Tag: LATEST

വിജയ് സർക്കാരിനെ പിന്തുണച്ച MLA മാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ

ചെന്നൈ: നിർണായക നീക്കങ്ങൾക്കൊടുവിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ അണ്ണാഡിഎംകെ വിമത എംഎൽഎമാർക്ക് ആശ്വാസം. നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെയിലെ 21 എംഎൽഎമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ.സി.ഡി പ്രഭാകർ അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെ പിന്തുണച്ച 25 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് നൽകിയ കത്ത് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പിൻവലിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ സുപ്രധാന തീരുമാനം. അതേസമയം വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച ശേഷം എംഎൽഎ സ്ഥാനം […]
Read more

പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ആക്രമണമുണ്ടായെന്ന വാർത്ത വ്യാജം

റിയാദ്: അൽ ഖർജ് ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ആക്രമണമുണ്ടായെന്ന വാർത്ത വ്യാജമാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ പ്രദേശത്ത് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത് മുൻകരുതൽ നടപടിയുടെ ഭാ​ഗമായിരുന്നെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.യമനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൈറണുകൾ മുഴക്കിയത്. എന്നാൽ അതിർത്തിക്ക് പുറത്ത് വെച്ച് ഇത് അപ്രത്യക്ഷമായെന്നും ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്കായി അന്വേഷണം തുടരുകയാണെന്നും […]
Read more

ഒമാനിൽ ചൂട് ഇനിയും കൂടും

മസ്കത്ത്: ഒമാനിൽ ഇത്തവണത്തെ വേനൽകാലം പതിവിലും കൂടുതൽ കനത്തതായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആഗസ്റ്റ് വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുക. ചില ഉൾപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇപ്രാവശ്യം സാധാരണയേക്കാൾ കഠിനമായ വേനൽക്കാലത്തിലേക്കാണ് ഒമാൻ നീങ്ങുന്നത്. ജൂൺ മാസത്തിൽ കിഴക്കൻ, തെക്കുകിഴക്കൻ ഒമാനിൽ ശരാശരിയിലും താഴെ മാത്രമായിരിക്കും മഴ ലഭിക്കുക. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഇതേ വരണ്ട കാലാവസ്ഥ തുടരും. സുൽത്താനേറ്റിലുടനീളം മഴയുടെ അളവ് […]
Read more

ഭിന്നശേഷി തടവുകാരുടെ അവകാശങ്ങൾ: വിദേശമാതൃകകൂടി പരിഗണിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: ഭിന്നശേഷിക്കാരായ തടവുകാർക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യ മാതൃകകൾ പിന്തുണമെന്നാണ് നിർദേശം നൽകി. ഭിന്നശേഷിക്കാരായ തടവുകാരുടെ അവകാശങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കാൻ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിക്ക് മുൻപാകെയാണ് ഹർജിക്കാരുടെ ഭാഗത്തുനിന്ന് നിർദേശങ്ങളെത്തിയത്. യു.കെ.യിലെ ജയിലുകളിൽ ഭിന്നശേഷിക്കാരുടെ ക്ഷേമം നടപ്പാക്കുന്നത് സർക്കാരിതര സംഘടനകൾ സ്വതന്ത്രമായി വിലയിരുത്താറുണ്ടെന്ന് സുപ്രീംകോടതിയിലെ ഹർജിക്കാരനായ സത്യൻ നരവൂരിനുവേണ്ടി അഡ്വ. കാളീശ്വരം രാജ് സമർപ്പിച്ച നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടി. യു.എസിൽ പരിശീലനം കിട്ടിയ സഹതടവുകാരുടെ സഹായം ഭിന്നശേഷിക്കാർക്ക് ലഭിക്കും. […]
Read more

യുഎസ് വിസ ചട്ടങ്ങള്‍ വില്ലനായി; സൊമാലിയന്‍ റഫറി അബ്ദുള്‍ ഖാദിര്‍ അര്‍താനെയെ തിരിച്ചയച്ചു

മിയാമി: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് കടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നിറംകെടുത്തി അമേരിക്കയുടെ കര്‍ശനമായ ഇമിഗ്രേഷന്‍ നയങ്ങള്‍. ആഫ്രിക്കയിലെ ഏറ്റവും മികച്ച റഫറിയായ സൊമാലിയക്കാരന്‍ ഒമര്‍ അബ്ദുള്‍ ഖാദിര്‍ അര്‍താനെയെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ തടയുകയും, തുടര്‍ന്ന് ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുകയും ചെയ്തു. യോഗ്യമായ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്തിട്ടും അര്‍താനെ രാജ്യത്ത് പ്രവേശിക്കാന്‍ യുഎസ് ബോര്‍ഡര്‍ കണ്‍ട്രോള്‍ അനുവദിച്ചില്ല എന്നത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിസ ലഭിക്കാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് നെയ്റോബിയിലെ […]
Read more

‘സ്വകാര്യതയിലേക്കുള്ള മൊബൈല്‍ മാധ്യമപ്രവര്‍ത്തകരുടെ കടന്നുകയറ്റം’; രമേശ് പിഷാരടി

പാലക്കാട്: നടന്‍ സലിം കുമാറിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ഹാന്‍ഡിലുകളോട് മകന്‍ ചന്തു രൂക്ഷമായി സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി രമേഷ് പിഷാരടി എംഎല്‍എ രം​ഗത്ത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ ഉദാഹരണമാണ് സലിം കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ കണ്ടതെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു പറ്റം മൊബൈല്‍ മാധ്യമ പ്രവര്‍ത്തകര്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങില്‍ അനാവശ്യമായി തിരക്കുണ്ടാക്കി. മുഖ്യമന്ത്രിയും സലിം കുമാറിന്റെ മകനുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടി. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ചിത്രീകരിക്കുന്നത് […]
Read more

സൗഹൃദ മത്സരത്തില്‍ നെതര്‍ലന്റിനെ തകര്‍ത്ത് ഫ്രാന്‍സ്

ന്യൂയോര്‍ക്ക്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ജയം. ഓന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലന്റിനെ തോല്‍പ്പിച്ചു. മൈക്കില്‍ ഒലീസേയുടെ വകയായിരുന്നു ഫ്രാന്‍സിന്റെ മൂന്ന് ഗോളുകളും. ഹാട്രിക് ഗോള്‍ നേടിയ ഒലീസേ തന്നെയായിരുന്നു ഫ്രാന്‍സിന്റെ വിജയശില്‍പി. 43, 49, 75 മിനിറ്റുകളിലായിരുന്നു ഒലീസേ അയര്‍ലന്റിന്റെ വല കുലുക്കിയത്. 64-ാം മിനുറ്റില്‍ പാട്രിക് കെല്ലിയാണ് നോര്‍ത്തേണ്‍ അയര്‍ലന്റിനായി ആശ്വാസ ഗോള്‍ നേടിയത്. മറ്റൊരു സൗഹൃദ മത്സരത്തില്‍ നെതര്‍ലന്റിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ചു. കോഡി ഗഗ്‌പോയാണ് […]
Read more

സെനറ്റിൽ സർവ്വം ബിജെപി മയം, പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കോട്ടയം: എംജി സർവകലാശാല സെനറ്റ് നിയമനങ്ങളിൽ പ്രതികരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തോട് യോജിക്കില്ലെന്നും ഏത് തരത്തിലുള്ള കാവിവൽക്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ അവരുടെ കാലത്ത് എന്താണ് നടന്നതെന്ന് ചിന്തിക്കണം. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ്. ജന്മഭൂമി ലേഖകർ ആയിരുന്നവർ പോലും സെനറ്റിലും സിൻഡിക്കേറ്റിലും എൽഡിഎഫ് കാലത്ത് വന്നു. ഇന്ന് സമരം ചെയ്തവരൊക്കെ അപ്പോൾ എന്തു […]
Read more

ക്ലിനിക്കൽ ട്രയലിൽ മുന്നേറി AI സഹായത്തോടെ വികസിപ്പിച്ച ആദ്യ വാക്‌സിൻ

ന്യൂഡൽഹി :മനുഷ്യരിൽ നടത്തിയ ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ വിജയകരമായി പൂർത്തിയാക്കി പൂർണ്ണമായും നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് വികസിപ്പിച്ച സാർവത്രിക കൊറോണാവൈറസ് വാക്‌സിൻ. ആഗോള പൊതുജനാരോഗ്യ രംഗത്തെ നാഴികക്കല്ല് എന്നാണ് ഈ മുന്നേറ്റത്തെ വിദഗ്ധർ വിലയിരുത്തുന്നത്. 18-നും 50-നും ഇടയിൽ പ്രായമുള്ള 39 ആരോഗ്യവാന്മാരായ വോളണ്ടിയർമാർക്കിടയിൽ നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്‌സിൻ 100 ശതമാനം സുരക്ഷിതമാണെന്ന് കണ്ടെത്തി. ഗുരുതരമായ പാർശ്വഫലങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ജേണൽ ഓഫ് ഇൻഫെക്ഷൻ പ്രസിദ്ധീകരിച്ച പിയർ-റിവ്യൂഡ് ഡാറ്റ വ്യക്തമാക്കി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെയും അനുബന്ധ കമ്പനിയായ DIOSynVaxലെയും […]
Read more

വൻ മാറ്റവുമായി റെയിൽവേ! അത്യാധുനിക പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഓഗസ്റ്റ് മുതൽ

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ നവീകരണത്തിന് രാജ്യം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. നിലവിലുള്ള ടിക്കറ്റ് ബുക്കിങ് സംവിധാനം പൂർണമായും പരിഷ്കരിച്ചുകൊണ്ടുള്ള അത്യാധുനിക പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഓഗസ്റ്റ് മുതൽ ഘട്ടഘട്ടമായി രാജ്യത്ത് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. മികച്ച ബുക്കിങ് ശേഷി, നിർമിതബുദ്ധിയുടെ സഹായത്തോടെ കൃത്യതയുള്ള വെയ്റ്റ്‌ലിസ്റ്റ് പ്രവചനങ്ങൾ എന്നിവയാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകൾ. നാല് പതിറ്റാണ്ടോളം പഴക്കമുള്ള ടിക്കറ്റിങ് സംവിധാനത്തിനാണ് ഇതോടെ ഇന്ത്യൻ റെയിൽവേ വിട നൽകുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന […]
Read more

Recent News