Tag: LATEST

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ അതൃപ്തി; യൂത്ത് ലീഗ് വേദി ബഹിഷ്‌കരിച്ച് എം കെ മുനീർ

കോഴിക്കോട്: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കാത്തതില്‍ കടുത്ത അതൃപ്തിയില്‍ എം കെ മുനീര്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത വേദി മുനീര്‍ ബഹിഷ്‌കരിച്ചു. കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമാപന സമ്മേളനത്തില്‍ നിന്നാണ് എം കെ മുനീര്‍ വിട്ടുനിന്നത്. കോഴിക്കോട് ഉണ്ടായിരുന്നിട്ടും സമ്മേളനത്തിലെത്തിയില്ല എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. മുസ്‌ലിം ലീഗിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന മുനീർ നിയമസഭാ തെരഞ്ഞെടുപ്പിൽ […]
Read more

പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍. പട്ടാമ്പി കൊപ്പം എറയൂര്‍ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു കവര്‍ച്ച. സിസിടിവി ക്യാമറകള്‍ മറച്ച ശേഷം ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരന്‍, ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടില്‍ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളെല്ലാം […]
Read more

സിഎംആർഎൽ: യുഡിഎഫ് സര്‍ക്കാറിന്‍റേത് മെല്ലെപ്പോക്ക്: കെ. സുരേന്ദ്രന്‍

കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ട വിവരങ്ങളാണ് ഇഡി നൽകിയത്. എന്നാൽ, വിഷയത്തിൽ യുഡിഎഫ് സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അതിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വീണ വിജയൻ്റെ കമ്പനി സിഎംഎർഎല്ലിന് നൽകിയ സേവനത്തിൻ്റെ പണമല്ല മൂന്ന് കോടി. അധികാര ദുർവിനിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടം വരുത്തി കൈക്കൂലി വാങ്ങിയ […]
Read more

വൈദ്യുതി പ്രതിസന്ധിയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല, ജനം സഹകരിക്കണം: സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും സ്വിച്ച് ഇട്ടതുപോലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഏതെങ്കിലും ഒരു മാര്‍ക്കറ്റില്‍ പോയി വാങ്ങാവുന്ന കാര്യമല്ല. കരാറിൽ ഏര്‍പ്പെടണമെങ്കില്‍ മാസങ്ങള്‍ എടുക്കണം. ദിവസാടിസ്ഥാനത്തില്‍ വാങ്ങുന്ന സംവിധാനം ഉണ്ടെങ്കിലും അവിടെയൊന്നും അവെയിലബിലിറ്റി ഇല്ല. അഖിലേന്ത്യാ തലത്തില്‍ തന്നെ ഉത്പാദനം കുറയുകയും ആവശ്യം കൂടുതയും ചെയ്യുമ്പോള്‍ വിതരണം കുറയുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സോളാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാലങ്ങളില്‍ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാന്‍ സ്‌കീം ആരംഭിച്ചിട്ടുണ്ട്. കേരളം വൈദ്യുതി […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ സംയുക്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത്. ഭൂമി എന്ന് പേരുള്ള യോദ്ധാവായ നായികാ കഥാപാത്രത്തെയാണ് സംയുക്ത ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ […]
Read more

വീണ്ടും ലഡാക്കില്‍ പ്രക്ഷോഭത്തിന് സോനം വാങ്ചുക്ക്

ജമ്മു കശ്മീര്‍: ലഡാക്കിന് പ്രത്യേക ഭരണഘടനാ പരിരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രതിഷേധത്തിനൊരുങ്ങി സോനം വാങ്ചുക്. ലഡാക്കിന്റെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ അനുകൂലമായ ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ ലഡാക്കില്‍ പ്രതിഷേധം സംഘടിപ്പിക്കും എന്ന് സോനം വാങ്ചുക് മുന്നറിയിപ്പ് നല്‍കി. ലഡാക്കിലെ പ്രധാന സംഘടനകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപസമിതിയും തമ്മില്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ചര്‍ച്ചകളില്‍ വാങ്ചുക്ക് നിരാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. […]
Read more

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിലെ അഴിച്ചുപണി; ആഞ്ചലോട്ടിയുടെ തീരുമാനത്തെ വിമര്‍ശിച്ച് തിയാഗോ സില്‍വ

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ വലിയ അഴിച്ചുപണി നടത്താനും അനുഭവസമ്പന്നരായ മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കാനുമുള്ള പരിശീലകന്‍ കര്‍ലോ ആഞ്ചലോട്ടിയുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് വെറ്ററന്‍ പ്രതിരോധ താരം തിയാഗോ സില്‍വ. ഒരുമാധ്യമവുമായി സംസാരിക്കവെയാണ് സില്‍വ തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. ‘ഞാന്‍ സത്യം പറയണോ അതോ കള്ളം പറയണോ? 31, 32, 33 വയസ്സുള്ള കളിക്കാരെ പെട്ടെന്ന് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. എനിക്ക് 41 വയസ്സുള്ളപ്പോഴും ഞാന്‍ ലോകകപ്പില്‍ കളിക്കുന്നതിനോട് അടുത്തായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ഒരു താരത്തെ […]
Read more

മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം: മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ പരിശോധനകള്‍ക്കിടെ നടന്ന ഗുരുതരമായ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി. തിയേറ്ററുകളില്‍ ഏര്‍പ്പെടുത്തുന്ന അമിത വിലയില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 35 ഇടങ്ങളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ 25 കേസെടുത്തിട്ടുണ്ട്. ലീഗല്‍ മെട്രാളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാലുകേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൊല്ലം ആര്‍പി മാള്‍ തിയറ്ററില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഷോപ്പ് […]
Read more

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി ജിൻപിങ് ശനിയാഴ്ച ‍ഡൽഹിയിലെത്തും

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ദില്ലിയിൽ എത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനും നാളെ ദില്ലിയിലെത്തും. അതേസമയം ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലിയുള്ള ഭിന്നത തുടരുകയാണ്. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുക്കുന്നതാണ് തർക്കത്തിന് കാരണം. ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ധാരണയുണ്ടാക്കാൻ ഷെർപമാരുടെ യോഗം ദില്ലിയിൽ തുടരുകയാണ്. പശ്ചിമേഷ്യയിൽ യുഎസ് – ഇറാൻ സംഘർഷം കടുക്കുന്നതും ഇറാൻ ഗൾഫ് […]
Read more

നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്കുകളുടെ പണിമുടക്ക്

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം നാളെ മുതൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ച ദേശീയ പണിമുടക്കും തൊട്ടുപിന്നാലെ വരുന്ന രണ്ടാം ശനിയും ഞായറും കാരണമാണ് ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുക.ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ അനുവദിക്കുക, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി പരിഷ്കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഖിലേന്ത്യാ തലത്തിൽ ബാങ്ക് യൂണിയനുകൾ ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 11-ലെ […]
Read more

Recent News