Tag: LATEST

യുഎഇയിൽ ചൂടും കനത്ത മഞ്ഞുവീഴ്ചയും; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും

അബുദാബി: യുഎഇയിൽ ചൂടും അന്തരീക്ഷ ആർദ്രതയും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഉൾപ്പെടെയുള്ള വാരാന്ത്യ ദിനങ്ങളിൽ രാജ്യത്തിന്റെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാത്രിയിലും പുലർച്ചെയും ചില തീരദേശ മേഖലകളിൽ കനത്ത മഞ്ഞിനും കാഴ്ചപരിധി കുറയുന്ന രൂപത്തിൽ നേർത്ത മഞ്ഞിനും സാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളത് ലിവയിലാണ്. അതേസമയം ഫുജൈറയിൽ താപനില താരതമ്യേന കുറവായിരിക്കും. 35 ഡിഗ്രി സെൽഷ്യസായിരിക്കും താപനില. അജ്മാൻ, ഉമ്മുൽ […]
Read more

സിഎസ്കെയിൽ ധോണിക്ക് ഓഹരിയുണ്ട്; വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്‍റെ 15 മുതൽ 20 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാൻ മുൻ ക്യാപ്റ്റൻ എം.എസ് ധോണി ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി സിഎസ്‌കെ ടീം മാനേജ്‌മെന്‍റ്. എന്നാൽ, ഫ്രാഞ്ചൈസിയിൽ ചെറിയൊരു ശതമാനം ഓഹരി നിലവിൽ ധോണിയുടെ പക്കലുണ്ടെന്ന് സിഎസ്കെ വ്യക്തമാക്കി. ക്രിക്ബസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മുൻപ് സ്വകാര്യ ട്രാൻസാക്ഷൻ വഴി സ്വന്തമാക്കിയ ഒരു ലക്ഷത്തിലധികം ഓഹരികൾ ധോണിയുടെ കൈവശമുണ്ട്. ഒരു ലക്ഷം ഓഹരികളുണ്ടെങ്കിലും കമ്പനിയുടെ ആകെ ഓഹരി വിഹിതവുമായി താരതമ്യം […]
Read more

ദുബായിൽ ഗതാഗത നിയമലംഘനങ്ങളിൽ വൻ കുറവ്

ദുബായിൽ ഗതാഗത നിയമലംഘനങ്ങളിൽ വൻ കുറവ്. 2026ലെ ആദ്യ ആറുമാസത്തിനിടെ 30,000 ഗതാഗത നിയമലംഘനങ്ങളാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 38,000 ലംഘനങ്ങളെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ കുറവാണിത്. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ഇടയിൽ നിയമങ്ങൾ പാലിക്കുന്നതിലുണ്ടായ വ്യക്തമായ പുരോഗതിയാണ് ഈ നേട്ടത്തിന് കാരണമെന്ന് ആർടിഎ വ്യക്തമാക്കി.ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 16 ലക്ഷത്തിലധികം പരിശോധനകളാണ് ആർടിഎ നടത്തിയത്. കഴിഞ്ഞ വർഷമിത് 15 ലക്ഷമായിരുന്നു. പൊതുഗതാഗതം, […]
Read more

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ അടിസ്ഥാനത്തിൽ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകില്ല. കൂടാതെ പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും കുറവാണ്.പീക്ക് സമയത്ത് സംസ്ഥാനത്ത് 1000 മെഗാവാട്ടിന്റെ കുറവാണ് കണക്കാക്കുന്നത്. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ […]
Read more

സ്വര്‍ണവിലയില്‍ വർധനവ്

കോഴിക്കോട്: സംസ്ഥാനത്ത് രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവുണ്ടായി. പവന് 1120 രൂപ വര്‍ധിച്ച് 1,13,240 രൂപയായി. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14,155 രൂപയുമായി. രാവിലെ പവന് 1,920 രൂപയും ഗ്രാമിന് 240 രൂപയും കുറഞ്ഞിരുന്നു. ഇതോടെ പവന് 1,12,120 രൂപയായും ഗ്രാമിന് 14,015 രൂപയായും വില കുറഞ്ഞിരുന്നു. ഇതാണ് ഉച്ചക്ക് പിന്നാലെ വര്‍ധിച്ചിരിക്കുന്നത്.18 കാരറ്റ് സ്വര്‍ണം പവന് 93,040 രൂപയും ഗ്രാമിന് 11,630 രൂപയുമാണ് പുതിയ വില.ആഗോള വിപണിയില്‍ സ്വര്‍ണം നേരിയ ഇടിവിലാണ്. ട്രോയ് […]
Read more

വൈഭവിനെ ട്രോളി ഇഷാന്‍ കിഷന്‍

ദുലീപ് ട്രോഫി കിരീടനേട്ടത്തിന് ശേഷം വൈഭവ് സൂര്യവംശിയും ഇഷാന്‍ കിഷനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഫൈനലിലെ ഡി.ആര്‍.എസ് കോളുകളുടെ ക്രെഡിറ്റ് എടുത്തതിന് ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ സൂര്യവംശിയെ കളിയാക്കിയപ്പോള്‍, ഇഷാന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുത്തത് താനായിരുന്നുവെന്ന് സൂര്യവംശി ഓര്‍മ്മിപ്പിച്ചു.ഇഷാന്‍ കിഷന്റെ നായകത്വത്തിന് കീഴിലാണ് ഈസ്റ്റ് സോണ്‍ 2026-27 സീസണിലെ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ഫൈനലിന്റെ രണ്ട് ഇന്നിങ്‌സുകളിലുമായി 350-ലധികം റണ്‍സ് നേടി ഇഷാന്‍ ‘പ്ലെയര്‍ ഓഫ് […]
Read more

വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി ബഹളം; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോ​ഗം പിരിച്ചുവിട്ടു

പാലക്കാട്: വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കലഹം. യുഡിഎഫ് – ബിജെപി കൗണ്‍സിലര്‍മാർ തമ്മിലാണ് കലഹമുണ്ടായത്. വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കവെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞതിനെ ചൊല്ലിയാണ് ബഹളമുണ്ടായത്. രണ്ടാമത്തെ തവണയാണ് പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാകുന്നത്. കഴിഞ്ഞ കൗണ്‍സിലില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ എല്ലാം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു. ഇത്തവണ യോഗത്തിനു മുമ്പ്തന്നെ വന്ദേമാതരം പൂര്‍ണമായി ചൊല്ലാനുള്ള ബിജെപി […]
Read more

ആറുവരി പാതയില്‍ തെറ്റായ ദിശയില്‍ കാറോടിച്ച സംഭവത്തിൽ കേസെടുത്തു

മലപ്പുറം: മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയില്‍ തെറ്റായ ദിശയില്‍ കാറോടിച്ച സംഭവത്തില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുതിയ ദേശീയപാത തുറന്നതിന് പിന്നാലെ മലപ്പുറത്ത് അപകടങ്ങളും തുടര്‍ക്കഥയാവുകയാണെന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ സംഭവം. ദേശീയപാതയില്‍ സ്പീഡ് ട്രാക്കിലൂടെ കാർ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ഹോണ്ട ക്രെറ്റ വാഹനമാണ് നിയമലംഘനം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച മലപ്പുറം ദേശീയപാതയിൽ അപകടകരമായ രീതിയിൽ […]
Read more

വിസി സിസ തോമസിനെ തടഞ്ഞ കേസ്; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാന്‍സലര്‍ സിസ തോമസിനെ തടഞ്ഞ കേസില്‍ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുൻകൂർ ജാമ്യം. ഓഗസ്റ്റ് 13-നായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വി സി സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രവര്‍ത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളത്തെ മഴ മുന്നറിയിപ്പും പിന്‍വലിച്ചു. എന്നാല്‍ ഇന്ന് മുതല്‍ 15 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം – കര്‍ണാടകം – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം വടക്കുപടിഞ്ഞാറന്‍മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷവടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം തുടരുന്നുണ്ട്. […]
Read more

Recent News