Tag: LATEST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി 16 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്തത്.മോശം ഫോമിലുള്ള മൂന്നാം നമ്പർ ബാറ്റർ മർനസ് ലാബുഷെയ്ൻ ടീമിൽ സ്ഥാനം നിലനിർത്തി. താരത്തിന് ഫോം തെളിയിക്കാനുള്ള അവസാന അവസരമാകും ഈ പരമ്പര. ഏകദിന ടീമിൽ നിന്നു ലാബുഷെയ്നെ നേരത്തെ പുറത്താക്കിയിരുന്നു. 2023 ജൂലൈയ്ക്ക് ശേഷം ഒരു സെഞ്ച്വറി പോലും നേടാനാകാതെ ഫോം ഔട്ടായ ലാബുഷെയ്‌നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. കഴിഞ്ഞ മാസം […]
Read more

കരുവാറ്റക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വിട്ടു

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൗമാരക്കാർ കൊലപ്പെടുത്തിയ കേസിൽ അസാധാരണ നടപടിയുമായി ആലപ്പുഴ ജുവനൈല്‍ കോടതി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള വ്യവസ്ഥ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിൽ ഇല്ലെന്നും അത്തരത്തിലുള്ള മുന്‍ കോടതിവിധികള്‍ ഇല്ലെന്നുമുള്ള വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി.13 വയസ്സുകാരി ഉള്‍പ്പെടെ മുഴുവന്‍ പേരും മൈനര്‍ ആയ കൊലകേസ് അപൂര്‍വത്തില്‍ അപൂര്‍വമാണെന്നും കുട്ടികളുടെ കസ്റ്റഡി വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് […]
Read more

തൊടുപുഴയിൽ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തൊടുപുഴ: തൊടുപുഴ മുതലക്കോടത്ത് കെട്ടിടത്തിൽ നിന്ന് കോണ്‍ക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. പഴയകെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വലിയ കോണ്‍ക്രീറ്റ് തൂണ് നിലം പതിച്ചപ്പോള്‍ രണ്ട് തൊഴിലാളികള്‍ ഇതിനിടയില്‍ പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള സാന്‍ജോ ഭവന്‍ എന്ന കെട്ടിടത്തിൻ്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. കെട്ടിടം പഴകിയതിനെ തുടര്‍ന്ന് […]
Read more

പാളയം പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് കത്ത് നൽകി

തിരുവനന്തപുരം: പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎല്‍എയുടെ അനധികൃത നീക്കം. പ്രദീപിനെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാണ് രമ്യ അനധികൃത നീക്കം നടത്തിയത്. മുന്‍കാല പ്രാബല്യത്തോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കി. എന്നാല്‍ രമ്യ ഹരിദാസ് നല്‍കിയ കത്ത് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടക്കി. പ്രദീപിനെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്നായിരുന്നു രമ്യ ഹരിദാസ് കത്ത് നല്‍കിയത്. മെയ് 21 മുതല്‍ പ്രാബല്യം വേണമെന്നായിരുന്നു രമ്യ കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ […]
Read more

മെട്രോ ശൃംഖലയിൽ യുഎസിനെ മറികടന്ന് രണ്ടാമനാകാൻ ഇന്ത്യ

ലോകത്തെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്ക് ഉള്ള രണ്ടാമത്തെ രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും എന്നാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞത്. യുഎസിനെയാണ് ഇന്ത്യ ഇക്കാര്യത്തിൽ മറികടക്കുക.ഇൻഡോർ മെട്രോയുടെ വിപുലീകരിച്ച പാതയുടെ ഉദ്‌ഘാടനം നിർവഹിക്കവെയായിരുന്നു മന്ത്രി ഇത്തരത്തിൽ അറിയിച്ചത്. ഇന്ത്യയുടെ മെട്രോ ശൃംഖല അതിവേഗമാണ് വികസിച്ചത്. 26 നഗരങ്ങളിലായി 1,170 കിലോമീറ്ററിലെത്തി നിൽക്കുകയാണത്. യുഎസിന്റെ മൊത്തം മെട്രോ ശൃംഖല 1,386 കിലോമീറ്ററാണ്. യുഎസിനെ മറികടക്കാൻ […]
Read more

പിഎംശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ പിഎംശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശന്‍റെ ദില്ലി സന്ദർശനത്തിൽ ഇക്കാര്യം ചർച്ചയാകാനാണ് സാധ്യത. പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ നിബന്ധനകൾ മുന്നോട്ട് വച്ച് കേന്ദ്രവുമായി വീണ്ടും ചർച്ച നടത്താനാണ് നീക്കം. അതേസമയം ദില്ലിയിൽ ഇന്ന് രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം […]
Read more

ആറാമത് സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് തുടക്കം

മസ്കറ്റ്: ഒമാൻ സൈക്ലിംഗ് ഫെഡറേഷനും ദോഫാർ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് ദോഫാർ ഗവർണറേറ്റിൽ ആവേശകരമായ തുടക്കം. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര കായിക മാമാങ്കത്തിൽ ആതിഥേയരായ ഒമാൻ ഉൾപ്പെടെ യുകെ, ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രേലിയ, സൗദി അറേബ്യ തുടങ്ങി 28 രാജ്യങ്ങളിൽ നിന്നുള്ള 95 പ്രമുഖ സൈക്ലിസ്റ്റുകളാണ് മാറ്റുരയ്ക്കുന്നത്. ദോഫാറിന്റെ പ്രകൃതിഭംഗിയും സാംസ്‌കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം ലോക സൈക്ലിംഗ് ഭൂപടത്തിൽ ഒമാന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ് […]
Read more

നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ അനധികൃത പണപ്പിരിവാണ് ഡിഎംകെ കാലത്തുണ്ടായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിദി സ്റ്റാലിൻ, മുന്‍ മന്ത്രി സെന്തില്‍ ബാലാജി എന്നിവര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത് എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് തന്നെ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മുന്‍ മുഖ്യമന്ത്രി കരുണാനിധി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം […]
Read more

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ഒ. ജെ ജനീഷ്

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഒ.ജെ ജനീഷ്. സുരേഷ് ഗോപി കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാലാണ് നടപടിയുണ്ടാകാത്തതെന്നും, മറ്റാര് ചെയ്താലും ഇതിനകം കേസാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടോളിൽ ശാശ്വത പരിഹാരം കാണാൻ സുരേഷ് ഗോപി ശ്രമിക്കണമെന്നും, ടോൾ നൽകാൻ ജനം തയ്യാറാണെങ്കിലും സർവീസ് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലിയോണൽ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ എസ് ഐ ടിയുടെ […]
Read more

2010 മുതൽ 2026 വരെ രാജ്യത്ത് 32 ഐഎഎസ് ഉദ്യോഗസ്ഥർ രാജിവെച്ചു

ന്യൂഡൽഹി: രാജ്യത്ത് 2010 മുതൽ 2026 വരെയുള്ള കാലയളവിൽ രാജ്യത്ത് 32 ഐഎഎസ് ഉദ്യോഗസ്ഥർ രാജിവെച്ചെന്ന് കേന്ദ്ര സർക്കാരിൻ്റെ വെളിപ്പെടുത്തൽ. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഇന്ത്യ ടുഡേ’ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. പശ്ചിമ ബംഗാൾ കേഡറിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ രാജിവെച്ചത്. കണക്കുകൾ പ്രകാരം 2010-ലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ജോലി ഉപേക്ഷിച്ചത്, ആറ് പേർ. തുടർന്നുള്ള വർഷങ്ങളിൽ ശരാശരി […]
Read more

Recent News