Tag: LATEST

നീറ്റ് പരീക്ഷാ വിവാദം: പേളി മാണിയുടെ പോസ്റ്റിനെതിരെ വ്യാപക വിമർശനം

കൊച്ചി : ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കുവെച്ച അഭിപ്രായവുമായി ബന്ധപ്പെട്ട് അവതാരകയും നടിയും ഇൻഫ്ളുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. തന്റെ അഭിപ്രായപ്രകടനത്തിനു പിന്നാലെ ചോദ്യപ്പേപ്പർ ചോർച്ചയുമായി അന്വേഷണം പ്രഖ്യാപിച്ചെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റും പേളി ഷെയർ ചെയ്തിരുന്നു. എവിടെയും തൊടാതെ, ബാലൻസ് ചെയ്താണ് പേളി പ്രതികരിച്ചത് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തിൽ തന്നെ വിമർശിക്കുന്നവരെ പേളി ബ്ലോക്ക് ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടിയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വേദനാജനകമായിരുന്നു. […]
Read more

കനത്തമഴ; ഗുജറാത്തിലും അസമിലുമായി 47 മരണം , വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി

മുംബൈ: കനത്തമഴയിൽ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസാമിൽ മരണസംഖ്യ 47 ആയി. ഗുജറാത്തിൽ വെളളപ്പൊ‌ക്കത്തിൽപ്പെട്ട 22000 പേരെ മാറ്റിപാർപ്പിച്ചു. പലയിടത്തും റോഡ് – റെയിൽ ഗതാഗതം താറുമാറായി. ഗുജറാത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. വെളളക്കെട്ടിൽ ഒഴുകി നടക്കുന്ന കാറുകൾ, മണ്ണിടിഞ്ഞ് നിലച്ച റെയിൽ ഗതാഗതം, അടച്ചിട്ട 12 സംസ്ഥാന പാതകൾ ഒരു പ്രളയത്തെ അതിജീവിക്കാനുളള ശ്രമത്തിലാണ് ഗുജറാത്ത്. വൽസാദിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 1064 മില്ലി മീറ്റർ […]
Read more

‘പേരല്ല, പ്രവൃത്തിയാണ് വ്യക്തിത്വം’; ഷേക്‌സ്പിയറിനെയും ഭഗവദ്ഗീതയെയും ഉദ്ധരിച്ച് ശ്രദ്ധേയ വിധിയുമായി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ആരോപിക്കപ്പെട്ട 18 വർഷം പഴക്കമുള്ള കേസിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി ഡൽഹി ഹൈക്കോടതി. ഒരു വ്യക്തിയുടെ പേരല്ല, മറിച്ച് അവരുടെ പ്രവൃത്തികളും പെരുമാറ്റവുമാണ് വ്യക്തിത്വത്തെ നിർണയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് വിമൽ കുമാർ യാദവ് വിധി പ്രസ്താവിച്ചത്. 2007-ലെ കേസിൽ പ്രതിയായ റാം ചന്ദറിനെ സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള 15 പേജുള്ള വിധിയുടെ തുടക്കത്തിൽ തന്നെ വില്യം ഷേക്‌സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റ് നാടകത്തിലെ പ്രശസ്തമായ “What’s in a name?” എന്ന വരിയാണ് […]
Read more

രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രധാന മന്ത്രിയോടും ഇതേ നിലപാടറിയിക്കുന്നു. രാജിയില്ലാതെ ഇവിടം വിട്ട് ആരും പോകില്ല. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ചോദിച്ച് വാങ്ങിയില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയാണെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിക്ക് കസേര നഷ്‌ടമാകും. ഞങ്ങളും വിദ്യാർത്ഥികളും നിലപാട് വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ ക്രിമിനൽ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജ്യത്തിന്റെ […]
Read more

ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്. മുക്കം പുൽപറമ്പിൽ വെച്ചായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. വിദ്യാർത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. മണാശ്ശേരി ഗവൺമെന്‍റ് സ്കൂൾ വിദ്യാർത്ഥിനിയാണ്. സംഭവ സ്ഥലത്ത് വെച്ചുതന്നെ വിദ്യാർത്ഥി മരിച്ചു.
Read more

മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

ന്യൂഡൽഹി: പ്രസവശേഷമുള്ള അമ്മയുടെ ഭക്ഷണരീതി മുലപ്പാലിന്റെ ഗുണനിലവാരത്തെയും അമ്മയുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കും. കുഞ്ഞിന്റെ വളർച്ചയ്ക്കും പ്രതിരോധ ശേഷിയ്ക്കും ഏറ്റവും മികച്ച ആഹാരമാണ് മുലപ്പാൽ. അതിനാൽ മുലയൂട്ടുന്ന അമ്മമാർക്ക് പോഷകസമൃദ്ധമായ ഭക്ഷണം വളരെ പ്രധാനമാണ്. പ്രസവശേഷം അമ്മയ്ക്ക് ഊർജത്തിന്റെ ആവശ്യകത വളരെ കൂടുതലാണ്. ആദ്യത്തെ ആറുമാസം പ്രതിദിനം 500-550 കിലോ കലോറിയും തുടർന്നുള്ള 6-12 മാസം 400-450 കിലോ കലോറി അധിക ഊർജ്ജം ആവശ്യമാണ്. തവിട് കളയാത്ത അരി, മുഴുവൻ ഗോതമ്പ്, ഓട്‌സ്, റാഗി എന്നിവ ഊർജ്ജ […]
Read more

പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ, ഒരാള്‍ക്ക് വിമാനത്തില്‍ ഓക്‌സിജന്‍ കൊടുത്തു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാര്‍ക്കും പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിലൊരാളുടെ ആരോഗ്യനില വല്ലാതെ വഷളാവുകയും തുടര്‍ന്ന് വിമാനത്തില്‍ ഓക്‌സിജന്‍ നല്‍കേണ്ടിയും വന്നു. സംഭവത്തില്‍ എയര്‍ലൈന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.45 നാണ് ബി.എ 276 വിമാനം പുറപ്പെട്ടത്. 10 മണിക്കൂറും 35 മിനിറ്റുമാണ് യാത്രാ സമയം. യാത്രയ്ക്ക് തലേന്ന് രാത്രി മൂന്ന് പൈലറ്റുമാരും എയര്‍ലൈന്‍ […]
Read more

പൊതുവിതരണ, നെല്ല് സംഭരണത്തിൽ മികച്ച മാതൃകകൾ വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണത്തിൽ രാജ്യത്തെ തന്നെ മികച്ച മാതൃകകൾ നേരിട്ടു വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്. പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണ വിഷയങ്ങളിൽ സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി നാദെൻഡ്ല മനോഹറുമായി ചർച്ച നടത്തി. വിജയവാഡയിലെത്തിയ മന്ത്രി അനൂപ് ജേക്കബ് കർഷക സേവാകേന്ദ്രവും (രൈതു സേവാ കേന്ദ്ര-ആർഎസ്‌കെ) അരി മില്ലും സന്ദർശിച്ചു. കേരളത്തിലെ നെല്ല് സംഭരണ സംവിധാനം മെച്ചപ്പെടുത്താനായി രാജ്യത്തെ തന്നെ മികച്ച മാതൃകകൾ നേരിട്ടു വിലയിരുത്താനാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അലര്‍ട്ടുണ്ട്. മറ്റന്നാള്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര […]
Read more

അറബ് മീഡിയ സമ്മിറ്റ് 2026ന് മുന്നോടിയായി ‘മാളത്തോൺ

ദുബായ് : മേഖലയിലെ ഏറ്റവും വലിയ മാധ്യമ സംഗമമായ അറബ് മീഡിയ സമ്മിറ്റ് 2026-ന് മുന്നോടിയായി, ദുബായ് പ്രസ് ക്ലബ്ബും ദുബായ് സ്പോർട്സ് കൗൺസിലും ചേർന്ന് ദുബായ് മാളിൽ അറബ് മീഡിയ സമ്മിറ്റ് മാളത്തോൺ സംഘടിപ്പിച്ചു. 350-ലധികം മാധ്യമപ്രവർത്തകരും, കണ്ടന്റ് ക്രിയേറ്റർമാരും, സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരും പങ്കെടുത്ത പരിപാടി ആരോഗ്യകരമായ ജീവിതശൈലിയും മാധ്യമപ്രവർത്തകർക്കിടയിലെ ആശയവിനിമയവും കൂട്ടായ്മയും പ്രോത്സാഹിപ്പിച്ചു. സെപ്റ്റംബർ മധ്യത്തിൽ ആരംഭിക്കുന്ന അറബ് മീഡിയ സമ്മിറ്റ് 2026-ന്റെ കൗണ്ട്ഡൗണിനും പരിപാടി തുടക്കമിട്ടു. അറബ് ലോകത്തെ പ്രമുഖ മാധ്യമപ്രവർത്തകരും […]
Read more

Recent News