Tag: LATEST

അതിശക്തമായ മഴ; പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. മൂഴിയാര്‍ ഡാം തുറന്നു. ഒരു ഷട്ടർ 15 സെന്റിമീറ്റർ വരെ ഉയർത്തി. മൂഴിയാറില്‍ വെള്ളം 190 അടിയായി ഉയര്‍ന്നു. തീരങ്ങളിലുള്ളവർ ജാ​ഗ്രതാ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പത്തനംതിട്ടയില്‍ ആശങ്കാ ജനകമായ അവസ്ഥയാണെന്ന് മന്ത്രി പി. സി വിഷ്ണുനാഥ് പറഞ്ഞു. വീടുകളിലെ ഒന്നാം നിലയില്‍ കഴിയുന്നവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്ന് പി. സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. വീടുകളില്‍ തുടരുന്നത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്നുണ്ടെന്നും […]
Read more

പാലക്കാട് പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരു മരണം

പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. നെല്ലിയാമ്പതി സ്വദേശി ജയന്തിയാണ് മരിച്ചത്. അപകടത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ ഇവർ ബസിനും മരത്തിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. രാവിലെ 9.30ഓട് കൂടിയാണ് അപകടം ഉണ്ടായത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി […]
Read more

പ്രളയാഘാതം കുറഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയുടെ ആഘാതം ചെറുതായെങ്കിലും കുറച്ചത് വെള്ളംകുറഞ്ഞ ഡാമുകൾ. എൽനിനോ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത്തവണ കാലവർഷം കുറഞ്ഞതാണ് ഡാമുകളിൽ വെള്ളംകുറയാൻ കാരണം. കൃത്യമായി മൺസൂൺ ലഭിച്ചിരുന്നെങ്കിൽ ഡാമുകൾ ഇതിനകം നിറഞ്ഞേനേ. അങ്ങനെയെങ്കിൽ ഒാഗസ്റ്റ് ഒന്നിന് പുലർച്ചെയുണ്ടായ മിന്നൽപ്രളയത്തിന്റെ ആഘാതവും ചേർന്ന് മറ്റൊരു മഹാപ്രളയമുണ്ടാകുമായിരുന്നു. പ്രധാന ജലവൈദ്യുതപദ്ധതിയുള്ള ഇടുക്കിയിൽ 1697 മില്ലിമീറ്റർ മഴ കിട്ടേണ്ടിടത്ത് കിട്ടിയത് 893 മില്ലിമീറ്റർ മാത്രം. 48 ശതമാനം കുറവ്. സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയായ ശബരിഗിരി സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ 1011 മില്ലിമീറ്റർ […]
Read more

കണ്ണൂരിൽ18 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

കണ്ണൂർ: കണ്ണൂർ ജില്ലയിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് പല താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലുടനീളം 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് നിരവധികുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്തനിവാരണ സേനയും ചേർന്ന് പ്രദേശങ്ങളിൽ സജീവമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുകയാണ്.
Read more

കോട്ടയം ജില്ലയിൽ മഴ ശക്തം; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു

കോട്ടയം: കോട്ടയം ജില്ലയിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം കുമരകം വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നലെ അർധരാത്രിയും പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു […]
Read more

മലപ്പുറത്ത് വീണ്ടും മണ്ണിടിച്ചിൽ

മലപ്പുറം: മലപ്പുറം എടായിപ്പാലത്ത് കുന്നിന്റെ വലിയൊരു ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണു . പ്രദേശം പോലീസും അധികൃതരും തടഞ്ഞിരുന്നെങ്കിലും വാഹനങ്ങൾ വല്ലതും അടിയിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് പ്രേദേശവാസികൾ. നേരത്തെ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് മറച്ചിരുന്ന ഭാഗത്തിന് മുകളിൽ നിന്നാണ് മണ്ണും കല്ലും കരിങ്കല്ലുകളും വൻതോതിൽ കുത്തിയൊലിച്ച് റോഡിലേക്ക് പതിച്ചത്. മുൻപും മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണിത്. കനത്ത നീരൊഴുക്ക് തുടരുന്നതിനാൽ ഇനിയും വലിയ രീതിയിൽ മണ്ണ് ഇടിയാനുള്ള സാധ്യത ഏറെയാണ്. കടലുണ്ടി പുഴയോടും സംസ്ഥാന പാതയോടും ചേർന്നുനിൽക്കുന്ന ഈ […]
Read more

സംസ്ഥാനത്തെ നാല് ഡാമുകൾ തുറന്നു

തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു. ഡാമുകളിൽ നിന്ന് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്. കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 45 ഘന അടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ലോവർ പെരിയാറിൽ നിന്ന് സെക്കൻഡിൽ 24 ഘനയടി വെള്ളവും പെരിങ്ങൽകുത്തിൽ നിന്ന് 178.55, കുറ്റ്യാടി ഡാമിൽ നിന്ന് 13.80 ഘനയടി വെള്ളവുമാണ് പുറത്തേക്കൊഴുക്കുന്നത്. ഈ അണക്കെട്ടുകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Read more

ക്യാമ്പിൽ നിന്ന് മാറിയേ പറ്റൂ

കണ്ണൂർ : പാണ്ടനാട് മാടവന കത്തോലിക്കാ പള്ളിയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ വെള്ളം കയറി. ക്യാമ്പിലുള്ള ആളുകളെ ഒഴിപ്പിക്കേണ്ട അവസ്ഥയെന്നനാണ് റിപ്പോർട്ട്. പള്ളി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയതിനെ തുടർന്ന് അവിടെയുള്ള രോഗികളെയും സ്ത്രീകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമങ്ങൾ നടക്കുകയാണ്. തലേദിവസം വൈകുന്നേരത്തോടെയാണ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യാമ്പിലെത്തിയതെന്നും, എന്നാൽ രാത്രിയോടെ ക്യാമ്പിലും വെള്ളം ഉയർന്നുവെന്നും അന്തേവാസികൾ പറയുന്നു. നിലവിൽ ഭക്ഷണം പാകം ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. തുടക്കത്തിൽ ക്യാമ്പിൽ 40-ഓളം […]
Read more

10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അതേസമയം, നാളെ 10 ജില്ലകളിലും യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ […]
Read more

പരപ്പനങ്ങാടിയിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, ആളപായമില്ല

പരപ്പനങ്ങാടി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ. പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പ്രദേശം ഇപ്പോഴും വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ള അപകടകരമായ അവസ്ഥയിലാണ്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് സമാനരീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതൽ നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണിടിച്ചിൽ സമയത്ത് ആളുകളോ വാഹനങ്ങളോ സ്ഥലത്തില്ലാത്തത് വൻ അപകടം ഒഴിവായി. എങ്കിലും […]
Read more

Recent News