Tag: LATEST

കുറ്റിപ്പുറം ബസ് അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലുണ്ടായ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും കേസ് അന്വേഷണത്തിനായി ഉണ്ടാകും. ഞായറാഴ്ച രാവിലെ 10.50 ഓടെയാണ് കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഡിഫെൻഡർ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്ത് നടന്ന അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മോട്ടോർ വാഹന […]
Read more

മുഖ്യമന്ത്രിയുടെ ചിത്രവും സര്‍ക്കാരിൻ്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശന്റെ ചിത്രവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന്‍ യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം. സാമൂഹിക മാധ്യമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശ്രമം നടക്കുന്നത്. 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ജന്‍ ധന്‍ യോജന. 5000 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്ന ഉറപ്പില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കിയാല്‍ തട്ടിപ്പിന് […]
Read more

പ്രതിപക്ഷ ബഹളത്തിൽ മുങ്ങി സഭ

ന്യൂഡൽഹി: ന്യൂഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരായ പ്രതിപക്ഷ നീക്കത്തിനിടയിൽ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് സർക്കാർ. ബില്ലിൽ ചർച്ച തുടങ്ങുന്നതിന് മുമ്പ് പൊലീസ് അതിക്രമത്തിൽ അമിത്ഷാ പ്രസ്താവന നടത്തണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. പ്രതിപക്ഷ ബഹളത്തിൽ പാർമെന്റിന്റെ ഇരുസഭകളും രണ്ട് മണിവരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അതിക്രൂരമായി നേരിട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങൾക്കിടെയാണ് […]
Read more

ഓണത്തിരക്ക് പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കും

കണ്ണൂര്‍: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നതായി ഗതാഗത മന്ത്രി സിപി ജോണ്‍. കെഎസ്ആര്‍ടിസിക്ക് സ്വന്തമായുള്ള ബസുകളുടെ കുറവ് മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങിയിട്ടില്ലെന്നും നിലവില്‍ സര്‍വീസ് നടത്തുന്ന പല ബസുകളും പഴക്കമേറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ ഉത്സവകാലത്ത് ആവശ്യത്തിന് സര്‍വീസുകള്‍ നടത്താന്‍ പ്രയാസമാണ്. കേരളത്തിന് പുറത്ത് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളാണ് […]
Read more

എന്‍റെ തെറ്റ്, പരസ്യമായി മാപ്പ് പറയാന്‍ തയാറാണ്’; മോദിയെ അപമാനിച്ചതില്‍ ക്ഷമ പറഞ്ഞ് ജാന്‍മണി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അദ്ദേഹത്തിന്റെ മാതാപിതാക്കളെ കുറിച്ചും നടത്തിയ പരാമർശം വിവാദമായതോടെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി പരസ്യമായി മാപ്പ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ക്ഷമാപണം. ആരെയും വേദനിപ്പിക്കാനല്ല പറഞ്ഞതെന്നും, തെറ്റായ വിവരം പരിശോധിക്കാതെയാണ് പറഞ്ഞതെന്നും ജാൻമണി വ്യക്തമാക്കി. വിവാദമായ വീഡിയോ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു. നേരത്തെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശനം ഉയർന്നതോടെയാണ് വിശദീകരണവും മാപ്പും. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും ഈ […]
Read more

കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ പ്രതികരിച്ച് ഗൗരി പാർവതി ഭായ്

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തില്‍ ആദ്യമായി പ്രതികരിച്ച് തിരുവിതാംകൂർ മുൻ രാജകുടുംബം. മോഷണം നടന്നു എന്നത് വാസ്തവമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അശ്വതി തിരുനാൾ ഗൗരി പാർവതി ഭായ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകിയെന്നും ആർക്കൊക്കെ മുറികളിൽ കയറാമെന്ന് അറിയിച്ചു, തെളിവില്ലാതെ ആരെയും സംശയിക്കാനാവില്ല. വിശ്വസിച്ച് കൂടെ നിൽക്കുന്നവർ വഞ്ചിച്ചാലാണ് വിഷമം. നേരത്തെയും കൊട്ടാരത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട് എന്നും ഗൗരി പാർവതി ഭായ് പറഞ്ഞു. രണ്ട് കോടിയിലധികം വിലവരുന്ന ആഭരണങ്ങളുൾപ്പെടെയാണ് മോഷണം പോയത്. […]
Read more

വടകര ലഹരികേസ്: അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

കോഴിക്കോട്: വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. കേസിലെ പ്രതികളായ മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലീസ് ഉടന്‍ കോടതിയെ സമീപിക്കും. തുടര്‍ന്ന് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന കാര്യവും ഇതോടൊപ്പം പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ, കേസില്‍ അറസ്റ്റിലായ താത്കാലിക […]
Read more

ഭാര്യയുമായി പിണങ്ങി: വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളിനെ കാണാനില്ല

കൊച്ചി: വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളിനെ കാണാതായി. അന്‍ജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണ്. പിന്നീട് ഒരു വിവരവുമില്ല. മുനമ്പത്താണ് അന്‍ജിത്തും കുടുംബവും താമസിക്കുന്നത്. ഭാര്യയുമായി തര്‍ക്കിച്ച് വീടുവിട്ടിറങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്തു.
Read more

വൈഭവ് സൂര്യവംശിയ്ക്ക് റെക്കോർഡ്

ഹരാരെ: സിംബാബ്‍വെക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ അതിൽ നിർണായകമായത് 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ താരം അർധ സെഞ്ച്വറി നേടി. ഈ പ്രകടനത്തോടെ മത്സരത്തിലെയും പരമ്പരയിലെയും താരത്തിനുള്ള പുരസ്‌കാരങ്ങളും താരം സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്ന് 8 ഫോറുകളും 4 സിക്‌സറുകളും അടക്കം 81 റണ്‍സാണ് ഈ ഇടം കൈയന്‍ ബാറ്റര്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും […]
Read more

കടുത്ത സാമ്പത്തിക പ്രതിസന്ധി: ചെലവ് കൂട്ടരുത്: ധനവകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നും നിർദേശം നൽകി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവിൽ മു‍ൻവര്‍ഷത്തെക്കാള്‍ കൂടുതലെങ്കിൽ കാരണം വിശദീകരിക്കണമെന്നും പറയുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ റവന്യൂ വരുമാനം […]
Read more

Recent News