Tag: LATEST

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി. ബോംബെ ഹൈക്കോടതിയാണ് ഹർജി തള്ളിയത്. പ്രധാനമന്ത്രിയെ കളളന്മാരുടെ തലവൻ എന്ന് വിളിച്ചതിനെതിരെയായിരുന്നു കേസ്. 2018 ൽ രാജസ്ഥാനിലായിരുന്നു കേസിനാസ്പദമായ പരാമർശം. രാഹുൽ ഗാന്ധി ബിജെപി പ്രവർത്തകരെയാകെ അപമാനിച്ചുവെന്നാരോപിച്ചാണ് മാനനഷ്ടകേസ് നൽകിയത്.
Read more

വിശാല സംസ്ഥാന സമിതി കരട് റിപ്പോർട്ട്, സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനവും ആശയക്കുഴപ്പവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേരാരിനിക്കുന്ന സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിനെ സംബന്ധിച്ച് പാർട്ടിയിൽ വലിയ ആശയക്കുഴപ്പവും രൂക്ഷവിമർശനവും. രണ്ടാം ദിവസത്തിലേക്ക് കടന്ന സി പി എം. സംസ്ഥാന സമിതി യോഗത്തിലാണ് വിശാല സമിതിക്കായി സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരെ നേതാക്കൾ രംഗത്തെത്തിയത്. തിരഞ്ഞടുപ്പ് തോൽവി അവലോകനം പാടെ അവഗണിച്ച്, പൊതു സംഘടനാ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ വീഴ്ചകളെക്കുറിച്ച് പരാമർശമില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. സ്ഥാനാർത്ഥി […]
Read more

വായും കൈയ്യും പോയ കോടാലിയാകരുത്’, ജി സുധാകരനോട് എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി മുൻ എം എൽ എയും സി പി എം നേതാവുമായ എച്ച് സലാം രംഗത്ത്. സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച സലാം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താനടക്കം ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സലാമിന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടാൻ തയ്യാറാണോ എന്നാണ് ചോദ്യം. ഈ തുക ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും പേരിൽ പറവൂരിലടക്കം ഭൂമിയും സ്വത്തുക്കളും […]
Read more

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം. കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുതെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു. സംഘപരിവാർ ആശയങ്ങളുടെ സ്വാധീനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ സ്വഭാവവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം. വിദ്യാഭ്യാസത്തെ രാഷ്ട്രീയ – വർഗീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു. അതിനിടെ പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര […]
Read more

സ്റ്റാലിനെതിരായ വിജയുടെ ബോഡിഷെയ്മിംഗ് പരാമർശത്തിനെതിരെ സിപിഎം, ; വിമർശനം വിടാതെ ടിവികെ

ചെന്നൈ: നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കെ. സ്റ്റാലിനെ തമിഴക വെട്രി കഴകം (ടി വി കെ.) അധ്യക്ഷനും മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് അവഹേളിച്ചതായി ഡി എം കെ. മിസ (MISA) നിയമത്തെക്കുറിച്ചുള്ള പരാമർശത്തിനിടെ വിജയ്, സ്റ്റാലിനെതിരെ ബോഡി ഷെയിമിംഗ് നടത്തിയെന്നാണ് ആക്ഷേപം. സംഭവത്തിൽ വിജയ് നടത്തിയ പരാമർശങ്ങളെ അപലപിച്ച് ടി വി കെ ഭരണത്തെ പിന്തുണക്കുന്ന സി പി എം രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് വലിയ ക്രൂരപീഡനങ്ങളാണ് സ്റ്റാലിൻ നേരിട്ടതെന്ന് സി പി […]
Read more

ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത ജാ​ഗ്രത; നിർദേശങ്ങൾ പൊലീസ്

ഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ വിവിധ മേഖലകളിൽ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ നൽകി. സെപ്തംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ നടക്കുക. വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ‍ ‍ഡൽഹിയിലേക്ക് എത്തും. പൊതു ഇടങ്ങൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഉപേക്ഷിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ ബാഗുകളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ […]
Read more

തോറ്റതിന്റെ അരിശം പ്രവര്‍ത്തകരോടു തീർക്കുന്നു; സിപിഐഎമ്മിനെ കടന്നാക്രമിച്ച് സമസ്ത മുഖപത്രം

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരായ വിമര്‍ശനത്തില്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച് സമസ്ത മുഖപത്രം സിറാജ്. തെരഞ്ഞെടുപ്പിലെ പരാജയം ന്യൂനപക്ഷ സമുദായങ്ങളുടെമേല്‍ ചാര്‍ത്തി വിമര്‍ശിക്കുന്ന രീതി ഈയിടെയായി ഇടതുപ്രൊഫൈലില്‍ കാണുന്നുണ്ടെന്നും വിശദീകരണം നല്‍കിയിട്ടും വിമര്‍ശനവുമായി മുന്നോട്ടുപോകുന്നത് അതിന്റെ അരിശം തീര്‍ക്കുന്നതാണോയെന്നും റഹ്മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ‘ഇവിടെ ആര്‍ക്കാണ് പ്രശ്‌നം?’ എന്ന തലക്കെട്ടിലാണ് ലേഖനം. പാര്‍ട്ടി തോറ്റതോ ഇടതുപക്ഷം തകര്‍ന്നതോ അല്ല. അണികള്‍ നല്‍കിയ ഒരുശിക്ഷ കൂടിയാണ് തോല്‍വി. ഇതിന്റെ അരിശം […]
Read more

യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേലൂര്‍ സ്വദേശിനിയും നഴ്സുമായ മിനു (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. മിനുവിൻ്റെ ഭർത്താവ് ജിബിൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഭര്‍തൃമാതാവിനൊപ്പമായിരുന്നു മിനുവിൻ്റെ താമസം. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മിനുവിന്റെ ഇളയ മകന്‍ അസുഖബാധിതനായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകൻ്റെ കൂടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മിനു ആശുപത്രിയിൽ […]
Read more

വാഴപ്പഴത്തിന് വിദേശ നിക്ഷേപത്തിന്റെ കരുത്ത്; ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം 8,000 കോടിയിലേറെ

ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് പക്ഷേ ആഗോള കയറ്റുമതി വിപണിയിൽ പങ്ക് വെറും 1 ശതമാനം മാത്രം. ഈ വിടവ് നികത്താൻ വൻ നീക്കവുമായി കേന്ദ്ര സർക്കാർ. വാഴപ്പഴം ഉൾപ്പെടെയുള്ള കൂടുതൽ വാണിജ്യവിളകളിലേക്ക് വിദേശ നിക്ഷേപം (FDI) അനുവദിക്കുന്നത് പരിഗണിക്കുന്നു.തോട്ടവിള മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചന തുടങ്ങി. കൂടുതൽ വാണിജ്യവിളകളെ FDI നയത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി വാഴപ്പഴ കൃഷിയിലും വിദേശ നിക്ഷേപത്തിന് വഴിയൊരുക്കുന്നത് […]
Read more

ബംഗ്ലാദേശിനെ തകര്‍ത്ത്‌ അണ്ടര്‍ 20 ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ

നീണ്ട ഇരുപത്‌ വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച് ഇന്ത്യയുടെ അണ്ടർ 20 ടീം. എഎഫ്‌സി അണ്ടര്‍ 20 ഏഷ്യന്‍ കപ്പിന്‌ യോഗ്യത നേടിയാണ് ചരിത്രം. ക്വാളിഫൈയിംഗ്‌ റൗണ്ടിലെ അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ് യോഗ്യത. ഇന്ത്യക്ക്‌ വേണ്ടി ഡാനി മെയ്‌തേയ്‌ ലെയ്‌ഷറാം, വിശാല്‍ യാദവ്‌, പകരക്കാരനായിറങ്ങിയ അര്‍ബാഷ്‌ എന്നിവര്‍ സ്‌കോര്‍ ചെയ്‌തു. മറ്റൊരു മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ 2-0ന്‌ സിറിയയെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ മൂന്ന്‌ മത്സരങ്ങളില്‍ നിന്ന്‌ രണ്ട്‌ ജയം നേടിയ ഇന്ത്യ ആറ്‌ […]
Read more

Recent News