Tag: rain

പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ ; കൊട്ടിയൂർ-മാനന്തവാടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂർ-വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.ശക്തമായ മഴയെ തുടർന്ന് റോഡിന്റെ വശങ്ങൾ ഒലിച്ചുപോകുകയും വലിയ കുഴികളും ചാലുകളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ ടാറിങ് തകർന്ന് വലിയ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളവും മണ്ണും കല്ലുകളും റോഡിലൂടെ കുത്തിയൊഴുകുന്നത് വാഹന യാത്ര ദുഷ്കരമാക്കി. റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ വളരെ പതുക്കെ മാത്രമാണ് കടന്നുപോകുന്നത്. ഇത് ചുരത്തിൽ വലിയ വാഹനക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കാറുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയ ചെറിയ വാഹനങ്ങൾക്ക് […]
Read more

കോഴിക്കോട് കോടഞ്ചേരിയിൽ മണ്ണിടിച്ചിൽ; നാല് ഏക്കറോളം ഭൂമി ഒലിച്ചുപോയി

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് കോടഞ്ചേരി ഈരൂട് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസം. സമീപത്തെ റബർ തോട്ടത്തിന് മുകൾ ഭാഗത്തുള്ള കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് ഒഴുകിയതിനാലാണ് ഗതാഗത തടസം നേരിട്ടത്. ഗണപതിപ്ലാക്കൽ ടോമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയതായാണ് വിവരം. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലോ ജനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് കോഴിക്കോട് അടക്കം 9 ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. […]
Read more

മിന്നല്‍ പ്രളയത്തില്‍ വലഞ്ഞ് അസമും ഒഡീഷയും; ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം

ന്യൂഡല്‍ഹി: മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അസമില്‍ മഴക്കെടുതിയില്‍ മരണം 82ആയി ഉയര്‍ന്നു. 1.92 ലക്ഷം പേരെയാണ് സംസ്ഥാനത്ത് മഴക്കെടുതി ബാധിച്ചത്. ശിവസാഗര്‍, ചരൈഡിയോ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അസം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കാണാതായവരുടെ പട്ടികയില്‍ ആരും ഉള്‍പ്പെട്ടിട്ടില്ല. ശിവസാഗര്‍, ഗോലാഘട്ട്, ജോര്‍ഹട്ട്, നാഗാവ്, ചരൈഡിയോ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. നിലവില്‍ 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 12, 994 പേരെ […]
Read more

മഴക്കെടുതി: പത്തനംതിട്ട പൊലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പല ഭാഗങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963 , 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലാ […]
Read more

സംസ്ഥാനത്തെ മഴക്കെടുതി; ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാ​ഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എൻഡിആർഎഫ്, പൊലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിശക്തമായ മഴയിൽ ഇടുക്കി, […]
Read more

യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ മഴ തുടരും

ദുബൈ: യുഎഇയിൽ ചൂടിന് ആശ്വാസമായി വിവിധയിടങ്ങളിൽ ഇന്ന് മഴയെത്തും. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലാണ് മഴ സാധ്യത നിലനിൽക്കുന്നത്. ഉൾനാടുകളിലും മഴമേഘങ്ങൾ രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ താപനിലയിലും നേരിയ കുറവ് അനുഭവപ്പെടും. അബൂദബിയിൽ 31°C മുതൽ 41°C വരെയും ദുബൈയിൽ 32°C മുതൽ 40°C വരെയുമായിരിക്കും താപനില. എന്നാൽ രണ്ടിടങ്ങളിലും അന്തരീക്ഷ ഈർപ്പം 35 ശതമാനം മുതൽ 80 ശതമാനം വരെ ഉയർന്നേക്കാം. ചിലയിടങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ […]
Read more

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേശം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെയാണ് മഴ സാധ്യത വർധിച്ചത്. നിലവിൽ തെക്കൻ കേരളത്തിൽ മഴയില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് മഴ മെച്ചപ്പെടുമെന്നും ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ […]
Read more

കനത്ത മഴ; കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴയായതിനാൽ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ എക്സ്പ്രസും ട്രെയിനുകളാണ് പൻവേലിൽ നിന്നും വഴിതിരിച്ചുവിടുക. ഈ ട്രെയിനുകൾ ജൽഗാവ് – പാൽധി – ഉദ്ന വഴി സൂറത്തിൽ എത്തും. വാപി -ഉദ് വാഡ സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതും പലയിടത്തും ട്രാക്കിൽ വെളളം കയറിയതുമാണ് കാരണം. സൂറത്തിൽ നിന്നും ഉദ്നയിൽ നിന്നുമുളള ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി. ഗുജറാത്തിലെ […]
Read more

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് പുതിയ കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നത്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം തന്നെ […]
Read more

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതാണ് ഇതിന് കാരണം. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ […]
Read more

Recent News