Tag: LATEST

താടിയിൽ തട്ടിയുള്ള വിജയുടെ ആം​ഗ്യം: മറുപടിയുമായി സ്റ്റാലിൻ; ‘തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ല’

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യ്ക്ക് രൂക്ഷ മറുപടിയുമായി ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ലെന്ന് സ്റ്റാലിൻ മറുപടി നൽകി. ജയിലിലെ മർദനത്തിൽ തന്റെ താടിയെല്ല് പൊട്ടിയെന്ന് പറഞ്ഞ സ്റ്റാലിൻ, താടിയിൽ തട്ടി തന്നെ കളിയാക്കിയത് ‘കറക്റ്റ്’ ആണെന്നും പറഞ്ഞു. ഇപ്പോഴും ശരീരത്തിൽ പാടുണ്ട്. നിയമസഭയിലെ ലൈബ്രറിയിൽ പോയി ചരിത്രം പഠിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു . വീഡിയോ സന്ദേശത്തിലൂടെ ആണ് വിജയ്ക്ക് മറുപടിയുമായി സ്റ്റാലിൻ രം​ഗത്തെത്തിയത്. നിയമസഭയിൽ […]
Read more

ഒലവക്കോട് പുതിയപാലത്തിന്റെ നവീകരണത്തിന് 11.5 ലക്ഷം രൂപയുടെ ഭരണാനുമതി

പാലക്കാട്: ഒലവക്കോട് പുതിയപാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി 11.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി രമേഷ് പിഷാരടി എംഎൽഎ അറിയിച്ചു. പാലത്തിലെ ടാറിങ് ഇളകി ഗർത്തങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടിന് അടിയന്തര പരിഹാരം കാണുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. പാലത്തിലെ കുഴികൾ അശാസ്ത്രീയമായി അടച്ചതിനെ തുടർന്ന് നിരവധി അപകടങ്ങളും ഗതാഗത തടസ്സങ്ങളും ഉണ്ടാകുന്നതായി എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനീയർക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും അടിയന്തര നടപടി ആവശ്യപ്പെട്ട് എംഎൽഎ കത്ത് നൽകി. […]
Read more

പിണറായി വിജയനെതിരെ കേസെടുക്കുമോ…? മറുപടി നൽകി സണ്ണി ജോസഫ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. പിണറായി വിജയനെതിരായി കേസെടുക്കണമെന്ന ഇ ഡി ശുപാർശ കെപിസിസി യോഗം ചർച്ച ചെയ്ത ശേഷമായിരുന്നു പ്രതികരണം. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച സാഹചര്യത്തെക്കുറിച്ച് സണ്ണി ജോസഫ് വിശദീകരിച്ചു. എൽഡിഎഫ് സർക്കാർ കരാർ ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണം. ഇപ്പോൾ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ റിസൾട്ട് ആറുമാസത്തിനകം കാണാൻ ആകുമെന്ന് […]
Read more

വൈദ്യുതി പ്രതിസന്ധിക്ക് കാരണം വകുപ്പിന്റെ വീഴ്ച; സർക്കാരിനെതിരെ മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിലെ പ്രതിസന്ധിക്ക് വൈദ്യുതി വകുപ്പിന്റെ വീഴ്ചയും കൃത്യമായ ആസൂത്രണമില്ലായ്മയുമാണ് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. വരാനിരിക്കുന്ന വൈദ്യുതി ആവശ്യകത മുൻകൂട്ടി വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന വിവരം നേരത്തേതന്നെ ലഭ്യമായിരുന്നു. ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് പുറത്തുനിന്നുള്ള വൈദ്യുതി ഉറപ്പാക്കുകയും ദീർഘകാല–ഹ്രസ്വകാല കരാറുകൾ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണമായിരുന്നു. ഇക്കാര്യങ്ങളിൽ ഉണ്ടായ വീഴ്ചയാണ് […]
Read more

‌മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന അലേർട്ട് പിൻവലിച്ചു

തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നല്‍കിയിരുന്ന യെല്ലോ അലേര്‍ട്ടാണ് പിന്‍വലിച്ചത്. ഇതോടെ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.നാളെയും മറ്റന്നാളുമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. രണ്ട് ദിവസങ്ങളില്‍ നാല് ജില്ലകളിലായി യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുള്ളതായി […]
Read more

ഇ.ഡി യുടെ വിരട്ടലൊന്നും നടക്കാൻ പോകുന്നില്ലെന്ന് എം. സ്വരാജ്

ഏച്ചൂർ: പിണറായിയെ വലിക്കേണ്ട മൂക്കൊന്നും ഇ.ഡി.ക്ക് ഇല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. സി.പി.എം. അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഏച്ചൂരിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇ.ഡി.യുടെ വിരട്ടലൊന്നും നടക്കാൻ പോകുന്നില്ല. നാലുമാസത്തെ യു.ഡി.എഫ്. സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ കടുത്ത അതൃപ്തിയിലാണ്‌. മാറ്റത്തിനുവേണ്ടി മുൻപ് അഭിപ്രായം പറഞ്ഞ കവിപോലും നിലവിലെ യു.ഡി.എഫ്. ഭരണം ലജ്ജാകരമാണെന്നാണ് തുറന്നുപറഞ്ഞത്. കേരളത്തിൽ ബി.ജെ.പി.ക്കുവേണ്ടി ഭരിക്കുന്ന യു.ഡി.എഫ്. സർക്കാരാണ് നിലവിലുള്ളതെന്നും ഈ വലതുപക്ഷ വർഗീയസഖ്യം സംസ്ഥാനത്തിന്റെ മതനിരപേക്ഷതയെ തകർക്കുകയാണെന്നും […]
Read more

അട്ടപ്പാടിയിലെ ഭൂമിക്കൊള്ളയിൽ കോണ്‍ഗ്രസിന് തിരിച്ചടി

പാലക്കാട്: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കം ഉള്‍പ്പെട്ട അട്ടപ്പാടിയിലെ ആദിവാസി ഭൂമിക്കൊള്ളയില്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി. കോണ്‍ഗ്രസ് വിടാനാണ് ഭൂമിക്കൊള്ളയ്ക്ക് ഇരയായ ആദിവാസികളുടെ തീരുമാനം. ദൊഡുഗട്ടി ഊരിലെ നൂറിലേറെ കുടുംബാംഗങ്ങളാണ് കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നത്. ഇവര്‍ സിപിഐഎമ്മില്‍ ചേരും. കോണ്‍ഗ്രസുകാര്‍ തങ്ങളെ പറ്റിച്ചതായി ഭൂമി നഷ്ടപ്പെട്ടവര്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എപ്പോഴും ഒപ്പം നിന്നു. അവര്‍ക്കൊപ്പം ചേരാന്‍ തങ്ങള്‍ തീരുമാനിച്ചു. ദൊഡുഗട്ടിയിലേത് തങ്ങളുടെ ഭൂമിയാണ്. അത് കോണ്‍ഗ്രസുകാര്‍ക്ക് ലഭിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു. തമിഴ്‌നാട് കമ്പനി കൈക്കാലാക്കിയ ഭൂമിയില്‍ […]
Read more

ആർട്ടെമിസ് 2 ദൗത്യത്തിലെ മുഖ്യ ബഹിരാകാശ സഞ്ചാരികൾ; റീഡ് വൈസ്മാനും വിക്ടർ ഗ്ലോവറും വിരമിച്ചു

വാഷിംഗ്ടൺ: ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച നാസയുടെ ആർട്ടെമിസ് 2 (Artemis II) ദൗത്യത്തിലെ മുഖ്യ ബഹിരാകാശ സഞ്ചാരികൾ സജീവ ദൗത്യങ്ങളിൽ നിന്ന് പടിയിറങ്ങി. ദൗത്യത്തിന്റെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ എന്നിവരാണ് നാസയുടെ സജീവ ബഹിരാകാശ പ്രവർത്തനങ്ങളിൽ നിന്നും വിരമിച്ചത്. ഇനി മുതൽ ‘ആസ്ട്രനോട്ട് എമരിറ്റസ്’ (Astronaut Emeritus) പദവിയിലാകും ഇരുവരും നാസയ്ക്കൊപ്പം പ്രവർത്തിക്കുക. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കായി പുതിയ തലമുറയിലെ സഞ്ചാരികളെയും ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുന്നതിനും മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമുള്ള ചുമതലയാണ് ഇവർ ഇനി […]
Read more

പി എസ് സി ക്രമക്കേട്: വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നും വീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിട്ടുണ്ട്. ഉദ്യോ​ഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി എസ് സി നടപടിയെടുത്തില്ലെന്നും എസ്ഐടി കണ്ടെത്തി. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നീ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്ഐടിയുടെ ശുപാർശ. ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് […]
Read more

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച നടി അപർണ ദാസ് കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ‘സർവേ ജനാഃ സുഖിനോ ഭവന്തു’ എന്നാണ് ചിത്രത്തിൻ്റെ പേര്. മനോരഞ്ജൻ രവിച്ചന്ദ്രൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിലവിൽ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. എസ്.വി. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ്.വി. നാരായണനും എസ്.വി. കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽ രുദ്രപ്രഭയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനെന്ന നിലയിൽ സുനിൽ രുദ്രപ്രഭയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. പ്രശസ്ത […]
Read more

Recent News