ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ നവീകരണത്തിന് രാജ്യം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. നിലവിലുള്ള ടിക്കറ്റ് ബുക്കിങ് സംവിധാനം പൂർണമായും പരിഷ്കരിച്ചുകൊണ്ടുള്ള അത്യാധുനിക പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഓഗസ്റ്റ് മുതൽ ഘട്ടഘട്ടമായി രാജ്യത്ത് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. മികച്ച ബുക്കിങ് ശേഷി, നിർമിതബുദ്ധിയുടെ സഹായത്തോടെ കൃത്യതയുള്ള വെയ്റ്റ്‌ലിസ്റ്റ് പ്രവചനങ്ങൾ എന്നിവയാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകൾ. നാല് പതിറ്റാണ്ടോളം പഴക്കമുള്ള ടിക്കറ്റിങ് സംവിധാനത്തിനാണ് ഇതോടെ ഇന്ത്യൻ റെയിൽവേ വിട നൽകുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതിയുടെ പുരോഗതി വിലയിരുത്തി. പുതിയ സിസ്റ്റത്തിലേക്കുള്ള മാറ്റം യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാത്ത രീതിയിൽ സുഗമമായി പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
വൻ മാറ്റവുമായി റെയിൽവേ! അത്യാധുനിക പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഓഗസ്റ്റ് മുതൽ
