Tag: LATEST

ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാവ്

മലയിൻകീഴ്: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി അമ്മ. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ”- ൻ്റെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ […]
Read more

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം?; ഷോൺ ജോർജ്ജ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ് റിയാസ് പ്രതികരിച്ചതെന്നും ഷോണ്‍ പറഞ്ഞു. ഇ ഡിയുടെ കൈയിലുള്ള കത്തില്‍ ഗുരുതരമായ കണ്ടെത്തലുണ്ട്. കത്തും തെളിവുകളും പുറത്തു വിട്ടാല്‍ മതി. ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി […]
Read more

റിയാസിന്റെ പ്രതികരണം കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നതുപോലെ ; പരിഹാസവുമായി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നത് പോലെയാണെന്ന് മാസപ്പടി കേസിലെ പി.എ. മുഹമ്മദ് റിയാസിന്റെ ഇന്നത്തെ പ്രതികരണമെന്ന് മാത്യു കുഴൽനാടൻ. റിയാസിന്റെ ഇന്നത്തെ പ്രതികരണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും സി.എം.ആർ.എല്ലും തമ്മിലുള്ളത് നിയമപരമായ ഇടപാടായാണെന്നും, സേവനം ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികാരികൾ മൊഴി നൽകിയിട്ടില്ലെന്നുമുള്ള റിയാസിന്റെ വാദങ്ങളെയാണ് മാത്യു കുഴൽനാടൻ ശക്തമായി ചോദ്യം ചെയ്തത്. വീണാ വിജയൻ യാതൊരുവിധ സേവനവും നൽകിയിട്ടില്ലെന്ന കരിമണൽ […]
Read more

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ അപകടം; കുടുങ്ങിയ 15 തൊഴിലാളികളെ പുറത്തെത്തിച്ചു

​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകർന്നുവീണാണ് അപകടമുണ്ടായത്. പത്തോളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷിച്ചിട്ടുണ്ട്. അ​ഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് കുദാസൻ മേഖലയിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടമുണ്ടായത്. ഇരുമ്പ് സ്ലാബ് സ്ഥാപിക്കുന്നതിനിടെ ഇത് തകർന്നുവീണ് അപകടമുണ്ടായെന്നാണ് പ്രാഥമികവിവരം. 15-ഓളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നതെന്നും പറയുന്നു. അപകടത്തിന് പിന്നാലെ പൊലീസും അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി […]
Read more

‘ഈ മാസം പതിനഞ്ചിനുള്ളില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി ഈ മാസം പതിനഞ്ചിനുള്ളില്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ മാസത്തില്‍ രൂക്ഷമായി തുടരുമെന്നാണ് കെഎസ്ഇബി പറയുന്നത്. പതിനഞ്ചിനുള്ളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയില്ല. വൈദ്യുതി ഉപയോഗം കൂടിയതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. പീക്ക് ടൈമില്‍ ആയിരം മെഗാവാട്ടിന്റെ കുറവാണ് വരുന്നത്. ഇത് മറികടക്കാന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നും കെഎസ്ഇബി പറയുന്നു. മഴ ലഭിച്ചാല്‍ നേരിയ […]
Read more

CMRL-EXALOGIC കേസ്: കേസെടുക്കാനുള്ള നീക്കം പ്രതിരോധിച്ച് CPIM

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെ പ്രതിരോധിച്ച് സിപിഐഎം. ഇ ഡി രാഷ്ട്രീയ വേട്ട തുരുമ്പിച്ച ആയുധമാണെന്ന് ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. ഡിജിപിക്ക് ഇ ഡി നല്‍കിയ കത്ത് നേരത്തെയും സര്‍ക്കാരിന് നല്‍കിയിരുന്നു. വിഷയത്തില്‍ പൊലീസ് വസ്തുനിഷ്ഠമായി നടത്തിയ അന്വേഷണത്തിന്റെയും വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തി. ഇ ഡി നല്‍കിയ കത്ത് തള്ളിക്കളയുകയും ചെയ്തതാണ്. ഭരണം മാറിയപ്പോള്‍ ഇ ഡി പുതിയ കത്ത് നല്‍കിയതാണെന്നും […]
Read more

മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്

ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു. അജ്ഞാതരായ 8 പേർക്കെതിരെയാണ് കേസ്. അഭിഭാഷകയുടെ പരാതിയിലാണ് കേസ്. ശുദ്ധീകരണം നടത്തിയ സംഘടനക്കും, ഭാരവാഹികൾക്കുമെതിരെയാണ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ അന്വേഷണം ഊര്‍ജ്ജിതമല്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് ദളിത് എം പിമാർ മിന്നൽ പ്രതിഷേധം നടത്തിയിരുന്നു. കേസ് എടുത്ത വിവരം അറിയിച്ചതോടെയാണ് എംപിമാർ പ്രതിഷേധം അവസാനിപ്പിച്ചത്. എംപിമാരുടെ പരാതിയിൽ ഡൽഹിയിൽ സിറോ എഫ്ഐആർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. ശ്രീരാം സേന എന്ന തീവ്ര ഹിന്ദു […]
Read more

തിരുവനന്തപുരത്ത് 10 വയസുള്ള 2 ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വേളിയിലെ മദ്രസയിൽ അധ്യാപകനായിരുന്ന എൻ ഇസ്മായിൽ (58) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മതപഠനത്തിനായി എത്തിയ രണ്ട് കുട്ടികളെയും അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടികൾ സംഭവം രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ വലിയതുറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇസ്മായിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം […]
Read more

മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമാണ്. അഞ്ച് പതിറ്റാണ്ടായി മാധ്യമ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ കുഞ്ഞിക്കണ്ണൻ. ജന്മഭൂമിയുടെ റെസിഡന്റ് എഡിറ്റർ ആണ്. കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കെ കുഞ്ഞിക്കണ്ണന്റെ കെ ജി മാരാറുടെ ജീവ ചരിത്രം വലിയ ചർച്ചയായിരുന്നു.
Read more

Recent News