Tag: LATEST

വിഷമദ്യം കഴിച്ച് 9 മരണം; നാഗാലാന്‍റില്‍ 7 ജില്ലകളില്‍ റെഡ് അലേർട്ട്

‍ഡൽഹി : നാഗാലാൻഡിലെ ടുഎൻസാങ് ജില്ലയിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് 9 പേർ മരിച്ച സംഭവത്തിൽ സംസ്ഥാനത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ടുഎൻസാങ്ങിലെ സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രൂപൻ ശർമ്മയാണ് ഞായറാഴ്ച റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്. മോൺ, മൊകോക്ചുങ്, ടുഎൻസാങ്, ലോങ്ലെങ്, കിഫൈർ, ഷമാതോർ, നോക്ലാക് എന്നീ ജില്ലകളിലുള്ളവർ മദ്യം കഴിക്കരുതെന്ന് ഡിജിപി കർശന […]
Read more

ബ്രിക്സ് ഉച്ചകോടിക്ക് സമാപനം, നന്ദി അറിയിച്ച് മോദി

ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിൽ സമാപിച്ചു. രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മയല്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സംവിധാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സമ്മേളനം ബ്രിക്സ് കൂടുതൽ ശക്തിയേകിയെന്നും എല്ലാവരും ഒരുമിച്ച് തീരുമാനങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ശക്തമായ മുന്നേറ്റം ലോകം ബ്രിക്സിൽ നിന്ന് പ്രതീക്ഷിക്കുന്നു. കൂട്ടായ ശ്രമത്തിലൂടെ അതിന് സാധിക്കും. ഡൽഹി ഉച്ചകോടി വിജയമാക്കിയതിന് […]
Read more

തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ CPIM; ഉപതെരഞ്ഞടുപ്പില്‍ ഒരു സഖ്യത്തെയും പിന്തുണച്ചേക്കില്ല

ചെന്നൈ: തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി സിപിഐഎം. ടിവികെക്കും ഡിഎംകെക്കും പിന്തുണ നല്‍കില്ലെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. മണ്ഡലങ്ങളില്‍ നിലവില്‍ ഡിഎംകെയും ടിവികെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തമാസം ആറിനാണ് തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിവികെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന് പിന്നാലെയാണ് തീരുമാനം. സിപിഐഎം എംഎല്‍എ മാരുടെ കൂടി പിന്തുണയിലാണ് വിജയ് കേവലഭൂരിപക്ഷം തികച്ചത്. വിജയ് സകര്‍ക്കാരിന് കേവല ഭൂരിപക്ഷം തികയ്ക്കുന്നതിന് സഹായിക്കാനായി ഡിഎംകെ […]
Read more

ദുൽഖർ സൽമാൻ ചിത്രം “ആകാശംലോ ഒക താര”യ്ക്ക് അഭിനന്ദനവുമായി ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് കുമാർ

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര”യ്ക്ക് അഭിനന്ദനവുമായി ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ. ചിത്രം കണ്ടതിന് ശേഷമാണ് ജി വി പ്രകാശ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രം ഗംഭീരമായി വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള ജി വി പ്രകാശിന്റെ വാക്കുകൾ ആരാധകർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും […]
Read more

3 മില്യൺ കാഴ്ചക്കാരുമായി സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ 30 ലക്ഷം കാഴ്ചക്കാരെ പിന്നിട്ട ട്രെയ്‌ലർ, യൂട്യൂബ് ട്രെൻഡിങ്ങിലും ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് […]
Read more

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ. സർക്കാർ വന്നിട്ട് അധികം നാളായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അവർ പറഞ്ഞു. അതേസമയം, പിണറായി വിജയനെതിരെ കേസെടുക്കണമെന്നുള്ള ഇഡി ശുപാർശ കത്തിലും കെ കെ ശൈലജ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇഡിക്ക് കൊടുത്ത മൊഴി മാധ്യമങ്ങൾക്ക് നൽകുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു
Read more

ചൂടിന് ആശ്വാസമായി മഴ വരുന്നൂ, തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂടിന് ആശ്വാസമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിങ്കളും ചൊവ്വയും മൂന്ന് ജില്ലകളിൽ വീതവും ബുധൻ നാല് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 14-09-2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട് 15-09-2026: മലപ്പുറം, കോഴിക്കോട്, വയനാട്
Read more

സമഗ്രമായ വൈദ്യുതി നയം ഉണ്ടാക്കാൻ ഇപ്പോഴത്തെ പ്രതിസന്ധി പ്രയോജനപ്പെടും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ ഒരു അവസരമായി കണ്ട് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ‘നിലവിലെ പ്രതിസന്ധിയെ ഒരു അവസരമായി കാണണം. സമഗ്രമായ വൈദ്യുതി നയം ഉണ്ടാകാൻ ഈ പ്രതിസന്ധി പ്രയോജനപ്പെടും. ഒക്ടോബറിൽ പുതിയ വൈദ്യുതി നയം കൊണ്ടുവരും’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊച്ചിയില്‍ നടന്ന എനര്‍ജി കോണ്‍ക്ലേവിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ട്രാന്‍സ്മിഷന്‍ ലോസ് ഏറ്റവും കുറവ് കേരളത്തിലാണ്. വൈദ്യുതി ആവശ്യം കൂടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. വൈദ്യുതിക്കായി പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളിലേക്ക് […]
Read more

പുനലൂര്‍ പത്മ കഫേ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്ന് ജി സുകുമാരന്‍ നായര്‍

കൊല്ലം: കൊല്ലം പുനലൂര്‍ പത്മ കഫേ ഉദ്ഘാടന ചടങ്ങില്‍ നിന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിട്ടുനിന്നു. പകരം എന്‍എസ്എസ് രജിസ്ട്രാര്‍ ഡോ. കെ ബി ജഗദീഷ് പത്മ കഫെയുടെ ഉദ്ഘാടനം ചെയ്തു. കെ ബി ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുകുമാരന്‍ നായരുടെ പിന്‍മാറ്റമെന്നാണ് സൂചന. സുകുമാരന്‍ നായര്‍ വിട്ടുനിന്നത് ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാലാണെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാല്‍ കെ ബി ഗണേഷ് കുമാര്‍ താലൂക്ക് പ്രസിഡന്റായായിരുന്നപ്പോഴാണ് പത്മ കഫേയ്ക്കുള്ള കെട്ടിടം നിര്‍മ്മിച്ചത്. […]
Read more

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ

ഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഉച്ചയ്ക്കാണ് ഉച്ചകോടി തുടങ്ങുക. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. നാളെയും ഉച്ചകോടി തുടരും. ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ
Read more

Recent News