Tag: LATEST

കൊച്ചിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊച്ചി: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ സൗത്ത് സ്റ്റാര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെ 4.15നായിരുന്നു സംഭവം. അഞ്ച് പെണ്‍കുട്ടികള്‍ താമസിക്കുന്ന ഫ്‌ളാറ്റിനുള്ളില്‍ അതിക്രമിച്ച് കടന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ഉത്തരവാദിത്തങ്ങളില്‍ അതീവ ഭക്തിയും ജാഗ്രതയും പുലര്‍ത്തണം’; കണ്ഠരര് ബ്രഹ്മദത്തനോട് ഹൈക്കോടതി

കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്മദത്തനെ ഉപദേശിച്ച് ഹൈക്കോടതി. ക്ഷേത്രത്തിന്റെ പവിത്രത, ഭരണപരമായ ആചാരമര്യാദകള്‍, ഭക്തരുടെ വിശ്വാസം എന്നിവ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഉത്തരവാദിത്തങ്ങളില്‍ അതീവ ഭക്തിയും ജാഗ്രതയും പുലര്‍ത്തണമെന്നും തീരുമാനങ്ങള്‍ പ്രതിഷ്ഠയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി ആയിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ മുന്‍ഗണന നല്‍കണം. ഭക്തരുടെ ക്ഷേമത്തിനും ആത്മീയതയ്ക്കും പ്രാധാന്യം നല്‍കണമെന്നും ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ശബരിമലയിലെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം […]
Read more

ആസ്തി അന്വേഷണ ആവശ്യത്തിന് മറുപടിയുമായി അഭിജീത് ദീപ്കെ

ന്യൂഡൽഹി: ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്നുള്ള സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസം താൻ പൂർത്തിയാക്കിയതെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. കുടുംബത്തിന്റെ നിഗൂഢമായ സ്വത്ത് ഉപയോഗിച്ചാണ് വിദേശത്ത് പഠിച്ചതെന്ന ആരോപണങ്ങൾ തള്ളിയ അദ്ദേഹം, നിലവിൽ വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഒരു മുതിർന്ന മാധ്യമപ്രവർത്തകന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിപ്കെ കാര്യങ്ങൾ വ്യക്തമാക്കിയത്. അഭിജീത് ദീപ്കെയുടെ പിതാവും മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ വിരമിച്ച ജൂനിയർ എഞ്ചിനീയറുമായ ഭഗവാൻറാവു ദീപ്കെയുടെ സാമ്പത്തിക […]
Read more

കര്‍ണാടക മന്ത്രിസഭ വികസനം: 20 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേറ്റ് രണ്ടു മാസത്തിന് ശേഷം സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. 20 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് 4:05ന് ബംഗളൂരുവിലെ ലോക് ഭവനില്‍ നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ച 20 നേതാക്കളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. പിഎം നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി, കെഎസ് ബസവന്തപ്പ, ബി നാഗേന്ദ്ര, ടി […]
Read more

അതിവേഗ റെയില്‍ പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സർക്കാരെന്ന് മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി: മെട്രോമാൻ ഇ. ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്നും വിദഗ്ധ സമിതി അറിയിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തില്‍ റെയില്‍വേ വികസനത്തിന് മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നും കേന്ദ്രം […]
Read more

പിഎം ശ്രീ: യുഡിഎഫിന് കേന്ദ്രത്തോട് വിധേയത്വം;കെ രാജൻ

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ രാജന്‍ എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയില്‍നിന്ന് ഒരു രൂപയെങ്കിലും വാങ്ങിയെന്നുതെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും. വിദ്യാഭ്യാസ മന്ത്രിയെ ഇത് ബോധ്യപ്പെടുത്താന്‍ വെല്ലുവിളിക്കുകയാണ്. സര്‍വശിക്ഷ കേരളയ്ക്കു ലഭിക്കാനുള്ള കോടികള്‍ ലഭിക്കാനുള്ള വഴി പിഎം ശ്രീയില്‍ ഒപ്പിടലാണെന്ന് കേന്ദ്രം പറഞ്ഞാല്‍, കേന്ദ്രത്തിനു മുന്‍പില്‍ ഇതും പറഞ്ഞ് നട്ടെല്ലുവളച്ചാല്‍ അതിനെ എഐഎസ്എഫ് നേരിടുമെന്നും കെ […]
Read more

പഠിച്ചത് സ്‌കോളര്‍ഷിപ്പും ലോണും ഉപയോഗിച്ച്; അമിത് തിവാരിക്ക് മറുപടി നൽകി അഭിജിത് ദീപ്‌കെ

ന്യൂഡല്‍ഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരിയുടെ പരാതിയില്‍ മറുപടി നൽകി അഭിജിത് ദീപ്‌കെ. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പും ഒരു വിദ്യാഭ്യാസ ലോണും ഉപയോഗിച്ചാണ് താന്‍ വിദേശത്ത് പഠിച്ചതെന്ന് അഭിജിത് ദീപ്‌കെ വ്യക്തമാക്കി. തന്റെ ഉന്നത പഠനത്തിന് ഇത് അല്ലാതെ പുറത്ത് പറയാനാകാത്ത ഒരു പണവും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കോളര്‍ഷിപ്പ് ലെറ്റര്‍ അടക്കം പുറത്തു വിട്ടായിരുന്നു അഭിജിത് ആരോപണത്തിന് മറുപടി നല്‍കിയത്. വിദ്യാഭ്യാസ ലോണ്‍ ഇനിയും […]
Read more

സിൽവർ ലൈനും അതിവേഗ പാതയും ഉപേക്ഷിച്ചതായി കേന്ദ്രം

തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനും അതിവേഗ പാതയും ഉപേക്ഷിച്ചതായി കേന്ദ്രം. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള അതിവേഗ പാതയാണ് ഉപേക്ഷിച്ചത്. അതേസമയം പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും പിടിപ്പുകേടും കാരണമാണ് കേരളത്തിന് അതിവേഗ തീവണ്ടിപ്പാത നഷ്ടമായതെന്ന് ജോൺ ബ്രിട്ടാസ് എംപി […]
Read more

ഗ്രീസിൽ കാട്ടുതീ അണയ്ക്കാൻ പോയ രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ഏഥൻസ്: ഗ്രീസില്‍ അഗ്‌നിശമന സേനയുടെ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. കാണാതായ രണ്ട് പേർക്കായി തിരിച്ചില്‍ പുരോഗമിക്കുകയാണ്. ഏഥന്‍സിനടുത്തുള്ള സാതാ എന്ന സ്ഥലത്ത് കാട്ടുതീ അണയ്ക്കാന്‍ പോയ അഗ്‌നിശമന സേനയുടെ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയെത്തുടര്‍ന്ന് ഒരു ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് നിലത്തേക്ക് വീഴുന്നത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിൽ രണ്ട് പേർ വീതമായിരുന്നു ഉണ്ടായിരുന്നതെന്ന് ഗ്രീക്ക് അഗ്‌നിശമന വകുപ്പ് അറിയിച്ചു . പ്രദേശത്ത് പടരുന്ന കാട്ടുതീ […]
Read more

സന്നദ്ധ പ്രവർത്തകരെ അവഹേളിക്കാൻ പാടില്ല; മന്ത്രി സണ്ണി ജോസഫി​ൻ്റെ പരാമർശത്തെ വിമർശിച്ച് എം.വി ജയരാജൻ

തിരുവനന്തപുരം: സന്നദ്ധ പ്രവർത്തകർ സ്വന്തം റിസ്‌കിലാണ് വന്നതെന്ന മന്ത്രി സണ്ണി ജോസഫി​ന്റെ പരാമർശത്തെ വിമർശിച്ച് സിപിഎം നേതാവ് എം.വി ജയരാജൻ. സന്നദ്ധ പ്രവർത്തകരെ അവഹേളിക്കുന്ന പരാമർശം ഉണ്ടാകാൻ പാടില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. ദുരന്ത സമയത്ത് അപകടങ്ങളിൽ ഓടിയെത്തുന്നവരാണ് സന്നദ്ധ പ്രവർത്തകർ. ദുരിതാശ്വാസ പ്രവർത്തനത്തിന് വരുന്നവരെ അകറ്റുകയല്ല ചേർത്തുനിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മഴക്കെടുതികൾക്കിടയിലെ പൊന്നാനി വിരുന്നിനെ മുഖ്യമന്ത്രി ന്യായീകരിച്ച സംഭവത്തെയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നതിനെ ആരും എതിർക്കുന്നില്ല. മറ്റു പരിപാടികൾ റദ്ധാക്കി തിരുവനന്തപുരത്തു […]
Read more

Recent News