Tag: LATEST

വീഴ്ച പറ്റിയാല്‍ നേതൃത്വവും അംഗങ്ങളും തിരുത്തണം; പിണറായിയോട് വിരുദ്ധാഭിപ്രായമില്ല’: തോമസ് ഐസക്

തിരുവനന്തപുരം: വീഴ്ച പറ്റിയാല്‍ നേതൃത്വം തിരുത്തണമെന്ന് ആവര്‍ത്തിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അഗം തോമസ് ഐസക്. അംഗങ്ങള്‍ക്ക് വീഴ്ച ഉണ്ടായെങ്കില്‍ അവരും തിരുത്താന്‍ തയ്യാറാകണം. നേതൃതലത്തിലെയും സംഘടനയിലെയും വീഴ്ചകള്‍ കൃത്യമായി കണ്ടെത്തിക്കഴിഞ്ഞു. താന്‍ പറഞ്ഞത് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള കാര്യമാണെന്നും ഇതേ കാര്യം തന്നെയാണ് പിണറായി വിജയന്‍ പറഞ്ഞതെന്നും തോമസ് ഐസക് പറഞ്ഞു. നേതൃമാറ്റം അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് ഇനി ചര്‍ച്ചയില്ല. ദൗര്‍ബല്യങ്ങളെ എങ്ങനെ മറികടക്കാം എന്നതാണ് ലക്ഷ്യം. മൂന്നുമാസത്തെ പ്രക്രിയയുടെ സമാപനത്തിലേക്ക് […]
Read more

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഡൽഹി യിൽ യെല്ലോ അലർട്ട്

ഡൽഹി : ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ. സംസ്ഥാനത്ത് മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 136 റോഡുകൾ അടച്ചതായി സർക്കാർ അറിയിച്ചു.ഡൽഹിയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നദികൾ അപകടനിലയ്ക്കു മുകളിൽ ഒഴുകുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Read more

വിവാഹിതനാണെന്ന് മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും തട്ടിയ പ്രതി പിടിയിൽ

തൃശൂര്‍: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവെച്ച് യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഡേവിഡ് എന്നറിയപ്പെടുന്ന പത്തനംതിട്ടക്കാരനായ ബിനുവിനെയാണ് (48) മാള പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിശാഖിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെങ്ങന്നൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാള പോലീസ് സ്റ്റേഷനിലെ സീനിയര്‍ […]
Read more

അമീബിക് മസ്തിഷ്കജ്വരത്തിന് ചികിത്സയിൽ; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വെളിപ്പെടുത്തി സരിത എസ്. നായർ

തിരുവനന്തപുരം: കഴിഞ്ഞ ഫെബ്രുവരി മുതൽ അമീബിക് മസ്തിഷ്കജ്വരത്തിന് ചികിത്സയിലാണെന്ന് വെളിപ്പെടുത്തി സോളാർ കേസ് പ്രതി സരിത എസ്. നായർ. കടുത്ത പനി അനുഭവപ്പെടുന്നുണ്ടെന്നും ഇത് മസ്തിഷ്കജ്വരത്തിന്റെ ഭാഗമാണോ മറ്റേതെങ്കിലും ആരോഗ്യപ്രശ്നമാണോ എന്ന് വ്യക്തമല്ലെന്നും സരിത ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചികിത്സയുടെ ഭാഗമായി നിരവധി കുത്തിവെപ്പുകളും ഡ്രിപ്പുകളും സ്വീകരിക്കുന്നുണ്ട്. ഫെബ്രുവരി പകുതിയോടെ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ഇടതുകൈയിൽ അപ്രതീക്ഷിതമായി ഗുരുതരമായ വേദന അനുഭവപ്പെട്ടത്. വലിയ സൂചി കുത്തുന്നതുപോലെയും ആരോ കൈ പിടിച്ചുവലിക്കുന്നതുപോലെയുമായിരുന്നു വേദന. പിന്നാലെ കൈ അനക്കാൻ കഴിയാതായെന്നും വേദനസംഹാരികൾ […]
Read more

മര്യാദയ്ക്ക് സംസാരിക്കണം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട്: സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള കടുത്ത വിയോജിപ്പാണ് മുഖപത്രത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്. മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് ‘കുരുടൻ ആനയെ തൊട്ടതുപോലെ’ മാത്രമാണെന്ന് വിശേഷിപ്പിച്ച മുഖപത്രം, മുൻകാലങ്ങളിൽ […]
Read more

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തിൽ വിക്കി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച, യുവതാരം ആൻ്റണി വർഗീസിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ. വളരെ നിർണായകമായ ഒരു കഥാപാത്രമാണ് ആൻ്റണി വർഗീസ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനും ഏറെ പ്രാധാന്യമുള്ള ഐ ആം ഗെയിമിൻ്റെ കഥയിൽ, ഒരു ക്രിക്കറ്റ് താരം […]
Read more

വൈദ്യുതി നിയന്ത്രണം തുടർന്നേക്കും; കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം ഇനിയും ഏർപ്പെടുത്തേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യതയും ഉപഭോഗവും വിലയിരുത്തിയാകും ഓരോ ദിവസത്തെയും നിയന്ത്രണം തീരുമാനിക്കുക. ഉയർന്ന വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായി. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്നും പവർ എക്സ്ചേഞ്ചിൽനിന്നുമുള്ള ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്. രാജ്യത്താകെ വൈദ്യുതി ആവശ്യകത വർധിച്ചതോടെ പവർ എക്സ്ചേഞ്ചിൽ […]
Read more

ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും വില്യംസ് സഹോദരിമാര്‍

‌2022-ല്‍ 23 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളുമായി സെറീന വില്യംസ് ടെന്നീസിനോട് വിടപറഞ്ഞപ്പോള്‍, ലോകം കരുതി വില്യംസ് സഹോദരിമാരുടെ സഖ്യം ഇനി കോര്‍ട്ടില്‍ കാണില്ലെന്ന്. എന്നാല്‍ നാലുവര്‍ഷത്തിന് ശേഷം ആ അദ്ഭുതം വീണ്ടും സംഭവിച്ചു! ടെന്നീസ് ലോകം കാത്തിരുന്ന ആ തിരിച്ചുവരവ് അര്‍തര്‍ ആഷെ സ്റ്റേഡിയത്തിലായിരുന്നു. നാല് വര്‍ഷത്തിന് ശേഷം വില്യംസ് സഹോദരിമാര്‍ ഒന്നിച്ചൊരു ഗ്രാന്‍സ്ലാം കളിക്കാനിറങ്ങി. സ്വന്തം തട്ടകമായ യു.എസ്. ഓപ്പണിന്റെ ഡബിള്‍സിലായിരുന്നു സഹോദരിമാരുടെ തിരിച്ചുവരവ്.പ്രായം നാല്‍പത് പിന്നിട്ടെങ്കിലും പോരാട്ടവീര്യം കുറയാതെയയായിരുന്നു മത്സരം. തായ്വാന്റെ ഹാവോ-ചിങ് ചാന്‍, […]
Read more

കനത്ത മഴ; ഡൽഹിയിൽ തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ദില്ലിയിൽ ശക്തമായ കാറ്റോടുകൂടിയ മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ ദേശീയ തലസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ പല റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദില്ലി വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്നതിനാൽ യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ […]
Read more

മുട്ടിൽ മരംമുറി കേസ്: പ്രതികൾ കോടതിയിൽ ഹാജരായി

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യം തുടരും. ഇന്ന് കേസിൽ ബത്തേരി കോടതിയിൽ പ്രതികൾ ഹാജരായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികൾ ഹാജരായത്. കേസിന്റെ വിചാരണയുടെ ഭാഗമായാണ് ഹാജരായത്. മുട്ടിൽ മരം മുറിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത 41 കേസുകളിൽ 12 കേസുകളാണ് ഇന്ന് പരിഗണിച്ചത്. പോലീസ് രജിസ്റ്റർ ചെയ്ത 41 കേസുകളിൽ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. തുടർന്നാണ് പ്രതികൾ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഈ […]
Read more

Recent News