യാത്രക്കാർക്കായി ഫീഡ്ബാക്ക് സംവിധാനവുമായി KSRTC
തിരുവനന്തപുരം: യാത്രക്കാർക്കായി ഫീഡ്ബാക്ക് സംവിധാനവുമായി കെഎസ്ആർടിസി. അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് ശേഖരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കെഎസ്ആർടിസി ചലോ മൊബൈൽ ആപ്പിലാണ് പുതിയ ഫീഡ്‌ബാക്ക് – റേറ്റിംഗ് സംവിധാനം ആരംഭിച്ചത്. യാത്രക്കാരുടെ അനുഭവങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും അവയെ അടിസ്ഥാനമാക്കി സേവനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൗകര്യം ഏർപ്പെടുത്തിയത്. പ്രിയദർശിനി സൗജന്യ യാത്രക്കാർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഫീഡ്ബാക്ക് നൽകാമെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാർക്ക് ഓരോ യാത്രയ്ക്ക് ശേഷവും തങ്ങളുടെ യാത്രാനുഭവം […]
Read more

