Tag: LATEST

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ (47) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഏ. സംസ്ക്കാരം വൈകീട്ട് കാട്ടക്കടയിൽ നടക്കും.
Read more

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ : കോഴിക്കോട് ആതിഥേയത്വം വഹിക്കും

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി. ഒക്ടോബർ 25 മുതൽ 31 വരെയായിരിക്കും കായികമേള നടക്കുക. കോഴിക്കോട് എൻ ഐ ടിയായിരിക്കും പ്രധാന വേദി. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയതിൽ വിവാദം കനത്തെങ്കിലും വേദിമാറ്റം ഇനിയുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടുതൽ സൗകര്യങ്ങളുള്ളത് കോഴിക്കോടായതിനാലാണ് കാരണമെന്നും കായിക മന്ത്രി വിവിരിച്ചിരുന്നു. എൻ ഐ ടിയിലേത് പുതിയ ട്രാക്കാണെന്നും ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള എല്ലാവിധ […]
Read more

ആലപ്പുഴയില്‍ തിരുവോണനാളില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദനം; കേസെടുത്ത് പൊലീസ്

ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ ആലപ്പുഴ പൊലീസ് കേസെടുത്തു. വാക്കുത്തര്‍ക്കത്തിന്‍റെ പേരിലാണ് എട്ടംഗ സംഘം നാല് യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ചത്. തിരുവോണനാള്‍ രാത്രിയില്‍ ആലപ്പുഴ പുന്നമടയിലെ റമദാ ഹോട്ടലില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അതുല്‍ എന്ന യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ജിംനേഷ്യത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലാണ് നാലംഗ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. ഇടിവള കൊണ്ട് ഇടിച്ചു. നിലത്തിട്ട് ചവിട്ടി. അതുലിന് പുറമേ മെഹ്റാന്‍, […]
Read more

മന്തിക്കടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ചു;പ്രതികളെ സഹായിക്കാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: പ്രതികളെ സഹായിക്കാന്‍ ഡ്യൂട്ടിയില്‍ ഗുരുതര വീഴ്ച വരുത്തിയ പൊലീസുകാരന് സസ്പെന്‍ഷന്‍. പേട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സുല്‍ഫിക്കറിനാണ് സസ്പെന്‍ഷന്‍. സിറ്റി പൊലീസ് കമ്മീഷണര്‍ ആണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരത്ത് മന്തിക്കടയില്‍ രണ്ടാമത് റൈസ് ചോദിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദ്ദിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് കേസ്. പ്രതികളുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട അറസ്റ്റ് ഇന്റിമേഷന്‍ സുല്‍ഫിക്കര്‍ കൃത്യമായി നല്‍കിയില്ല.ഇതുമൂലം പ്രതികള്‍ റിമാന്‍ഡിലാകാതെ വിട്ടയക്കേണ്ട സാഹചര്യമുണ്ടായി എന്നാണ് കണ്ടെത്തല്‍.
Read more

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് മന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഉത്തരവില്‍ ഉള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഗവണ്‍മെന്റ് ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കണം എന്നാണ് നിര്‍ദേശം. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ തുടങ്ങി പ്രധാന ആശുപത്രികളില്‍ വാര്‍ഡുകള്‍ ഒരുക്കണം. പ്രത്യേക വാര്‍ഡുകള്‍ സജീകരിക്കാന്‍ ആയില്ലെങ്കില്‍ ബെഡുകളും മുറികളും ഒരുക്കണം എന്നും നിര്‍ദേശമുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ […]
Read more

പൂനെ കേതൻ അഗർവാളിൻ്റെ കൊലപാതകം: യുവതിയുടെ കാമുകൻ്റെ സുഹൃത്തും പിടിയിൽ

പൂനെ: പ്രതിശ്രുതവരനെ യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. റിതേഷ് ഹാംഗെ എന്നയാളാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ജൂണ്‍മാസം പതിനെട്ടാം തീയതിയാണ് പ്രതിശ്രുതവരനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ കേതന്‍ അഗര്‍വാളിനെ സിയാ ഗോയലും ആണ്‍സുഹൃത്ത് ചേതനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ പ്രധാന പ്രതിയായ ചേതന്റെ സുഹൃത്താണ് റിതേഷ്. കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ റിതേഷും പങ്കാളിയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൂനെ റൂറല്‍ എസ്പി സന്ദീപ് ഗില്‍ പറഞ്ഞു. കേതന്റെ കൈകാലുകള്‍ തല്ലിയൊടിച്ച് പരിക്കേല്‍പ്പിക്കാനും പിന്നീട് കൊലപ്പെടുത്താനുമുള്ള […]
Read more

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; തന്ത്രപരമായി വീഡിയോ പകർത്തി, പ്രതിയെ സ്റ്റേഷനിലെത്തിച്ചു

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ഇന്നലെ രാത്രി 7:30-ഓടെയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്ത് വെച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. യുവതിയുടെ സമീപത്തായ് സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് ആണ് യുവതിയെ കടന്നുപിടിച്ചത്. ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ ദൃശ്യങ്ങൾ തന്ത്രപരമായി യുവതി മൊബൈലിൽ പകർത്തി. വിവരം ബസ് കണ്ടക്ടറെ അറിയികുകയും ചെയ്തു. പൊലീസിൽ പരാതി നൽകണമെന്നും പറഞ്ഞു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. കണ്ടക്ടറും […]
Read more

അപ്രഖ്യാപിത പവർ കട്ട്; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കൊച്ചി: തുടർച്ചയായ അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. വൈറ്റിലയിലെ കെ എസ് ഇ ബി ഓഫീസിലായിരുന്നു നാട്ടുകാരുടെ ഉപരോധം. കഴിഞ്ഞ നാലു ദിവസമായി പ്രദേശത്ത് രാത്രികാലങ്ങളിൽ കൃത്യമായ വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്നാണ് ജനങ്ങൾ രാത്രിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. തൈക്കൂടം സബ് സ്റ്റേഷനിൽ നടക്കുന്ന പ്രവൃത്തികൾ കാരണമാണ് വൈദ്യുതി തടസ്സപ്പെട്ടതെന്ന് അധികൃതർ വിശദീകരിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മറ്റ് ഫീഡറുകളിൽ നിന്നും വൈദ്യുതി ബന്ധം […]
Read more

ചിറയിൻകീഴിലെ തമ്മിലടി; പാളയം പ്രദീപിനെയും എസ്. സജാദിനെയും സസ്പെൻഡ് ചെയ്ത് കോൺ​ഗ്രസ്

തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹ​രിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി. ഇരു വിഭാഗത്തിനുമെതിരെ നടപടിയെടുത്തു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്മേലാണ് നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻൻ്റ് ചെയ്തതായി സംഘടനാ […]
Read more

സ്മൈൽ ഭവന പദ്ധതി: വീടിന്റെ താക്കോൽദാനം നടത്തി

പാലക്കാട്: പാവപ്പെട്ടവർക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആയിരുന്ന സമയത്ത് പ്രശസ്തന വ്യവസായ സ്ഥാപനമായ ഇൻഡൽ മണിയുമായി സഹകരിച്ച് നടപ്പിലാക്കിയ ഭവന പദ്ധതിയാണ് “സ്മൈൽ”. രണ്ട് കിടപ്പുമുറികളും, അടുക്കളയും, ശുചിമുറിയും, വരാന്തയും ഉൾപ്പെടെ 575 ഒരു ചതുരശ്ര അടി വരെയുള്ള വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. താക്കോൽദാന ചടങ്ങ് പാലക്കാട്‌ എം. എൽ. എ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു.കണ്ണാടി പഞ്ചായത്തിലെ വടക്കുമുറി സ്വദേശി സുന്ദരനും കുടുംബത്തിനുമാണ് ഇന്ന് വീട് കൈമാറിയത്.ഇതുവരെ 12 വീടുകളുടെ […]
Read more

Recent News