Tag: LATEST

പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാണ് നീക്കമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം എവിടെയെങ്കിലും ആക്ഷേപം ഉണ്ടായിരുന്നോ എന്ന് ചോദിച്ച ഇ പി, ഭരിക്കാന്‍ അറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവ് ഉണ്ടെങ്കില്‍ പരിശീലനം നേടണമെന്നും പറഞ്ഞു. അരണ്ട സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായിരിക്കുന്നുവെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. […]
Read more

ഞാന്‍ തോറ്റുപോയി’; നീറ്റില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥി ജീവനൊടുക്കി

മഹാരാഷ്ട്ര: നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യനഗര്‍ ജില്ലയിലെ ജലാല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള അങ്കിത സാംഗ്ലേയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മറാത്തിയിലുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ അങ്കിതയ്ക്ക് 166 മാര്‍ക്ക് മാത്രമാണ് നേടാനായത്. ഇതേതുടര്‍ന്ന് കുട്ടി മാനസിക വിഷമത്തിലായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. ‘നിങ്ങള്‍ എന്നെ ഒരുപാട് സ്‌നേഹിച്ചു. എന്നാല്‍ നിങ്ങളുടെ ഒരാഗ്രഹം പോലും പൂര്‍ത്തീകരിക്കാന്‍ എനിക്ക് […]
Read more

സ്വര്‍ണം പൂശാന്‍ പുറത്തുകൊണ്ടുപോകരുതെന്ന കത്ത് അവഗണിച്ചു; പി എസ് പ്രശാന്തിനെതിരെ വീണ്ടും ആരോപണം

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുമായി എസ്‌ഐടി. സ്വര്‍ണം പൂശാന്‍ പുറത്തുകൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷന്‍ ഓഫീസിലെ സൂപ്രണ്ട് നല്‍കിയ കത്ത് അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍. തിരുവാഭരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ക്ഷേത്ര വളപ്പില്‍ തന്നെ ചെയ്യണം എന്നായിരുന്നു സൂപ്രണ്ട് നല്‍കിയ കത്ത്. ദേവസ്വം മാനുവല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് 2024 ഒക്ടോബറില്‍ കത്ത് നല്‍കിയത്. ഈ നിര്‍ദേശമാണ് അവഗണിച്ചത്. കേസില്‍ പി എസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം […]
Read more

പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല; സുപ്രീംകോടതി

ഡൽഹി: പൊലീസ് നിയന്ത്രണത്തിന് ഏകീകൃത പ്രോട്ടോക്കോള്‍ വേണം. പ്രക്ഷോഭത്തില്‍ സാമൂഹിക വിരുദ്ധര്‍ ഉണ്ടെങ്കില്‍ പൊലീസ് ശ്രദ്ധിക്കണം. പ്രക്ഷോഭം ഉണ്ടെന്നുകരുതി ലാത്തിചാര്‍ജ് ചെയ്യണമെന്നില്ല. പൊലീസ് സ്വയം അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ ലാത്തി ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും ഉണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം. രാജ്യ വ്യാപക പ്രതിഷേധങ്ങളിലെ പൊലീസ് നടപടി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം […]
Read more

സൗദിയിൽ മലയാളി നഴ്സുമാർ തട്ടിപ്പിനിരയായ സംഭവം മുന്നറിയിപ്പ് നൽകി രാജ്യം

റിയാദ്: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി സൗദി അറേബ്യ. പ്രവാസികളടക്കം നിരവധിപേർ തട്ടിപ്പിനിരയായ സാഹചര്യത്തിലാണ് ഓർമപ്പെടുത്തൽ. കഴിഞ്ഞ ദിവസം രണ്ട് മലയാളി നഴ്സുമാർ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്നും പറഞ്ഞ് വിളിച്ചാണ് നിലവിലെ തട്ടിപ്പ്. മൊബൈലിൽ വിളിച്ച് OTP നമ്പർ കൈക്കലാക്കിയാണ് കവർച്ച. അബ്ഹയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാർ കഴിഞ്ഞ ദിവസം ഇത്തരം സംഘങ്ങളുടെ കെണിയിൽ പെട്ടിരുന്നു. തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ഓർമപ്പെടുത്തി. നിരവധി പ്രവാസികൾ […]
Read more

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍. പരീക്ഷാ ക്രമക്കേടില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം വഴങ്ങുമെന്നാണ് സൂചന. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും. അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രിക്കെതിരെ […]
Read more

സാമ്പത്തിക പ്രതിസന്ധി; ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് നിർദേശം നൽകി ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് നിർദേശം നൽകി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും സർക്കുലറിൽ പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണമെന്നും ചെലവ് മു‍ൻവര്‍ഷത്തെക്കാള്‍ കൂടുതലെങ്കിൽ കാരണം വിശദീകരിക്കണമെന്നും നിർദേശമുണ്ട്.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ […]
Read more

സൗദിയിൽ അടുത്ത വർഷം വരെ ചൂടിലും മഴയിലും വൻ വ്യതിയാനങ്ങൾ

റിയാദ്: ആഗോള കാലാവസ്ഥയെ വലിയ തോതിൽ സ്വാധീനിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നതായി സൗദി അറേബ്യൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയിലെ വരും സീസണുകളിലെ താപനിലയിലും മഴ ലഭ്യതയിലും വലിയ വ്യതിയാനങ്ങൾ വരുത്താൻ പോകുന്നതാണ് ഈ കാലാവസ്ഥാ മാറ്റമെന്ന് അതോറിറ്റി വ്യക്തമാക്കി. ഏറ്റവും പുതിയ നിരീക്ഷണങ്ങളനുസരിച്ച് സമുദ്രോപരിതലത്തിലെ താപനില സൂചികയായ ‘നിനോ 3.4’ ഉയർന്ന പരിധിയായ 0.8 ഡിഗ്രി സെൽഷ്യസും കടന്ന് +1.25 ഡിഗ്രി സെൽഷ്യസിൽ എത്തിനിൽക്കുകയാണ്. ഇത് വളരെ ശക്തമായ […]
Read more

ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേട്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിൽപ്പനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. നെയ് സപ്ലൈ ചെയ്യുന്നതിന് 70 ദിവസത്തെ സമയമുണ്ടായിട്ടും കൃത്യമായി ടെൻഡർ ക്ഷണിക്കാതെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. നെയ് ഇടപാടിനുള്ള അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധമായാണെന്നും, കൂടുതൽ ആളുകളുടെ അപേക്ഷ ലഭിക്കാനാണ് ടെൻഡർ ഒഴിവാക്കിയതെന്ന വാദം നിലനിൽക്കുന്നതല്ലെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ടുതവണ ഈ ടെൻഡർ ഒഴിവാക്കി സീൽഡ് ടെൻഡറാക്കി മാറ്റുകയായിരുന്നു. ഒരു ടിൻ നെയ് എത്തിക്കുന്നതിന് […]
Read more

മഴയിലും മഞ്ഞിലും റോഡിലിറങ്ങുന്നവർക്ക് ജാ​ഗ്രതാ നിർദേശങ്ങളുമായി ആർ.ഒ.പി

മസ്കത്ത്: മഴയിലും മഞ്ഞിലും വാഹനമോടിക്കുന്നവർക്ക് കടുത്ത ജാ​ഗ്രതാ നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്. പ്രതികൂല കാലാവസ്ഥകൾ മൂലം റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നാഷണൽ റിസ്ക് രജിസ്റ്ററിനൊപ്പം ആർ.ഒ.പി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം റോഡിലെ കാഴ്ച പരിധി കുറയുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. മഴയോ കനത്ത മഞ്ഞോ ഉള്ള സമയങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും പൂർണ ശ്രദ്ധ ഡ്രൈവിങ്ങിൽ മാത്രമായിരിക്കണമെന്നും ആർ.ഒ.പി നിർദേശിച്ചു. മുമ്പിൽ പോകുന്ന വാഹനങ്ങളുമായി ക‍ത്യമായ സുരക്ഷിത അകലം പാലിക്കണം. ഡ്രൈവ് ചെയ്യുമ്പോൾ ഇരുകൈകളും […]
Read more

Recent News