹുൽ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ലെന്ന് എം.എ ബേബി

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. ഇന്ത്യ സഖ്യം അക്കാര്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ല. രാഹുൽ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ലെന്നും എം എ ബേബി പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണ. പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. പ്രതിപക്ഷ നേതാവായതുകൊണ്ട് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നുവെങ്കിൽ […]
Read more

പാളയം പ്രദീപിനായുള്ള നീക്കം; പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ

തിരുവനന്തപുരം: ചിറയന്‍കീഴ് കോണ്‍ഗ്രസിലെ തമ്മില്‍ തല്ലിന് പിന്നിലെ പാളയം പ്രദീപിനായുള്ള നീക്കങ്ങളില്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ. വിവാദങ്ങള്‍ക്കിടെ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയതില്‍ പ്രാദേശിക നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടെന്നാണ് വിവരം. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കവുമായി രമ്യ മുന്നോട്ട് പോയാല്‍ പ്രതിഷേധം കടുത്തേക്കും. പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കിയത്. എന്നാല്‍ […]
Read more

മെസിയുടെ പേരിലെ തട്ടിപ്പ്; കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ഷോൺ ജോർജ്

കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. റിപ്പോട്ടർ ടിവിയുടെ വിവിധ സാമ്പത്തിക ഇടപാടുകളും ജിഎസ്ടി, രജിസ്ട്രേഷൻ തട്ടിപ്പുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയത്. എസ്എഫ്ഐഒ, ഇഡി, ഐടി, സിബിഐ അടക്കമുള്ള ഏജൻസികൾക്കാണ് പരാതി നൽകിയത്. വിവിധ തട്ടിപ്പുകളുടെ തെളിവുകൾ സഹിതമാണ് പരാതി. റിപ്പോർട്ടർ ടിവി മെസ്സിയുടെ പേരിൽ വലിയ തട്ടിപ്പ് നടത്തിയെന്നും സർക്കാർ എസ്ഐടി രൂപീകരിച്ചതിൽ സന്തോഷമുണ്ടെന്നും ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ […]
Read more

മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇ.ഡി; പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ. ഡി ഡിജിപിക്ക് കത്തയച്ചു. മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, പിണറായിയുടെ മകളും എക്‌സാലോജിക് എം ഡിയുമായ വീണ ടി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌റേറ്റ് […]
Read more

മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതി; നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് പരാതി നൽകും

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പ്രതിപക്ഷത്ത് നിന്നുള്ള 32 എംപിമാർ. പരാതിയിൽ നിലവിലെ നിയമനടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് പാ‍ർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ്‌സി -എസ്‌ടി വിഭാ​ഗത്തിൽപ്പെടുന്ന 32 എം പിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്. എന്നാൽ അന്വേഷണം ശരിയായ ദിശയിലെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാ‍ർ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലും, ബെംഗളൂരുവിലുമായി 2 കേസുകളെടുത്തിട്ടുണ്ടെന്ന് സംസ്ഥാന […]
Read more

ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ക്യാപ്റ്റനായി ജസീല പര്‍വീണ്‍

ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട് മത്സരാര്‍ഥി ജസീല പര്‍വീണ്‍. ക്യാപ്റ്റന്‍ എന്നല്ല മറിച്ച് ലീഡര്‍ എന്നാണ് ഓരോ വാരത്തിലും ഹൗസിനെ നിയന്ത്രിക്കേണ്ട ആള്‍ക്ക് ബിഗ് ബോസ് ഇക്കുറി നല്‍കിയിരിക്കുന്ന ടൈറ്റില്‍. മുന്‍ സീസണുകളില്‍ നിന്നൊക്കെ വേറിട്ട രീതിയില്‍ ആയിരുന്നു ലീഡറിനെ തിരഞ്ഞെടുക്കല്‍. ഇതിനായി മൂന്ന് പേര്‍ വീതമുള്ള ടീമുകള്‍ രൂപീകരിച്ചു. ഇത്തരത്തില്‍ ഏഴ് ടീമുകള്‍ രൂപീകരിക്കപ്പെട്ടു. ഓരോ ടീമിലും ഓരോ ലീഡര്‍ സ്ഥാനാര്‍ഥിയും അവരെ പിന്തുണയ്ക്കുന്ന രണ്ട് പേരും ഉണ്ടായിരുന്നു. […]
Read more

വീണ്ടും തെരഞ്ഞെടുപ്പ് ചൂട്; തമിഴ്‌നാട്ടിലും ബംഗാളിലും അടക്കം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും അസമിലെ ഒരു ലോക്സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ആറിന് വോട്ടെടുപ്പും ഒമ്പതിന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദ്ദേശ പത്രിക ഈ മാസം ഒമ്പത് മുതല്‍ 16 വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17ന് നടക്കും. ഈ മാസം 19 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തമിഴ്‌നാട്ടില്‍ മധുരാന്തകം, […]
Read more

കെഎസ്ആ‍‌ർടിസിയിൽ 10 വർഷത്തേക്ക് പരസ്യം ചെയ്യാൻ അവസരം, സ്പോൺസർഷിപ്പ് വഴി പുതിയ ബസുകൾ

തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരമൊരുക്കി സംസ്ഥാന സ‍‌ർക്കാ‍ർ. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായാണിത്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കോർപറേഷന് ബസുകൾ സ്പോൺസർ ചെയ്യാം. ഇതിനായുള്ള വിശദമായ മാർഗനിർദേശങ്ങൾ കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്ക് പുറമെ സി.എസ്.ആർ ഫണ്ടുകൾ […]
Read more

Recent News