റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയാൽ സൗദിയിൽ കനത്ത പിഴ
റിയാദ്: സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനുമതിയില്ലാതെ വാഹന റേസിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നവർക്കും ഒന്നിലധികം വാഹനങ്ങൾ കൂട്ടത്തോടെ ഒരുമിച്ച് ഓടിക്കുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി ട്രാഫിക് ഡയറക്ടറേറ്റ്. നിയമലംഘനം നടത്തുന്ന വാഹനമോടിക്കുന്നവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ (ഏകദേശം 1.35 ലക്ഷം ഇന്ത്യൻ രൂപ വരെ) പിഴ ചുമത്തുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.സൗദിയിലെ വിവിധ നഗരങ്ങളിൽ നിയമവിരുദ്ധ റേസിംഗുകൾ കണ്ടെത്താൻ ട്രാഫിക് വിഭാഗം പ്രത്യേക ഫീൽഡ് ടീമുകളെയും രഹസ്യ നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. […]
Read more

