Tag: LATEST

ജിദ്ദ വിമാനത്താവളം സന്ദർശിച്ച് ഹജ്ജ്- ഉംറ മന്ത്രി

റിയാദ് : ജിദ്ദ വിമാനത്താവളത്തിൽ സന്ദർശനം നടത്തി ഹജ്ജ്- ഉംറ മന്ത്രി. ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ വിലയിരുത്താൻ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ടെത്തി. തീർഥാടകരുടെ ആഗമനം സുഗമമാക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും നടപ്പാക്കിയ പ്രവർത്തനങ്ങളാണ് ഹജ്ജ് ഉംറ മന്ത്രി വിലയിരുത്തിയത്. മാത്രമല്ല, തീർഥാടകർ വിമാനം ഇറങ്ങിയത് മുതൽ അവരുടെ താമസസ്ഥലങ്ങളിലേക്ക് പുറപ്പെടുന്നത് വരെയുള്ള നടപടികൾ എത്രത്തോളം ലളിതമാണെന്ന് മന്ത്രി നേരിട്ട് […]
Read more

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ആലപ്പുഴ, , എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Read more

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. കാലങ്ങളായി മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് അഭിപ്രായം. ആബിദ് ഹുസൈന്‍ തങ്ങളോ, എന്‍ ഷംസുദ്ദീനോ വിദ്യാഭ്യാസ മന്ത്രി ആകാനാണ് സാധ്യത. ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി ആയേക്കും. പ്രാദേശിക ഘടകങ്ങൾ പരിഗണിച്ചായിരിക്കും എംഎല്‍എമാരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക. കെ എം ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുള്ള, എ കെ എം അഷ്റഫ്, പി […]
Read more

വയനാട്ടില്‍ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു

കല്‍പ്പറ്റ : സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി. വയനാട്ടില്‍ പാമ്പു കടിയേറ്റ് യുവാവ് മരിച്ചു. മാനന്തവാടി തൊണ്ടനാട് പുതുശ്ശേരി താഴേതരിമടമറ്റം ഉന്നതിയിലെ സുനില്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പാമ്പുകടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചത്. വീട്ടില്‍ മരിച്ച നിലയില്‍ സുനിലിനെ കണ്ടെത്തിയതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് മരണകാരണം കണ്ടെത്തിയത്. കണ്ണൂരില്‍ വയോധികയും […]
Read more

തോല്‍വിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കും, പാര്‍ട്ടി ശക്തമായി തിരിച്ചുവരും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കുകയും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തിലുള്ളത്. തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. മെയ്, ജൂണ്‍ മാസത്തോടെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും വിളിച്ചുചേര്‍ത്ത് എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കുകയും അത് മുഖവിലയ്‌ക്കെടുക്കുകയും ചെയ്യും. വിലയിരുത്തലുകള്‍ സത്യസന്ധമായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം […]
Read more

തമിഴ്നാട് തൂക്കി വിജയ്, ഇനി ‘ജനനായകന്‍റെ’ വരവ്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയിരിക്കുകയാണ് വിജയ്. വരും ദിവസങ്ങളിൽ മന്ത്രിസഭാ രൂപീകരണവും മറ്റും നടക്കാൻ ഇരിക്കുകയാണ്. തതവസരത്തിൽ സെൻസർ ബോർഡിന്റെ അനുമതിയില്ലാത്തതിനാൽ റിലീസ് നീണ്ടുപോയ വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങിയെന്നാണ് വിവരം. സിനിമ മെയ് 28ന് റിലീസ് ചെയ്യാനാണ് ശ്രമം. ജനുവരി 9ന് ആയിരുന്നു ജനനായകൻ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും തുടർന്നുള്ള വിവാദങ്ങളും നിയമപോരാട്ടങ്ങളും കാരണം റിലീസ് നീണ്ടു പോകുകയായിരുന്നു. ഇതിനിടെ സിനിമ സോഷ്യൽ […]
Read more

കുവൈത്തിൽ ഗതാഗത നിയമലംഘകർക്ക് പിടിവീണു

കുവൈത്ത് : കുവൈത്തിന്‍റെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ വ്യാപക പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 16,265 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ നടപടികളുടെ ഭാഗമായി 218 വാഹനങ്ങൾ പിടിച്ചെടുക്കുകയും 46 പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ തടങ്കലിലാക്കുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച ഏഴ് പ്രായപൂർത്തിയാകാത്തവരെയും വിവിധ കേസുകളിൽ വാറന്റുള്ള 121 പേരെയും പരിശോധനയ്ക്കിടെ പിടികൂടി. കൂടാതെ, താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 121 പേരെയും കണ്ടെത്തി തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതിനിടെ, സാൽമി […]
Read more

പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ

കോഴിക്കോട്: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ. കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ടുപോയ ഇരട്ട ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം കണ്ടത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി സ്ഥാനം വേണോ എന്ന കാര്യത്തിൽ പാർട്ടി ആലോചിച്ചു തീരുമാനം എടുക്കുമെന്നും അവർ പറഞ്ഞു. രക്തസാക്ഷി ഗ്രാമങ്ങൾ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്തു. അരിവാൾ ചിഹ്നത്തിൽ മാത്രം വോട്ട് ചെയ്തവർ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. […]
Read more

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം, പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കും. ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം ആദ്യമായാണ് എംവി ​ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്. മെയ് ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കുമെന്നും ഇന്ന് നടന്നത് […]
Read more

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്‌ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുൽ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം, അബ്‌ദുൽ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രം​ഗത്തെത്തി. ആദ്യ വിക്കറ്റ് […]
Read more

Recent News