റൊണാൾഡോ ഇന്നലെ ഗ്രൗണ്ടിൽ ഒറ്റപ്പെട്ടുപോയി?

ഇന്നലെ നടന്ന പോർച്ചുഗൽ- കോംഗോ മത്സരത്തെ കുറിച്ചുള്ള തന്റെ വിലയിരുത്തൽ പങ്കുവച്ച് മുൻ ഇന്ത്യൻ താരം സി.കെ വിനീത്. ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യം എന്ന വാചകം അന്വർത്ഥമാക്കുന്ന രീതിയിലാണ് റൊണാൾഡോ ഇന്നലെ ഗ്രൗണ്ടിൽ ഒറ്റപ്പെട്ടുപോയതെന്നും കൂടുതൽ പാസുകൾ പൂർത്തിയാക്കുന്ന ടീം മത്സരം ജയിക്കും എന്ന തെറ്റായ ചിന്താഗതിയോടെയാണ് പോർച്ചുഗൽ താരങ്ങൾ കളിച്ചതെന്നും സികെ വിനീത് പറയുന്നു. അസാമാന്യമായ ഹെഡിങ് മികവുള്ള റൊണാൾഡോയ്ക്ക് വിങ്ങുകളിൽ നിന്ന് കൃത്യമായ ക്രോസുകൾ നൽകാൻ വിങ് ബാക്കുകളോ വിങ്ങർമാരോ താല്പര്യം കാണിച്ചില്ലെന്നും ഇത്തരത്തിലാണ് കളി മുന്നോട്ട് പോവുന്നതെങ്കിൽ ഗ്രൂപ് ഘട്ടം കടക്കാൻ കടുപ്പമായിരിക്കുമെന്നും സികെ വിനീത് ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *