Tag: LATEST

ക്ലാസ് തുടങ്ങി പഠിപ്പി’യായി VD

തിരുവനന്തപുരം: മന്ത്രിമാർക്കുള്ള ആദ്യദിവസത്തെ സെഷനിൽ ഏറ്റവുംകൂടുതൽ ചോദ്യങ്ങളുയർന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയിൽനിന്ന്. എല്ലാ സെഷനുകളിലും രമേശ് ചെന്നിത്തലയ്ക്ക് ചോദ്യങ്ങളുണ്ടായിരുന്നു. അതിനൊപ്പം തന്റെ അഭിപ്രായങ്ങൾകൂടി രേഖപ്പെടുത്തി അദ്ദേഹം കൈയടി നേടി. വളരെ ഗൗരവമുള്ള സംശയങ്ങൾ ചോദിച്ച് ക്ലാസിലെ പഠിപ്പിയും മിടുക്കനുമായ വിദ്യാർഥിയായി മുഖ്യമന്ത്രി വി.ഡി. സതീശനും മാറി. എല്ലാ സെഷനുകളിലും സജീവമായിരുന്ന മുഖ്യമന്ത്രി കേരളത്തിന്റെ പൊതുജനാരോഗ്യത്തിന്റെ ഭാവി, കാലാവസ്ഥാപ്രതിസന്ധികളെ പ്രതിരോധിക്കലും തയ്യാറെടുപ്പും തുടങ്ങിയ ക്‌ളാസുകളിലാണ് കൂടുതൽ ഇടപെട്ടത്. ജപ്പാനിലെ കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയെക്കുറിച്ച് കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് […]
Read more

അധ്യാപക ദിനത്തില്‍ വിസിമാരെ വിമര്‍ശിച്ച് മന്ത്രി റോജി എം.ജോണ്‍

തിരുവനന്തപുരം: അധ്യാപക ദിനത്തില്‍ സർവ്വകലാശാല വൈസ് ചാൻസിലർമാർക്കെതിരെ വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിമര്‍ശിച്ചത്. വിഭജന അജണ്ടകള്‍ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ചുരുങ്ങുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തഃസത്തയെ ആണ് ഇത് ചോദ്യം ചെയ്യുന്നതെന്നും റോജി എം ജോണ്‍ അധ്യാപക ദിനാശംസ പോസ്റ്റില്‍ വിമര്‍ശിച്ചു. സ്വതന്ത്ര ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ആസ്ഥാനങ്ങളാകേണ്ട ഉന്നത വിദ്യാഭ്യാസ […]
Read more

ചിറയിൻകീഴിലെ കയ്യാങ്കളി; അന്വേഷണത്തിനൊരുങ്ങി കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കളുടെ തമ്മിൽ തല്ലിൽ അന്വേഷണത്തിനൊരുങ്ങി കെപിസിസി. എംഎൽഎ രമ്യ ഹരിദാസിന്റെ പരാതിയിലാണ് അന്വേഷണം. ഇരുവിഭാഗത്തിന്റെയും പരാതികൾ കേൾക്കാനാണ് തീരുമാനം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. തമ്മിൽതല്ല് നാണക്കേടെന്നാണ് വിലയിരുത്തൽ. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയാണ് രമ്യ ഹരിദാസ്. അതേസമയം, സംഭവത്തിൽ രണ്ട് കൂട്ടരുടെയും പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുള്‍പ്പെടെ പ്രതികളാണ്. സജാദും ഭാര്യയും […]
Read more

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രമായ L367-ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്. ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. […]
Read more

നീയാരാടാ? കോൺഗ്രസിൽ പൊട്ടിത്തെറി

ചിറയിൻകീഴ്: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എംഎൽഎ ആക്രമിച്ചുവെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപിച്ചു. രമ്യ ഹരിദാസ് എംഎൽഎ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘എൻ്റെ കൈ വിടടാ’ എന്ന് എംഎൽഎ പറയുന്നതും ‘നീയാരാടാ’ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെൻ്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗത്തിൽ […]
Read more

വൈഭവ്‌ സൂര്യവംശിയുടെ കരിയറിനെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന്‌ ബിസിസിഐ

മുംബൈ: വൈഭവ്‌ സൂര്യവംശിയുടെ കരിയറിനെ ബിസിസിഐ വളരെ ഗൗരവത്തോടെയാണ്‌ നോക്കിക്കാണുന്നതെന്ന്‌ സെക്രട്ടറി ദേവജിത്‌ സൈകിയ. പതിനഞ്ച്‌ വയസ്‌ മാത്രം പ്രായമുള്ള കളിക്കാരന്‌ അന്താരാഷ്ട്ര തലത്തില്‍ വലിയ പരിചയ സമ്പത്ത്‌ നല്‍കുവാന്‍ ബി സി സി ഐ ശ്രമിക്കുന്നത്‌ അഭിമാനകരമാണ്‌. സൂര്യവംശിയാകട്ടെ മറ്റ്‌ യുവ താരങ്ങളാകട്ടെ, അവര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യത്തിന്‌ നല്‍കിയ സേവനം മാതൃകയാക്കണം. ഒരു ദിവസം ഉദിച്ചവസാനിക്കുന്നവരാകരുത്‌, ദൈര്‍ഘ്യമേറിയ കരിയര്‍ പ്ലാന്‍ ചെയ്യണം. ബി സി സി ഐ അവലോകന യോഗത്തില്‍ വൈഭവ്‌ സൂര്യവംശിയുടെ കരിയര്‍ […]
Read more

കേരളം ആദ്ധ്യാത്മ കേരളമായി മാറിക്കൊണ്ടിരിക്കുന്നു; കെ സുരേന്ദ്രൻ

കോഴിക്കോട്: ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രധാന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ന് കേരളം ആദ്ധ്യാത്മ കേരളമായി മാറിക്കൊണ്ടിരിക്കുന്നു, നവോത്ഥാനത്തിലേക്ക് നടക്കുകയാണ്, അതിന് എല്ലാം കാരണം ബാലഗോകുലം ആണ്. ഒരുകാലത്ത് ബാലഗോകുലം നടത്തിയിരുന്ന മഹാശോഭയാത്രയെ അടിച്ചോടിച്ചവർ, ഇപ്പോൾ ആശംസകൾ കൈമാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ശരിയായ കേരളത്തെ സൃഷ്ടിച്ചത് ബാലഗോകുലം. പിന്നീട് ഉണ്ടായ വിനാശകരമായ കാര്യങ്ങൾക്ക് പിന്നിൽ നാസ്‌തികർ. കേരളം ഇപ്പോൾ ആദ്ധ്യാത്മിക കേരളമായി മാറി. നാസ്‌തികവാദ ഭൗതികവാദ കാലത്തിൽ നിന്ന് ആദ്ധ്യാത്മിക കേരളത്തിലേക്ക് […]
Read more

സിജെപി സമരത്തിനിടെ ക്രൂര മർദനം; സ്വതന്ത്ര ഭരദ്വാജ് പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റ് നിഷുവിന്റെ പിതാവ് സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചെന്ന് വെളിപ്പെടുത്തിയ തീവ്രഹിന്ദു സംഘടനയുടെ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിലെ ധമേര നൈര ഗ്രാമത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനിയുടെ അച്ഛനെ മർദിച്ചതിൽ ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് നടപടിയെടുക്കാൻ തയാറായത്. 72 മണിക്കൂറിനുള്ളിൽ […]
Read more

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ടോവിനോ തോമസിനെ നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3ന്റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടന്നു. ചിത്രത്തിൽ ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ എത്തുന്നു. മൈസൂരിലെ പുരാതനമായ അലോക പാലസ്സിൽ നടന്ന പൂജ ചടങ്ങിൽ, നിർമ്മാതാവ് ടിപ്പു ഷാൻ ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സംവിധായകൻ ജിതേഷ് .എസ് […]
Read more

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പോലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്. ‘ഓപ്പറേഷൻ അഷ്ദർ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽനിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ തുടങ്ങിയത്.
Read more

Recent News