Tag: LATEST

വോട്ടെടുപ്പിന് മുന്‍പ് അപേക്ഷയുമായി മോദി

ഡൽഹി: വനിത സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കാനിരിക്കെ അപേക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണത്തിന് വോട്ടു ചെയ്യാൻ പാര്‍ലമെന്‍റ് അംഗങ്ങളോട് അപേക്ഷിക്കുകയാണെന്ന് മോദി പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയെന്നും സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാൻ പ്രാർത്ഥിക്കുന്ന.രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ പാർലമെൻറിനെ ഉറ്റു നോക്കുകയാണ്.സ്ത്രീ സംവരണത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുത്. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം.അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഭാര്യമാരെയും ഓർത്ത് തീരുമാനം […]
Read more

സഭയിൽ ആഞ്ഞടിച്ച് രാഹുൽഗാന്ധി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീശക്തി നമ്മുടെ ദേശീയ ഭാവനയുടെയും കാഴ്ചപ്പാടിന്റെയും പ്രേരകശക്തിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളിൽ സ്ത്രീശക്തി ഒരു കേന്ദ്രബിന്ദുവാണ്. എന്നാൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ഭേദഗതി ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും രാഹുൽ ലോക്‌സഭയിൽ പറഞ്ഞു. ഈ ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും, സ്ത്രീ ശാക്തീകരണവുമായി ഇതിന് ബന്ധമില്ലെന്നുമാണ് […]
Read more

‘മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല, ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതി’; കെ. സുധാകരൻ

ന്യൂഡൽഹി: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളെ ന്യായീകരിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തെരഞ്ഞെടുപ്പ് ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല. കേരളത്തിൽ ഇതിന് മുൻപും തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് ചർച്ചകൾ നടന്നിട്ടുണ്ട്. ചർച്ചകൾ നടന്നാലെ തീരുമാനം ഉണ്ടാകൂ. തീരുമാനമെടുക്കുന്നത് വരെ മുഖ്യമന്ത്രി ചർച്ചയാകാം. അത് സ്വാഭാവികമാണ്. രാഷ്ട്രീയത്തിൽ അത് പതിവാണെന്നും ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതിയെന്നും കെ.സുധാകരൻ പറഞ്ഞു. ഫലം വരും മുൻപുള്ള ചർച്ചകൾ പാർട്ടിക്ക് ക്ഷീണം ആവില്ല വ്യക്തികളല്ല, പാർട്ടിയാണ് തീരുമാനം […]
Read more

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: അപ്പീലുമായി സിബിഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു. പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നും, പ്രതികൾ പോലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐയുടെ അപ്പീൽ. പ്രതികളായ നാല് പോലീസുകാരെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐയുടെ അപ്പീലിൽ പ്രതികളായ പോലീസുകാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ ഒന്നാം പ്രതിയായ ജിതകുമാർ കെ, നാല് മുതൽ ആറ് […]
Read more

മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയമില്ല

കോഴിക്കോട്: രാജിവെച്ചെന്ന വാർത്തകൾ നിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. വെള്ളിയാഴ്ചയാണ് നിജേഷ് അരവിന്ദ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് രാജിവാർത്തകൾ തള്ളി അദ്ദേഹം രംഗത്തെത്തിയത്. മാറ്റമില്ലാത്ത കോൺഗ്രസുകാരനായി നാളെയും ഇവിടെത്തന്നെ കാണുമെന്നും മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് നിജേഷ് രാജിക്കത്ത് നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എലത്തൂർ സീറ്റിലേക്ക് ആദ്യം പരിഗണിച്ചെങ്കിലും അന്തിമ പട്ടികയിൽ സീറ്റ് ലഭിക്കാത്തതും പിന്നീട് ബാലുശ്ശേരിയിൽ […]
Read more

‘രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കുഴക്കേണ്ട’: ഇറാൻ ലോകകപ്പ് കളിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ഇൻഫാൻ്റിനോ

ഇറാൻ ഫിഫ ലോകകപ്പ് 2026 ൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഇറാൻ്റെ ലോകകപ്പ് പങ്കാളിത്തത്തിനെ ബാധിക്കില്ലെന്നും രാഷ്ട്രീയത്തയും സ്പോർട്സിനെയും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഫെയർ പ്ലേയുടെയും പരസ്പര ബഹുമാനത്തിന്റെയും മനോഭാവത്തോടെ മത്സരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഇൻഫാന്റിനോ പറഞ്ഞു. അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഈ ആഴ്ച ആദ്യം ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ഇൻഫാന്റിനോ […]
Read more

തേന്‍ കയറ്റുമതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രം

ഡൽഹി: തേനിന്റെ കുറഞ്ഞ കയറ്റുമതി വില സംബന്ധിച്ച നിലവിലെ മാനദണ്ഡങ്ങള്‍ 2026 ഡിസംബര്‍ 31 വരെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ടണ്ണിന് 1,400 ഡോളര്‍ എന്ന നിരക്കിലാകും കയറ്റുമതി നടക്കുക. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കയറ്റുമതിക്കാര്‍ക്ക് വിപണിയില്‍ കൂടുതല്‍ സ്ഥിരത ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ തേനിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുമാണ് ഈ നീക്കം. ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഈടാക്കേണ്ട ഏറ്റവും കുറഞ്ഞ […]
Read more

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ പിന്തള്ളപ്പെട്ടു

ഡൽഹി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്താരാഷ്ട്ര നാണ്യ നിധി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഇന്ത്യ ആറാമതായത്. ലോകത്തെ നാലാമത്തെ വലിയ സമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ, പുതിയ പട്ടിക പ്രകാരം ബ്രിട്ടനും ജപ്പാനും പിന്നിലാണ്. ഐഎംഎഫ് ഈ മാസം പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം ഇന്ത്യയുടെ നോമിനൽ ജിഡിപി 4.15 ലക്ഷം കോടി ഡോളറാണ്. ബ്രിട്ടൻ്റേത് 4.26 ലക്ഷം കോടി ഡോളറും ജപ്പാൻ്റേത് 4.38 […]
Read more

തൊഴിലാളി സമരം;നോയിഡയിലെത്തിയ എം എ ബേബിയെയും സംഘത്തെയും യു പി പൊലീസ് തടഞ്ഞു

നോയിഡ : സമരം നടത്തുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം സംഘത്തെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു. നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിനെ കാണാനുള്ള യാത്രയിൽ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് പൊലീസ് സംഘത്തെ തടഞ്ഞത്. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രാജ്യസഭാ എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവർ ഉൾപ്പെടെയാണ് സംഘത്തിലുള്ളത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ സംഘത്തെ പൊലീസ് സന്നാഹത്തിനൊപ്പം കടത്തിവിട്ടു. ഏറെനേരം ഗൗതം ബുദ്ധനഗർ […]
Read more

അഴിമതിക്കെതിരേ യുദ്ധംപ്രഖ്യാപിച്ച് ബലേൻ ഷാ

കാഠ്മണ്ഡു: അഴിമതിക്കെതിരേ യുദ്ധംപ്രഖ്യാപിച്ച് നേപ്പാളിൽ അധികാരത്തിലേറിയ ബലേന്ദ്ര ഷാ. സർക്കാർ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സുപ്രീംകോടതിയിൽനിന്ന്‌ വിരമിച്ച ജഡ്ജിയാകും അഞ്ചംഗസമിതിയുടെ അധ്യക്ഷൻ. 2006 മുതൽ അധികാരത്തിലോ ഉന്നതസ്ഥാനങ്ങളിലോ ഇരിക്കുന്നവരുടെ സ്വത്തുക്കളെക്കുറിച്ച് ഈ കമ്മിഷൻ അന്വേഷിക്കും. അധികാരമേറ്റെടുത്തതിനുപിന്നാലെ ഷാ സർക്കാർ പുറത്തുവിട്ട 100 ഇന പരിഷ്കരണ അജൻഡകളിലൊന്നാണ് അഴിമതിവിരുദ്ധ കമ്മിഷന്റെ രൂപവത്കരണം. അഴിമതി, സ്വജനപക്ഷപാതം, സാമൂഹികമാധ്യമനിരോധനം എന്നിവയ്ക്കെതിരേ 2025-ൽനടന്ന ‘ജെൻ സീ’ പ്രക്ഷോഭാനന്തരമാണ് ബലേൻസർക്കാർ അധികാരത്തിലെത്തിയത്. ഈമാസം ആദ്യം കള്ളപ്പണം […]
Read more

Recent News