Tag: LATEST

മണ്ഡലം മാറിയിറങ്ങിയിട്ടും വി. അബ്ദുറഹിമാന് തിരൂരില്‍ ഏറ്റത് കനത്ത തിരിച്ചടി

മലപ്പുറം: മണ്ഡലം മാറിയിറങ്ങിയിട്ടും തിരൂരില്‍ വി. അബ്ദുറഹിമാന് ഏറ്റത് കനത്ത പ്രഹരം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്താന്‍ അബ്ദുറഹിമാന് സാധിച്ചില്ല. ചരിത്ര ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗിന്റെ കുറുക്കോളി മൊയ്തീന്‍ വി അബ്ദുറഹിമാനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തവണ താനൂരില്‍ നിന്ന് വി.അബ്ദുറഹിമാന്‍ വിജയിച്ചിരുന്നു. ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു നിലപാട്. എന്നാല്‍ സിപിഐഎം താനൂരില്‍ തന്നെ അബ്ദുറഹിമാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പ്രതിഷേധിച്ച് മാറിനിന്ന അബ്ദുറഹിമാന്‍ പ്രചാരണത്തിനു ഇറങ്ങിയില്ല. ഒടുവില്‍ തിരൂരാണെങ്കില്‍ മത്സരിക്കാമെന്ന നിലപാട് എടുക്കുകയായിരുന്നു. പക്ഷെ […]
Read more

കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന

ചെന്നെെ: തമിഴ് നാട്ടില്‍ തരംഗം സൃഷ്ടിച്ചെങ്കിലും കേവലഭൂരിപക്ഷത്തിലേയ്ക്ക് എത്താന്‍ വിജയുടെ തമിഴക വെട്രി കഴകത്തിന് ഇനിയും സാധിച്ചിട്ടില്ല. 108 സീറ്റുകളാണ് ടിവികെ നേടിയത്. രണ്ടുമുന്നണികളിലെയും ചില പാര്‍ട്ടികളെ ഒപ്പം കൂട്ടി, കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് വിജയ്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് സൂചന. ആരെയെങ്കിലും കൂടെക്കൂട്ടി വേണം മുഖ്യമന്ത്രി കസേരയിലേയ്ക്ക് വിജയ്ക്ക് നടന്നുകയറാന്‍. ടിവികെയുമായി സഖ്യത്തിന് തുടക്കം മുതല്‍ തന്നെ ശ്രമിച്ച കോണ്‍ഗ്രസിന് തന്നെയാണ് ടിവികെ നല്‍കുന്ന പ്രഥമ പരിഗണനയെന്നാണ് സൂചന. ഡിഎംകെ സഖ്യത്തില്‍ 28 സീറ്റുകളില്‍ […]
Read more

പാലക്കാടെ ആൾക്കൂട്ട കൊലപാതകം; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

പാലക്കാട്: പാലക്കാട് അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി മെയ് 18 വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും. കേസിൽ ആകെ 9 പ്രതികളാണുള്ളത്. ആറാം പ്രതി അടുത്തിടെ തൂങ്ങി മരിച്ചിരുന്നു. പ്രതികൾക്ക് നേരത്തെ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം വിചാരണക്കോടതിയിൽ ഹാജരായ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി.കെ രാജ്മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക […]
Read more

BDS വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് നിലപാട് തേടി ഹൈക്കോടതി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് നിലപാട് തേടി ഹൈക്കോടതി. മെയ് 15 നകം പൊലീസ് മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ഡോ.റാം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇയാളുടെ മുൻ‌കൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എത്തിയത്. അതേസമയം നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ […]
Read more

രാഷ്ട്രീയം അല്ല, സമൂഹം ആരാധക കേന്ദ്രീകൃതമായി മാറി ; വിജയ് തരംഗത്തിൽ വിമർശനവുമായി പ്രകാശ് രാജ്

ചെന്നൈ: നടൻ വിജയുടെ നേതൃത്വത്തിൽ ടിവികെ തമിഴ്‌നാട്ടിൽ ഒറ്റകക്ഷിയായതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ എം കെ സ്റ്റാലിനും പരാചയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്റെ വിമർശനം. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും ആ യാത്ര തുടരാമെന്നും പ്രകാശ് രാജ് കുറിച്ചു. കൂടാതെ, വിജയിച്ചവർക്ക് […]
Read more

2021ൽ എംഎൽഎമാരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവാക്കിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാർട്ടിയിലും സഭയിലും താൻ സീനിയറാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ക്ലെയിം മുന്നോട്ട് വച്ച് രമേശ് ചെന്നിത്തല. എംഎൽഎമാരുടെ ഭൂരിപക്ഷം 2021ൽ ഘടകം ആയിരുന്നില്ല. ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കിയില്ല. എന്നിട്ടും ഒരു എതിർപ്പും അറിയിച്ചില്ല. കരിയില അനങ്ങുന്ന ശബ്ദം പോലും ഉണ്ടാക്കിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 2021ൽ തന്നെ ആരും മുഖ്യമന്ത്രിയായി പ്രൊജക്റ്റ്‌ ചെയ്തിരുന്നില്ല. സീനിയൊരിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തീരുമാനം അധ്യക്ഷന് വിടാം. അല്ലെങ്കിൽ എംഎൽഎമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. […]
Read more

പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ ട്വന്റി 20

കൊച്ചി: പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാത്തതിൽ ട്വന്റി- 20-യിൽ നിരാശ. 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. തട്ടകമായ കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കുമെന്നും നിയമസഭയിൽ അക്കൗണ്ട് തുറക്കാനാവുമെന്നും പാർട്ടി പ്രതീക്ഷിച്ചിരുന്നു. കൊച്ചി: പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാത്തതിൽ ട്വന്റി- 20-യിൽ നിരാശ. 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. തട്ടകമായ കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കുമെന്നും നിയമസഭയിൽ അക്കൗണ്ട് തുറക്കാനാവുമെന്നും പാർട്ടി പ്രതീക്ഷിച്ചിരുന്നു. എൻ.ഡി.എ. സഖ്യത്തിൽ നിന്നിട്ടും കുന്നത്തുനാട് വിജയിക്കാനാവാഞ്ഞത് പ്രവർത്തകരിൽ നിരാശയുണ്ടാക്കി. 40,221 വോട്ടുകളാണ് കുന്നത്തുനാട് എൻ.ഡി.എ.ക്ക്‌ ലഭിച്ചത്. കഴിഞ്ഞ […]
Read more

എം.വി. ഗോവിന്ദന്റെ പോസ്റ്റിൽ രൂക്ഷവിമർശനം

കൊച്ചി: നിയസഭ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കുറിപ്പ് പങ്കുവെച്ചുള്ള എം.വി. ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് സിപിഎം അനുകൂല അക്കൗണ്ടുകളിൽനിന്ന് രൂക്ഷമായ കമന്റുകളുയർന്നത്. 2021-ൽ 62 സീറ്റുകളിൽ വിജയിച്ച സിപിഎം ഇത്തവണ 26 സീറ്റുകളിലേക്കാണ് കൂപ്പുകുത്തിയത്. തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം പുറത്തിറക്കിയ […]
Read more

അറബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായം നൽകി പാക് നാവികസേനാ

ഡൽഹി: അറബിക്കടലിൽ സാങ്കേതിക തകരാർ സംഭവിച്ച് കുടുങ്ങിപ്പോയ ഇന്ത്യൻ ചരക്കുകപ്പലിന് പാക് നാവികസേന സഹായമെത്തിച്ചു. കടലിൽവെച്ച് എൻജിൻ നിലച്ച ‘എംവി ഗൗതം’ എന്ന കപ്പലിനാണ് പാക് നിരീക്ഷണ സേനയുടെ കപ്പൽ സഹായത്തിനെത്തിയത്. ഗുജറാത്തിലെ പോർബന്ദറിൽ നിൻ മസ്കറ്റിലേക്ക് പോവുകയായിരുന്നു കപ്പൽ. എൻജിൻ നിലച്ചതോടെ കപ്പൽ കടലിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് ഒഴുകി. ഇതിന് പിന്നാലെ കപ്പലിൽ നിന്ന് അടിയന്തര അഭ്യർത്ഥന പുറപ്പെടുവിക്കുകയായിരുന്നു. ആറ് ഇന്ത്യക്കാരും ഒരു ഇന്തോഷ്യക്കാരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. സഹായ അഭ്യർത്ഥന ആദ്യം മുംബൈയിലെ മാരിടൈം റെസ്‌ക്യു […]
Read more

സൂര്യയുടെ കറുപ്പിന്റെ ദൈര്‍ഘ്യം എത്ര?,

കൊച്ചി : സൂര്യ നായകനായി വരുന്ന പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്‍നര് ആയിരിക്കും. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്‍ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‍സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. സൂര്യയുടെ കറുപ്പിന്റെ സെൻസറിംഗ് സെൻസറിംഗ് കഴിഞ്ഞു. UA 13+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. […]
Read more

Recent News