കുവൈത്ത്-പാകിസ്താൻ പ്രതിരോധ കരാറിന് അംഗീകാരം
കുവൈത്ത് സിറ്റി: പാകിസ്താനുമായുള്ള പ്രതിരോധ സഹകരണ കരാറിന് കുവൈത്തിൻറെ ഔദ്യോഗിക അംഗീകാരം. 2023 ജൂണിൽ ഒപ്പുവെച്ച കരാർ ആണ് പ്രത്യേക ഉത്തരവിലൂടെ അംഗീകരിച്ചത്. കരാറിൻറെ വിശദാംശങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും സൈനിക ബന്ധം ശക്തിപ്പെടുത്തുകയാണ് കരാറിൻറെ ലക്ഷ്യം. സൈനിക പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, പ്രതിരോധ സാങ്കേതികവിദ്യ, ഗവേഷണം, വൈദഗ്ധ്യം കൈമാറൽ, എന്നിവയും കരാറിൻറെ ഭാഗമാണ്. കരാറിലെ വ്യവസ്ഥകൾ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംയുക്ത സൈനിക സമിതിയുമുണ്ടാകും. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കരാർ പ്രാബല്യത്തിൽ […]
Read more

