Tag: LATEST

ദുബായിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു

ദുബായ് : ഈ വർഷം ആദ്യപാദത്തിൽ എമിറേറ്റിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പോലീസ് . സുരക്ഷാ പദ്ധതികളുടെ വിജയമാണ് റിപ്പോർട്ടിൽ പ്രതിഫലിക്കുന്നതെന്ന് ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ഷംസി വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിരുന്നു. ബോധവത്കരണ പ്രചാരണങ്ങൾ ശക്തമാക്കിയും സൈബർ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചും റിപ്പോർട്ടുകളോടുള്ള പ്രതികരണശേഷി ഉയർത്തിയുമാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചത്. കുറ്റാന്വേഷണ വകുപ്പിന്റെ പ്രകടന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എമിറേറ്റിലുടനീളമുള്ള സുരക്ഷാ സാഹചര്യങ്ങളും അധികൃതർ […]
Read more

‘554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കും’; പി വി ശ്രീനിജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി: കുന്നത്തുനാട്ടില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജിന്‍. 554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് ശ്രീനിജിന്‍ ഫേസ്ബുക്കിൽ കുറിച്ചത്. അതിശക്തമായ പോരാട്ടം നടന്ന മണ്ഡലമായിരുന്നു കുന്നത്തുനാട്. മണ്ഡലത്തില്‍ പി വി ശ്രീനിജന്‍ ആറായിരം വോട്ടിന് പിന്നിലാകുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ വ്യക്തിപരമായ വോട്ടുകള്‍ സമാഹരിച്ച് വിജയിക്കുമെന്നാണ് ശ്രീനിജിന്‍ പറയുന്നത്. അഞ്ചു വര്‍ഷം ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവത്തിലാണ് കൃത്യമായ ഭൂരിപക്ഷം പറയുന്നത്. ഭൂരിപക്ഷം 554 വോട്ടിന്റെ മുകളില്‍ പോകും. അതില്‍ കുറയില്ല. മണ്ഡലവുമായി […]
Read more

ദുബായിൽ കൂടുതൽ ഗുൽമോഹറുകൾ നടപ്പിലാക്കാൻ നിർദ്ദേശം

ദുബായ് : എമിറേറ്റിന്റെ തെരുവുകളിലും പാർക്കുകളിലും ഗുൽമോഹർ മരങ്ങൾ വെച്ചു പിടിപ്പിക്കണമെന്ന് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. വേനൽക്കാലത്ത് വീടുകൾക്കും തെരുവുകൾക്കും പൂന്തോട്ടങ്ങൾക്കും പുതുജീവൻ നൽകിയാണ് ഗുൽമോഹറുകൾ പൂക്കുന്നതെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ചു. എമിറേറ്റിന്റെ സുസ്ഥിരതാലക്ഷ്യങ്ങൾ കൈവരിക്കാനാണ് നീക്കം ലക്ഷ്യമിടുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നഗരവ്യാപകമായി ഗുൽമോഹർ വൃക്ഷത്തൈകൾ നടാനുള്ള സംരംഭം ആരംഭിച്ചിട്ടുണ്ട്. തെരുവുകൾ, പൊതു പാർക്കുകൾ, […]
Read more

കുവൈത്തിൽ വിവിധയിടങ്ങളിൽ മിന്നൽ പരിശോധന

കുവൈത്ത് : കുവൈത്തിൽ മയക്കുമരുന്ന് കടത്ത് ശൃംഖലകളെ ലക്ഷ്യമിട്ട് സുരക്ഷാ വിഭാഗം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ മിന്നൽ പരിശോധനകളിൽ വിവിധയിടങ്ങളിൽ നിന്നായി ആറ് പ്രതികളെ പിടികൂടി. ലഹരിവസ്തുക്കൾ കൈവശം വച്ചതിനും ഇവ വിൽപന നടത്താൻ ശ്രമിച്ചതിനുമാണ് ഇവർ അറസ്റ്റിലായത്. പ്രതികളിൽ നിന്ന് വൻതോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് അധികൃതർ പിടിച്ചെടുത്തത്. 1,700 ലിറിക്ക ഗുളികകൾ, 500 ഗ്രാം ഹാഷിഷ്, 50 ഗ്രാം […]
Read more

പോളിംഗ് ശതമാനം 79.70 പോളിംഗ്; സർവീസ് വോട്ടുകൾ ഇന്ന്‌ കൂടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 20,028 സർവീസ് വോട്ടുകൾ ലഭിച്ചുവെന്നും ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. മെയ് 6 വരെ പെരുമാറ്റചട്ടം ബാധകമാണെന്നും തെറ്റായ ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകുമെന്നും രത്തൻ യു ഖേൽക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അതേസമയം നാളെ പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ആയിരിക്കും ആദ്യം എണ്ണുന്നത്. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. സുരക്ഷക്ക് 32,301 […]
Read more

പുന്നച്ചാലിലെ പാട ശേഖരത്തിൽ നടൻ ശ്രീനിവാസന് സ്മാരകം

കൊച്ചി: കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തിൽ നടൻ ശ്രീനിവാസന്റെ സ്മാരകം ഒരുങ്ങി. സിനിമാ താരം സിദ്ദിഖ് ശനിയാഴ്ച വൈകുന്നേരം 4.30ന് സ്മാരകം ഉദ്ഘാടനം ചെയ്യും. കൃഷിയോടുള്ള ശ്രീനിവാസന്റെ അടുപ്പത്തിന്റെയും ജൈവ കൃഷിയോടുള്ള പ്രതിബദ്ധതയുടെയും ഓർമപ്പെടുത്തലായാണ് പാടശേഖരത്തിനുള്ളിൽ സ്മാരകം സ്ഥാപിച്ചിരിക്കുന്നത്. സൂര്യകാന്തി തോട്ടത്തിനിടയിൽ ഒരുക്കിയ സ്മാരകം നാട്ടുകാരുടെ സ്നേഹാദരവിന്റെ പ്രതീകമാണെന്ന് സംഘാടകർ പറഞ്ഞു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ശ്രീനിവാസന്റെ ഓർമകൾ നിറഞ്ഞിടമാണ് ഉദയംപേരൂർ കണ്ടനാട്ടെ പുന്നച്ചാൽ പാടശേഖരം. ഗ്രാനൈറ്റിൽ ശ്രീനിവാസന്റെ ചിത്രം കൊത്തിയ സ്തൂപമാണ് പാടശേഖരത്തിൽ […]
Read more

പേട്രിയറ്റ്’ പ്രതികരണങ്ങളെക്കുറിച്ച് മമ്മൂട്ടി

കൊച്ചി: താന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിന് വരുന്ന സമ്മിശ്ര പ്രതികരണങ്ങളോട് പ്രതികരിച്ച് മമ്മൂട്ടി. ദുബൈ ദേര സിറ്റി സെന്‍ററിലെ വോക്സ് സിനിമാസില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനെത്തിയതായിരുന്നു മമ്മൂട്ടി. മമ്മൂട്ടി വരുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് മാളില്‍ എത്തിയിരുന്നത്. “സിനിമ പുറത്തിറങ്ങി. പലതലത്തിലുള്ള അഭിപ്രായങ്ങളുണ്ട്. നല്ലതാണ്, ചീത്തയാണ്. പകുതികൊള്ളാം, മുക്കാൽകൊള്ളാം. ബാക്കി കൊള്ളാം. അവസാനം കൊള്ളാം, ആദ്യം കൊള്ളാം. അങ്ങനെ ഓരോരുത്തകർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം. ഇതും നിങ്ങളിൽ പലരും കേട്ടുകാണും, അതും കേട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. […]
Read more

മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി ഞങ്ങൾക്കില്ല

കോഴിക്കോട്: മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. 10 വർഷം കരുത്തോടെ പിണറായി നയിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. ഫലത്തിനുശേഷം അതെല്ലാം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ജയം മാത്രം ആണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് ആരെന്ന കാര്യം പോലും ഇപ്പോൾ ചിന്തിക്കുന്നില്ല. ഏത് നേതൃപദവിയിലേക്കും ആരെയെങ്കിലും തെരെഞ്ഞെടുക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ബിജെപിക്ക് ഇവിടെ സീറ്റ് കിട്ടാൻ പോകുന്നില്ല. ന്യൂനപക്ഷ ഏകീകരണം കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ടി പി […]
Read more

പശ്ചിമേഷ്യൻ യുദ്ധത്തിൽ വലഞ്ഞ് പാകിസ്താൻ

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ പാകിസ്താന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യങ്ങൾ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് ഭീഷണിയാകുന്നുണ്ട്. ആഗോള എണ്ണവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിലേക്കും സപ്ലൈ ചെയിൻ തടസ്സങ്ങളിലേക്കും നയിക്കുമെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോർട്ടിൽ പറയുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ സമാധാനപരമായ ഒരു പരിഹാരം ഉണ്ടായാൽ മാത്രമേ ഈ സാമ്പത്തിക സമ്മർദ്ദത്തിൽ നിന്ന് പാകിസ്താന് കരകയറാൻ സാധിക്കൂ എന്നാണ് ടോപ്‌ലൈൻ സെക്യൂരിറ്റീസിന്റെ വിലയിരുത്തൽ. 2026 സാമ്പത്തിക വർഷത്തിൽ പാകിസ്താനിലെ […]
Read more

LDF വരും, UDF വന്നാൽ അടി

ആലപ്പുഴ: ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് സർക്കാർ പാവപ്പെട്ടവർക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ഏകദേശം 60 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ കൃത്യമായി പഠിച്ചശേഷമാണ് എൽഡിഎഫ് വരുമെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിറ്റ് പോളുകൾ എല്ലാകാലവും എല്ലായിടത്തും ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ആരും കാണാതെ പോകരുതെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. അവരുടെ […]
Read more

Recent News