Tag: LATEST

ആർമി വേഷത്തിൽ ലാലേട്ടൻ; ഓപ്പറേഷൻ ഗംഗ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രമായ L367-ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്. ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ […]
Read more

ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം; 2 പേർ കൊല്ലപ്പെട്ടു,‌‌‌ 10 ലേറെ പേർക്ക് പരിക്ക്

സുക്രെ: ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്. രണ്ട് പേർ കൊല്ലപ്പെട്ടു. ബൊളീവിയയിലെ ലാ പാസിന് സമീപമുള്ള വിയാച്ച മുനിസിപ്പാലിറ്റിയിലെ സൈനിക ക്യാമ്പിലാണ് വൻ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. പ്രതിരോധ മന്ത്രാലയത്തിന്റെ പടക്കങ്ങളും മറ്റ് വെടിക്കെട്ടു സാമഗ്രികളും സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ 10 മുതൽ 15 വരെ ആളുകൾ മരണപ്പെട്ടിരിക്കാമെന്നും 60ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിയാച്ച ഹെൽത്ത് ഡയറക്ടർ റീറ്റ നെബ്രാസ്ക വിശദമാക്കിയത്. ഗുരുതരമായി […]
Read more

സിജെപി സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡല്‍ഹി: സിജെപിയുടെ ജന്തര്‍ മന്തര്‍ സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. പ്രതിയെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ സ്വതന്ത്ര ഭരദ്വാജിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി പൊലീസ് സ്റ്റേഷന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും […]
Read more

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവം; കേസെടുക്കുമെന്ന് വനം വകുപ്പ്

ഇടുക്കി: ഇടുക്കി മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് ഇസ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുക്കുമെന്ന് വനം വകുപ്പ്. മൂന്നാര്‍ കുട്ടിയാര്‍ സ്വദേശിക്കെതിരെയാണ് വനംവകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് പറഞ്ഞു. സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും നേരത്തെ കര്‍ശനമായി നിർദ്ദേശം നൽകിയിരുന്നു.ഈ നിർദ്ദേശങ്ങൾ നിലനില്‍ക്കെയാണ് സഞ്ചാരികള്‍ പൂക്കള്‍ പറിച്ചെടുത്തത്. പൂക്കള്‍ പറിച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വനം വകുപ്പ് കോടതിയില്‍ […]
Read more

ആരാകും ജേതാക്കൾ ? കെസിഎൽ ഫൈനൽ ഇന്ന്

കേരള ക്രിക്കറ്റ് ലീഗ് പൂരത്തിന് ഇന്ന് കൊടിയിറക്കം. പക്ഷെ, ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിന്റെ പാരമ്യത്തിലാണ്. മൂന്നാം സീസണില്‍ ആരാകും. ജേതാക്കളെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് തൃശ്ശൂര്‍ ടൈറ്റന്‍സിനെ നേരിടും. രാത്രി എട്ടുമണിക്കാണ് മത്സരം.ആലപ്പി റിപ്പിള്‍സിനെ 36 റണ്‍സിന് തോല്‍പിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കെസിഎല്ലിന്റെ ഫൈനലില്‍ കടന്നത്. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ […]
Read more

ഇന്ത്യയും പനാമയും തമ്മിലുള്ള സൗഹൃദ മത്സരം സെപ്റ്റംബര്‍ 25-ലേക്ക് മാറ്റി

ഇന്ത്യയും പാനമയും തമ്മില്‍ നടക്കാനിരുന്ന അന്താരാഷ്ട്ര പുരുഷ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ തീയതി മാറ്റിയതായും, നേരത്തെ പ്രഖ്യാപിച്ചിരുന്ന സെപ്റ്റംബര്‍ 26-ന് പകരം സെപ്റ്റംബര്‍ 25-ന് മത്സരം നടക്കുമെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.ഇത് ഫിഫയുടെ അന്താരാഷ്ട്ര മത്സര വിന്‍ഡോയുടെ ഭാഗമായി തന്നെ തുടരും. ഫിഫ റാങ്കിംഗില്‍ 44-ാം സ്ഥാനത്തുള്ളതും 2026-ലെ ഫിഫ ലോകകപ്പില്‍ മത്സരിച്ചതുമായ പാനമയെയാണ് ഇന്ത്യന്‍ ടീം നേരിടുന്നത്. ഉയര്‍ന്ന റാങ്കിലുള്ള ഒരു അന്താരാഷ്ട്ര ടീമിനെതിരെ […]
Read more

മുക്കം നഗരസഭാ കൗൺസിലർക്ക് ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് നഗരസഭാ കൗൺസിലർക്ക് ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം. മുക്കം നഗരസഭ കൗൺസിലർ ഷെരീഫ് വെണ്ണക്കോടാണ് ആക്രമണത്തിനിരയായത്. ഇന്ന് ഉച്ചയോടെ മുക്കം ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ബസ് സ്റ്റാൻഡിൽ മദ്യപിച്ച് കിടന്നയാളെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പരുക്കേറ്റ ഷെരീഫ് വെണ്ണക്കോടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിളി”ലെ രണ്ടാം ഗാനം പുറത്ത്

ഷറഫുദീൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. “പ്രാക്ക്” എന്ന ടൈറ്റിലോടെ എത്തിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് മുജീബ് മജീദാണ്. ബിന്ദു പങ്കജ്, നീരജ് രമേശ് എന്നിവരും കോറസ് ഗായകരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം മുരളീധരൻ, നിലീൻ സാന്ദ്ര എന്നിവർ ചേർന്നാണ് ​വരികൾ എഴുതിയിരിക്കുന്നത്. സെപ്റ്റംബർ 18 ന് ചിത്രം ആഗോള റിലീസായെത്തും. ഡോക്ടർ പോൾസ് […]
Read more

ജി. സുധാകരന്റെ ആരോപണത്തില്‍ വിതുമ്പി സിപിഐഎം നേതാവ്

ആലപ്പുഴ: ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി ജി. സുധാകരന്‍ എംഎല്‍എ നടത്തിയ പരാമര്‍ശത്തില്‍ വിതുമ്പിക്കരഞ്ഞ് സിപിഐഎം നേതാവ്. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എം എം അനസ് അലിയാണ് ആലപ്പുഴയില്‍ വാര്‍ത്ത സമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയത്. ജി സുധാകരന്റെ ആക്ഷേപത്തിന് ശേഷം കുടുംബത്തിന് പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്ന് അനസ് അലി പറയുന്നു. ഭാര്യ മൂന്ന് ദിവസമായി ജോലിക്ക് പോകുന്നില്ല. പിതാവിന് പള്ളിയിലും പോകാനാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ആക്ഷേപം തുടര്‍ന്നാല്‍ ജി സുധാകരനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ […]
Read more

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പ്രസ്താവന; പിണറായിയെ തള്ളി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ തള്ളി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ കേന്ദ്ര കമ്മിറ്റി രേഖ പുറത്തിറക്കിയിട്ടുണ്ടെന്നും ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് അതില്‍ കൃത്യമായി പറയുന്നുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി രേഖ തയ്യാറാക്കുക മാത്രമല്ല അത് പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും തങ്ങളെ സ്‌നേഹിക്കുന്ന ജനങ്ങള്‍ കൂടി അറിയാനാണ് അത് പരസ്യപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ പ്രദേശത്തെയും സാഹചര്യമാവാം പിണറായി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎം ശ്രീ വിഷയത്തിലും വി […]
Read more

Recent News