Tag: LATEST

പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായത് ഫയർഫോഴ്സ്. പാലക്കാട്‌ വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ലിഫ്റ്റിൽ കുടുങ്ങി പോയത്. വടക്കഞ്ചേരി ടൗണിലെ ഒരു ജിമ്മിൽ പോയതായിരുന്നു മഹേഷ്. പരിശീലനം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്റ് പോയി. ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദം വച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. ഒരു മണിക്കൂർ യുവാവ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു, കറന്റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെയാണ് ഫയർഫോഴ്‌സിനെ […]
Read more

വെള്ളിയാഴ്ച രാത്രിയും ഒരുമണി വരെ പവർകട്ട്; മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പും നടപ്പായില്ല

തിരുവനന്തപുരം: വായ്പയായി ലഭിച്ചിരുന്ന 200 മെഗാ വാട്ടും കിട്ടായതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ജനത്തെ വലച്ച് വെള്ളിയാഴ്ച രാത്രിയിലും ഒരു മണിവരെ പലയിടത്തും വൈദ്യുതി മുടങ്ങി. പവർകട്ട് സമയം മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പ് എല്ലായിടത്തും നടപ്പായില്ല. സാങ്കേതിക പ്രശ്നം കാരണമാണ് മുൻകൂട്ടി അറിയിപ്പ് നൽകാൻ കഴിയാതിരുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. അതിനിടെ, വൈദ്യുതിമുടക്കത്തിനിടെ യുവാവ് ലിഫ്റ്റിൽ കുടുങ്ങി. പാലക്കാട് വടക്കഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കിഴക്കഞ്ചേരി സ്വദേശി മഹേഷാണ് വൈദ്യുതി മുടങ്ങിയതോടെ ലിഫ്റ്റിൽ കുടുങ്ങിയത്. ഒടുവിൽ അ​ഗ്നിരക്ഷാസേനയെത്തിയാണ് […]
Read more

അർജന്റീന ടീമിന്റെ സന്ദർശനത്തിൻ്റെ പേരിൽ തട്ടിപ്പ്: പണമിടപാട് നടന്നത് 13 കമ്പനികൾ വഴി

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നത് 13 കമ്പനികൾ വഴിയെന്ന് ജി.എസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ ഏഴ് കമ്പനികൾക്കും ജി.എസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പണമിടപാടുകൾക്കായി മാത്രം രൂപീകരിച്ച ഷെൽ കമ്പനികളാണോ ഇവയെന്ന കാര്യത്തിൽ എസ്‌.ഐ.ടി സംശയം പ്രകടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്ന കാലയളവിലാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും സജീവമായതെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഉന്നതങ്ങളിൽ നിന്ന് ഇടപെടലുകൾ ഉണ്ടായോ എന്ന […]
Read more

സ്വപ്ന സുരേഷ് വിവാഹിതയായി,മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണമെന്ന് പോസ്റ്റ്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. സ്വപ്‌ന തന്നെയാണ് താൻ വിവാഹിതയായെന്ന വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. കേസിലെ മറ്റൊരു പ്രതിയായ പി.എസ്.സരിത്താണ് വരൻ. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും ഇപ്പോൾ കൊച്ചിയിലാണ് താമസം. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ‘ഒരുമിച്ച് […]
Read more

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ്. ഇന്നലെ രാത്രി 9.44ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കോതമംഗലം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് നാലിന് സംസ്കാരം നടക്കും. ടി.എൻ. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, […]
Read more

കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല, രേഖകൾ സംസാരിക്കട്ടെ’; കെ സുധാകരൻ

കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയാ കൈകള്‍ ശുദ്ധമാണെന്ന് നിങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല രേഖകള്‍ സംസാരിക്കട്ടെ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചായിരുന്നു സുധാകരന്റെ പ്രതികരണം. ഇപ്പോള്‍ നടക്കുന്നത് വെറു രാഷ്ട്രീയ ആരോപണങ്ങള്‍ അല്ലെന്നും നിയമത്തിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട ഗുരുതര വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.കേരളം ഭരിക്കുന്നത് നട്ടെല്ലുള്ള യുഡിഎഫ് സര്‍ക്കാരാണ്.അന്വേഷണ ഏജന്‍സികളോട് ആരും […]
Read more

വൈദ്യുതി പ്രതിസന്ധി; ഓഫീസുകളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം: KSEB എം ഡി

തിരുവനന്തപുരം: വൈദ്യുതി ഉപയോഗ നിയന്ത്രണത്തിൻ്റെ മാതൃക കെഎസ്ഇബിയിൽ നിന്ന് തന്നെ തുടങ്ങാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കെഎസ്ഇബി എം ഡി രാജമാണിക്യം. കെഎസ്ഇബി ഓഫീസുകളിൽ മാറ്റം കൊണ്ടുവരണമെന്നും വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നുമാണ് രാജമാണിക്യം കെഎസ്ഇബി ജീവനക്കാരോട് നിർദ രിക്കുന്നത്. വൈകുന്നേരം ആറുമണിക്ക് ശേഷം ഔദ്യോഗിക പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുത ഉപകരണങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അത്യാവശ്യമല്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യണമെന്നുമാണ് നിർദ്ദേശം. എ സി ഒഴിവാക്കാണമെന്നും നിർദ്ദേശമുണ്ട്. സ്വയം നിയന്ത്രണത്തിന്റെ സംസ്കാരം കെഎസ്ഇബിയിൽ നിന്ന് തന്നെ തുടങ്ങണമെന്ന […]
Read more

ബാഴ്‌സയുടെ പ്രായം കുറഞ്ഞ ക്യാപ്റ്റനായി യമാൽ

ബാഴ്സലോണയെ നയിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി ലമിൻ യമാൽ. ചാമ്പ്യൻസ് ലീഗിൽ ഫെയ്നൂർദിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ റഫീഞ്ഞ്യയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോളാണ് ക്യാപ്റ്റന്റെ ആംബാൻഡ് യമാലിന് ലഭിച്ചത്.ഇതോടെയാണ് ബാഴ്സയെ നയിക്കുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് താരത്തിന് സ്വന്തമായത്. 19 വയസ്സും 59 ദിവസവുമാണ് യമാലിന്റെ പ്രായം. 2010-ലെ കോപ്പ ഡെൽ റേ മത്സരത്തിൽ 20-ാം വയസിൽ ബാഴ്‌സയെ നയിച്ച ബോയാന്റെ റെക്കോർഡാണ് യമാൽ മറികടന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോഡ് […]
Read more

പിഎംശ്രീക്കെതിരെ പ്രമേയവുമായി യൂത്ത് ലീഗ്

കോഴിക്കോട്: പിഎംശ്രീക്കെതിരെ പ്രമേയവുമായി യൂത്ത് ലീഗ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തികള്‍ റദ്ദ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണവശാല്‍ ഇതിന് സാധിക്കാതെ വന്നാല്‍ പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കണം. പിഎംശ്രീ യിലൂടെ എന്‍ഇപി നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്‍ഇപിയിലൂടെ വിദ്യാഭ്യാസമേഖല കാവി വല്‍ക്കരിക്കപ്പെടുമെന്നും യൂത്ത് ലീഗ് ആരോപിച്ചു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച എല്‍ഡിഎഫിന്റെ തീരുമാനം തെറ്റെന്നും അത് തിരുത്താനാണ് യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചതെന്നും യൂത്ത് ലീഗ് പ്രതികരിച്ചു. എസ്എസ്‌കെ ഫണ്ട് നേടിയെടുക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കണമെന്നും […]
Read more

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യൻ പ്രസിഡൻ്റിന് തിരുവള്ളുവർ രചിച്ച തിരുക്കുറലിൻ്റെ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി മോദി സമ്മാനിച്ചു. റഷ്യ – യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള സാധ്യത കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030-ൽ 10 ലക്ഷം കോടിയിലേക്ക് ഉയർത്താനുള്ള ധാരണയും ഈ ചർച്ചയിലുണ്ടായി. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി മോദി ഉടൻ കൂടിക്കാഴ്ച നടത്തും. […]
Read more

Recent News