Tag: LATEST

‘ആര’ത്തിന്റെ ടീസര്‍ പുറത്ത്

ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബാനറില്‍ ഡോക്ടര്‍ ജുനൈസ് ബാബു ഗുഡ് ഹോപ് നിര്‍മ്മിച്ച്, രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ ഒരു ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്തും.സസ്‌പെന്‍സും ഉദ്വേഗവും നിറഞ്ഞ കഥാഗതിയിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി […]
Read more

വനിത ​ഗുസ്തിതാരം ജീവനൊടുക്കി; മക്കൾക്കൊപ്പം കൊക്കയിലേക്ക് ചാടുകയായിരുന്നു

മുംബൈ: ദേശീയ ഗുസ്തി താരവും മഹാരാഷ്ട്ര സ്വദേശിനിയുമായ അശ്വിനി മനോഹര്‍ പോള്‍ ജീവനൊടുക്കി. നല്‍ദുര്‍ഗ് കോട്ടയില്‍ മൂന്ന് മക്കള്‍ക്കൊപ്പം നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. രണ്ട് കുട്ടികള്‍ മരിച്ചു. ഒരു കുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭര്‍തൃ വീട്ടിലെ മാനസിക പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന ആരോപണവുമായി അശ്വിനിയുടെ പിതാവ് രംഗത്തെത്തി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മൂന്ന് മക്കള്‍ക്കൊപ്പമെത്തി അശ്വിനി കൊക്കയിലേക്ക് ചാടുകയായിരുന്നു. അഞ്ച് വയസുകാരനായ മകന്‍ അജിങ്ക്യ, ഇരട്ടക്കുട്ടികളില്‍ ഒരാളായ രണ്ടര വയസുകാരി ക്രാന്തി എന്നിവര്‍ […]
Read more

പൊതുമര്യാദകള്‍ ലംഘിച്ച് ചിത്രങ്ങളും ഡിസൈനുകളും; സ്‌കൂള്‍ പഠനസാമഗ്രികള്‍ പിടിച്ചെടുത്തു

മസ്‌കത്ത്: പൊതുമര്യാദകള്‍ക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും നിരക്കാത്ത ചിത്രങ്ങളും ഡിസൈനുകളും കൈവശം വച്ചതില്‍ സ്‌കൂള്‍ പഠനസാമഗ്രികള്‍ പിടിച്ചെടുത്തു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് വിപണികള്‍ കേന്ദ്രീകരിച്ച് അതോറിറ്റി നടത്തുന്ന ‘ബാക്ക് ടു സ്‌കൂള്‍’ പരിശോധനാ ക്യാംപയിനിന്റെ ഭാഗമായാണ് നടപടി. ഒമാനിലെ ദാഖിലിയ്യ ഗവര്‍ണറേറ്റില്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയില്‍ 1,609 സ്‌കൂള്‍ പഠനസാമഗ്രികള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍ നടപടികള്‍ […]
Read more

ബിവറേജ് പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതികളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി പൊലീസ്

കല്‍പ്പറ്റ: വയനാട്ടില്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് സമീപം ആളുകളെ കാറില്‍ തട്ടിക്കൊണ്ടുപോയി കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിവന്ന രണ്ടുപേരെ കര്‍ണാടകയില്‍ നിന്ന് പിടികൂടി. പടിഞ്ഞാറത്തറ മന്ദംകണ്ടിയില്‍ മുഹമ്മദ് ബഷീര്‍ (45), പീച്ചങ്കോട് കാളിയാര്‍ വീട്ടില്‍ സൈദുള്ള (36) എന്നിവരെയാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷല്‍ സ്‌ക്വാഡ് കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നും അറസ്റ്റ് ചെയ്തത്. പനമരത്തും പടിഞ്ഞാറത്തറയിലുമായി സമാന രീതിയില്‍ കവര്‍ച്ചകള്‍ നടത്തി ഭീതി പരത്തിയ ഇവര്‍ പിന്നീട് കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പനമരം പോലീസ് ഇവര്‍ക്കെതിരെ […]
Read more

റോഡിലെ നിയമ ലംഘനം:’12 മണിക്കൂറിനകം ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍’; സന്ദേശങ്ങളില്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

മസ്‌കത്ത്: ട്രാഫിക് പിഴയുടെ പേരില്‍ ഒമാനില്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്. 12 മണിക്കൂറിനകം ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന സന്ദേശമാണ് ഫോണില്‍ എത്തുന്നത്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സംശയാസ്പദമായ മെസേജുകള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശങ്ങളയച്ച് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെയാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അടിയന്തര ജാഗ്രതാ നിര്‍ദേശം. പണം തട്ടാനായി വ്യാജ വെബ്സൈറ്റ് ലിങ്കുകളും സന്ദേശത്തോടൊപ്പം നല്‍കിയിട്ടുണ്ടാകും. പലര്‍ക്കും ഇത്തരത്തില്‍ […]
Read more

ആരോഗ്യവകുപ്പില്‍ മന്ത്രി അറിയാതെ ഉദ്യോഗസ്ഥ നീക്കം; DME യോഗം വിളിച്ചതില്‍ കെ മുരളീധരന് അതൃപ്തി

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ മന്ത്രിയറിയാതെ ഉദ്യോഗസ്ഥ നീക്കമെന്ന് പരാതി. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വിഷയത്തില്‍ DME യോഗം വിളിച്ചതില്‍ ആരോഗ്യമന്ത്രി കെ മുരളീധരന് അതൃപ്തിയെന്നാണ് വിവരം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഡിഎംഇ യോഗം വിളിച്ചത്. പെന്‍ഷനേഴ്‌സ് ലീഗ് ഇടത് സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ വകുപ്പ് മന്ത്രി അറിയാതെ തിടുക്കപ്പെട്ട് നടപടി എടുത്തതില്‍ ദുരൂഹതയെന്നാണ് ആക്ഷേപം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂലൈ 28 ന് ഡിഎംഇയ്ക്ക് കത്തയച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം തീയതി യോഗം വിളിച്ചത്. പ്രാദേശിക […]
Read more

വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ല: സുപ്രീംകോടതി

ന്യൂഡൽഹി: നിയമ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് (BCI) നിയമപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈദരാബാദിലെ നാൽസാർ (NALSAR) യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, അവിടുത്തെ 2026 ബാച്ചിലെ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടയാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ശ്രമിച്ച സംഭവത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്നതും നിയമവിരുദ്ധമാണെന്ന് കോടതി […]
Read more

ഇറാൻ യുദ്ധത്തിനിടെ അമേരിക്കയിൽ ഗുരുതര പ്രതിസന്ധി; ഇന്ധനവില കുതിച്ചുയരുന്നു

വാഷിംഗ്ടൺ: ലേബർ ഡേ വാരാന്ത്യത്തിന് മുന്നോടിയായി അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. വെള്ളിയാഴ്ച ഡീസൽ വില ഗാലന് 5.85 ഡോളറിലെത്തി പുതിയ ചരിത്ര റെക്കോർഡ് കുറിച്ചു. 2022 ജൂണിൽ കുറിച്ച 5.81 ഡോളർ എന്ന മുൻ റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്. ഇറാനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കാൻ കാരണമായത്. ഇതോടെ അവധി ദിനങ്ങളിൽ യാത്ര ചെയ്യുന്ന ജനങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവില നേരിടേണ്ടി വരുമെന്ന് അമേരിക്കൻ […]
Read more

ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ വിരൽ കടിച്ചുമുറിച്ച് ലോഡ്ജ് ഉടമ

എറണാകുളം: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ ചൂണ്ടുവിരൽ ലോഡ്ജ് ഉടമ കടിച്ചുമുറിച്ചു. ചെറുവിരലിൽ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പരാതി.സംഭവത്തിൽ ‘ബെൻ ടൂറിസ്റ്റ് ഹോം’ ഉടമ ബെൻജോ ബേബിക്കെതിരെയും കൂട്ടാളിക്കെതിരെയും പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.ലോഡ്ജിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് താമസക്കാരൻ ചോദ്യം ചെയ്തിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് പിന്നീട് കയ്യേറ്റത്തിലും ആക്രമണത്തിലും കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ താമസക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ […]
Read more

ബിജെപിയിൽ ചുമതലമാറ്റം; എം.ടി രമേശിനും എസ്. സുരേഷിനും ചുമതല

തിരുവനന്തപുരം: കേരളാ ബിജെപിയിൽ വീണ്ടും ചുമതലമാറ്റം. സംസ്ഥാനത്തെ രണ്ട് മേഖലകളാക്കി തിരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. വടക്കൻ മേഖലയുടെ ചുമതല എം ടി രമേശിനും തെക്കൻ മേഖലയുടെ ചുമതല എസ് സുരേഷിനും നൽകി. അനൂപ് ആന്റണിയാണ് സംസ്ഥാന സെൽ പ്രഭാരി. കൂടാതെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ‘മിഷൻ 2029’ പ്രചാരണ വിഭാഗത്തിന്റെ ചുമതലക്കാരനായും അനൂപിനെ തീരുമാനിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയാ ചുമതല ഷോൺ ജോർജിന് നൽകി. ശോഭാ സുരേന്ദ്രനാണ് ദേശീയ പ്രോഗ്രാം ഇൻചാർജ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, […]
Read more

Recent News