Tag: LATEST

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുമ്പോൾ മാതാപിതാവിന്റെ നിർബന്ധിത സമ്മതവും ഇ-കെവൈസി (e-KYC) ഉൾപ്പെടെയുള്ള സ്ഥിരീകരണവും വേണമെന്നാണ് ആവശ്യം. ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഐടി ചട്ടങ്ങളിൽ ഭേദഗതിയോ പ്രത്യേക മാർഗനിർദേശങ്ങളോ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Read more

സംസ്ഥാനത്ത് സ്വ‍‌ർണ വില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‌ർണത്തിന് 110 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ​ഗ്രാമിന് 14,255 രൂപയിലും പവന് 1,14,040 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരള ​ഗോൾഡ് ആന്റ് സിൽവ‍‍ർ മെ‍ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് സ്വ‍ർണത്തിന് പവന് 760 രൂപ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവൻ സ്വർണത്തിന് 1,13,160 രൂപയുമായിരുന്നു ഇന്നലത്തെ വില. അന്താരാഷ്ട്ര വിപണിയിൽ […]
Read more

സിപിഐഎമ്മിനെയോ എല്‍ഡിഎഫിനെയോ ഇ.ഡി തീരുമാനം ബാധിക്കുന്നില്ലെന്ന് ടി.പി രാമക‍ൃഷ്ണൻ

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കം സിപിഐഎമ്മിനെയോ ഇടതുപക്ഷത്തെയോ ബാധിക്കുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി രാമകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉന്നം വെച്ച് സിപിഐഎമ്മിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘സിപിഐഎമ്മിനെയോ എല്‍ഡിഎഫിനെയോ ഇ ഡി തീരുമാനം ബാധിക്കുന്നില്ല. പിണറായി വിജയനെ പുകമറയില്‍ നിര്‍ത്തുന്നതിന് എത്രകാലമായി ശ്രമിക്കുകയാണ്. പിണറായി വിജയന്‍ എന്ന വ്യക്തിയല്ല പ്രശ്‌നം. പിണറായി വിജയനിലൂടെ സിപിഐഎമ്മിനെ തകര്‍ക്കലാണ്. ആ ലക്ഷ്യം വെച്ചാണ് പിണറായി വിജയനെ ലക്ഷ്യം വെച്ചുള്ള […]
Read more

വന്ദേമാതര ആലാപനം; കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ പോര് രൂക്ഷമാകുന്നു

ശ്രീന​ഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതര ആലാപനത്തെച്ചൊല്ലി പോര് രൂക്ഷമാകുന്നു. ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗീതം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇരുപാർട്ടികളും തമ്മിലുള്ള വാഗ്വാദത്തിലേക്ക് വഴിതുറന്നിരിക്കുന്നത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയായിരുന്നുവെന്നും, കുറഞ്ഞപക്ഷം സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമ്മകളെയെങ്കിലും മാനിക്കാമായിരുന്നുവെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ എക്സിലൂടെയുള്ള പരസ്യവിമർശനം. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിന്റെ ഈ പ്രസ്താവനയെ അതിരൂക്ഷമായ ഭാഷയിലാണ് നാഷണൽ കോൺഫറൻസ് പ്രതിരോധിച്ചത്. […]
Read more

‘തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥ’; മുഹമ്മദ് റിയാസ്

കോഴിക്കോട് : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തള്ളി പി.എ മുഹമ്മദ് റിയാസ് എംഎല്‍എ. വിവരങ്ങള്‍ അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. പണമിടപാട് വിവരങ്ങള്‍ വീണ.ടിയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ ഏഴ് പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പണം ദുബായിലേക്ക് കടത്തിയതായി വീണ സമ്മതിച്ചെന്നും ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി […]
Read more

ബി​ഗ്ബോസിൽ വെള്ളവും ​ഗ്യാസുമില്ലേ? പുതിയ സീസണിൽ കടുത്ത ടാസ്കുകൾ

ബി​ഗ് ബോസ് മലയാളം സീസൺ 8 മൂന്നാമത്തെ എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. രസകരമായ മുഹൂർത്തങ്ങളുമായി ഷോ മുന്നോട്ട് പോകുമ്പോഴും പലരും ഇപ്പോഴും ട്രാക്കിലേക്ക് എത്തിയിട്ടില്ല എന്നതാണ് വാസ്തവം. നിലവിൽ വീക്കിലി ടാസ്ക് ആണ് ബി​ഗ് ബോസ് ഹൗസിൽ നടക്കുന്നത്. മത്സരാർത്ഥികൾ മുഴുവനുമുള്ളത് ബിഗ്‌ബോസ് സിറ്റിയിൽ ആണെന്നും പെട്ടന്ന് നടന്ന ഒരു പ്രകൃതി ദുരന്തത്തിൽ സിറ്റി നശിച്ചുപോയെന്നും ആ സിറ്റി വീണ്ടെടുക്കാനായി മത്സരാർത്ഥികൾ ശ്രമിക്കുന്നതുമാണ് ടാസ്ക്. ഇതിനായുള്ള ഓരോ ടാസ്കും ലീഡറായ ജസീലയോടും അനുയായികളായ സുമേഷ് ചന്ദ്രനോടും മൃദുല വിജയിയോടും […]
Read more

കോതമംഗലത്ത് ആനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ

കൊച്ചി: കോതമംഗലം കോട്ടപ്പടി വടക്കുംഭാഗത്ത് വനാതിർത്തിയോട് ചേർന്ന റബർ തോട്ടത്തിൽ ഒന്നര വയസ്സോളം പ്രായമുള്ള കാട്ടാനക്കുട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. റബർ മരം തള്ളിമറിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്നാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പുതുക്കുന്നത്ത് ജോൺ പി പോളിന്റെ ഉടമസ്ഥതയിലുള്ള നാലര ഏക്കറോളം വരുന്ന റബർ തോട്ടത്തിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. കോട്ടപ്പാറ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം. രാത്രിയിൽ കാട്ടാനക്കൂട്ടം റബർ തോട്ടത്തിലെത്തിയിരുന്നു. […]
Read more

‘പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തി’; ഇ ഡിക്കെതിരെ മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്. പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സുഹൃത്തിനെ ഇ ഡി ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെന്നും റിയാസ് പറഞ്ഞു. സുഹൃത്ത് ഹസ്സന്‍ വാരിസിനെ ചോദ്യം ചെയ്തതിലായിരുന്നു റിസായിന്റെ പ്രതികരണം. സുഹൃത്തിന്റെ ഒരു ബിസിനസില്‍ പിണറായി വിജയന് ഇടപാടുള്ളതായി പറയാന്‍ ഇ […]
Read more

ചിറയിന്‍കീഴ് കയ്യാങ്കളിക്കേസ്: രമ്യാ ഹരിദാസിനെതിരെ കടുത്ത നടപടി ഉണ്ടാകില്ല; പരസ്യ താക്കീത് മാത്രം

തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളിക്കേസില്‍ രമ്യാ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല. രമ്യാ ഹരിദാസിനെ പരസ്യമായി താക്കീത് ചെയ്‌തേക്കും. അന്വേഷണസമിതി റിപ്പോര്‍ട്ട് ഉടന്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറും. സമിതി അധ്യക്ഷന്‍ എംഎം ഹസന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ കയ്യാങ്കളിയുടെ ഭാഗമായ സജിത് മുട്ടപ്പാലത്തിന് എതിരെയും നടപടി കടുപ്പിക്കില്ല. നിലവില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദിനെയും പാളയം പ്രദീപിനെയുമാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നടപടി ഇവരില്‍ ഒതുങ്ങുമെന്നാണ് […]
Read more

പാറളം പഞ്ചായത്തിൽ അവിശ്വാസം പാസായി, ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

തൃശൂർ: തൃശൂർ പാറളത്ത് അവിശ്വാസം പാസായതോടെ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. കോൺഗ്രസിനെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാൽ, കോൺ​ഗ്രസ് അം​ഗങ്ങളിൽ ചിലരുടെ വോട്ട് അസാധുവായി. അവിശ്വാസം പാസയതോടെ യുഡിഎഫ് നേതാക്കൾ മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് ഇറങ്ങി. പിന്നാലെ പ്രകോപന മുദ്രാവാക്യവുമായി ബിജെപിയും രം​ഗത്തെത്തി. ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് പറഞ്ഞു. കോൺഗ്രസ് അംഗത്തിന് തെറ്റുപറ്റിയത് കൊണ്ടാണ് വോട്ട് അസാധുവായതെന്നും അബദ്ധം പറ്റിയതാണെന്നും കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു. ബിജെപിയുടെ ഭരണഘടനാ നിലപാടിനെതിരെ വോട്ട് ചെയ്തുവെന്ന് […]
Read more

Recent News