സർഗ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് കേന്ദ്ര-സംസ്ഥാന പങ്കാളിത്തം ശക്തമാക്കും
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും മാധ്യമ-വിവരസാങ്കേതിക ഏകോപനവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവര-പൊതുജനസമ്പർക്ക വകുപ്പ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വകുപ്പ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വേറിട്ട സാംസ്‌കാരിക കരുത്തും പ്രാദേശിക പ്രതിഭകളുടെ മികവും പൂർണമായി പ്രയോജനപ്പെടുത്തുന്ന രീതിയിലായിരിക്കണം മാധ്യമ-സർഗ മേഖലകളുടെ വികസനമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ […]
Read more

