Tag: LATEST

എസ്എഫ്‌ഐ നേതാക്കളെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ നേതാക്കളെ കോടതിയില്‍ ഹാജരാക്കിയത് കൈവിലങ്ങ് അണിയിച്ച്. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് കെ ആദര്‍ശ്, തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനേഷ് എന്നിവരെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വിലങ്ങ് അണിയിച്ചത്. പൊലീസിന്റെ നടപടി വിവാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയും വിവാദമായിരുന്നു. എസ് കെ ആദര്‍ശ്, സംസ്ഥാന കമ്മിറ്റി അംഗം ടോണി കുര്യാക്കോസ് എന്നിവരെയായിരുന്നു ആശുപത്രിയിലെത്തി അറസ്റ്റ് […]
Read more

മൂന്ന് മാസമായി എംഎല്‍എ പെന്‍ഷന്‍ ലഭിക്കാതെ എം. കെ മുനീര്‍

കോഴിക്കോട്: മൂന്ന് മാസമായി മുന്‍ മന്ത്രി എം കെ മുനീറിന് എംഎല്‍എ പെന്‍ഷന്‍ ഇല്ല. ഏജീസ് ഓഫീസില്‍ നിന്ന് ട്രഷറിയിലേക്ക് നല്‍കിയ കത്തിലെ പിഴവ് ആണ് പെന്‍ഷന്‍ കുടിശ്ശികയാവാന്‍ കാരണം. എം കെ മുനീറിന്റെ പേരിന് പകരം കെ ബാബുവെന്നാണ് കത്തില്‍ ടൈപ്പ് ചെയ്തിരിക്കുന്നത്. എജീസ് ഓഫീസില്‍ നിന്ന് തിരുത്തി ലെറ്റര്‍ നല്‍കിയിട്ടും പെന്‍ഷന്‍ ലഭിച്ചില്ല. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കാത്തതിലും എം കെ മുനീര്‍ കടുത്ത അതൃപ്തിയിലാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി […]
Read more

വഖഫ് വിശദീകരണ സമ്മേളനം മാറ്റിവെച്ചു; സമസ്തയിലെ ലീഗ് അനുകൂലികള്‍ക്കിടയില്‍ ഭിന്നത

മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികൾ നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനം മാറ്റിവെച്ചത് സംഘാടകർക്കിടയിലെ ഭിന്നതമൂലമെന്ന് ആരോപണം. സിപിഐഎം സെമിനാറിന് സമുദായ നേതാക്കള്‍ മറുപടി സമ്മേളനം നടത്തേണ്ടെന്നായിരുന്നു വിമര്‍ശനം. പരിപാടി പ്രഖ്യാപിച്ച ഘട്ടം മുതല്‍ തന്നെ പിന്‍വലിക്കാനുള്ള ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.പരിപാടിക്ക് മുസ്ലിം ലീഗ് പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തതും തിരിച്ചടിയായി എന്നും റിപ്പോര്‍ട്ടുണ്ട്. ഉദ്ഘാടകനായി നിശ്ചയിച്ചതില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും അമര്‍ഷം ഉണ്ടായിരുന്നു. ലീഗ് അനുകൂലികള്‍ക്ക് ലഭിച്ച കത്ത് ജിഫ്രി തങ്ങളുടെ അറിവോടെയല്ലെന്നും പ്രചരണമുണ്ട്. കഴിഞ്ഞ 29ന് വന്ന […]
Read more

പുത്തൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

തൃശ്ശൂർ: വയനാട്ടിൽ നിന്ന് പിടികൂടി തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലായിരുന്ന നന്ദു എന്ന കടുവയ്ക്ക് ദയാവധം. ബുധനാഴ്ച രാവിലെ പത്തിനാണ് ദയാവധം നടപ്പാക്കിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. 2025 ഡിസംബർ 28-നാണ് വായിൽ മുറിവേറ്റ നിലയിൽ 14 വയസ്സുള്ള കടുവയെ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. വയനാട് വണ്ടിക്കാടിൽനിന്നാണ് കടുവയെ വനംവകുപ്പ് പിടികൂടിയത്. ദേവർഗദ്ദ മാടപ്പള്ളി ഊരിലെ ഊരുമൂപ്പൻ മാരനെ കടുവ കൊന്നിരുന്നു. വയനാട് കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് […]
Read more

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ അപകടത്തിന് പിന്നാലെ നടപടി; 41 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടു

ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍. തലസ്ഥാന നഗരിയിലെ 12 സോണുകളിലായി നടത്തിയ പരിശോധയില്‍ 41 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവ് നല്‍കുകയും 61 കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും ചെയ്തു. ഇതിന് പുറമെ 32 പിജികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും മൂന്ന് കെട്ടിടങ്ങള്‍ക്ക് പൊളിക്കല്‍ ഉത്തരവുകള്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും കോര്‍പറേഷന്‍, നിരവധി കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതിന് 46 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. […]
Read more

ഒമാന്‍ തീരത്തിന് സമീപം രണ്ട് കപ്പലുകള്‍ നേരെ ആക്രമണം

തെഹ്‌റാന്‍: ഒമാന്‍ തീരത്ത് ഹോര്‍മൂസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) അറിയിച്ചു. സ്ഥലത്തുനിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയുള്ള മറ്റൊരു കപ്പലിന്റെ ക്യാപ്റ്റന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണത്തില്‍ ഒരു കപ്പലില്‍ തീപടര്‍ന്നുവെന്നും രണ്ടാമത്തെ കപ്പലിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ലെന്നുമാണ് റിപ്പോർട്ട്. തുറമുഖ നഗരമായ ഖസബിന് പടിഞ്ഞാറ് നിന്നും നാല് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഏജന്‍സി അറിയിച്ചു. പ്രദേശത്ത് […]
Read more

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തിൽ വ്യക്തമാക്കി. ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കണമെന്നും കത്തിൽ പറയുന്നു. ഈ സർക്കാർ വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ് ഉയര്‍ന്നിരുന്നു. പിഎം ശ്രീ നടപ്പാക്കരുതെന്ന് […]
Read more

ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ആരത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ എന്ന ഗാനമാണ് ലിറിക്കൽ വീഡിയോയായി പുറത്തിറക്കിയത്.ചിത്രത്തിന്റെ കഥാപശ്ചാത്തലത്തോടും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളോടും ചേർന്നുനിൽക്കുന്ന ഗാനമാണ് ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’. ‘ആരം’ ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ഗാനവും പ്രേക്ഷകരിൽ ‘ആരം’ സിനിമയോടുള്ള പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് […]
Read more

H-1B വിസക്കാര്‍ക്കുള്ള ഗ്രേസ് പിരീഡ് നിര്‍ത്തലാക്കാന്‍ അമേരിക്ക

വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം. എച്ച്-1 ബി വിസക്കാര്‍ക്കുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് നിര്‍ത്തലാക്കാനാണ് തീരുമാനം. എച്ച്-1ബി വിസയുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടമായാല്‍ പുതിയ തൊഴില്‍ കണ്ടെത്താനും മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനും രണ്ട് മാസത്തെ സാവകാശം നല്‍കുന്ന ചട്ടം അവസാനിപ്പിക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാരെ ബാധിക്കുന്ന തീരുമാനമാണിത്. ചട്ടഭേദഗതിക്ക് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം രൂപം നല്‍കിയിട്ടുണ്ട്. എച്ച്1 ബി […]
Read more

ഷൂട്ടിനിടെ മുഖത്ത് കത്തികൊണ്ടു; നടന്‍ ഷറഫുദ്ദീന്‍ ആശുപത്രിയില്‍

മൈസൂർ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നത്. സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഷറഫുദ്ദിന് കത്തികൊണ്ട് മുറിവേറ്റത്. മുഖത്താണ് പരിക്കേറ്റിട്ടുള്ളത്. സാരമായ പരിക്കാണ് എന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. മുറിവേറ്റ ഉടന്‍ തന്നെ ഷറഫുദ്ദീനെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.നരിവേട്ടയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാ കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. ഷറഫുദ്ദീനൊപ്പം വാഴ ഫെയിം അലന്‍ ബിന്‍ സിറാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. […]
Read more

Recent News