Tag: rain

കനത്ത മഴ തുടരുന്നു; 118 റോഡുകൾ അടച്ചു, 11,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ ശക്തമായി വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണടിച്ചിലിലും ഉത്തരാഖണ്ഡിൽ ദേശീയ-സംസ്ഥാന പാതകൾ ഉൾപ്പെടെ 118 റോഡുകൾ അടച്ചു. ബദരീനാഥ്, ഗംഗോത്രി, യമുനോത്രി പാതകളിലെ ഗതാഗതം പലയിടത്തായി തടസ്സപ്പെട്ടു. ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരും. ഉത്തർപ്രദേശില്‍ […]
Read more

ഉത്തരേന്ത്യയിൽ കനത്ത മഴ; ഡൽഹിയിൽ ജനജീവിതം സ്തംഭിച്ചു

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. കനത്ത മഴയെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിലും സമീപപ്രദേശങ്ങളിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഡൽഹി – ജയ്‌പൂർ ദേശീയപാതയിൽ ഗുഡ്ഗാവിന് സമീപം പ്രധാന റോഡ് ഇടിഞ്ഞുതാഴ്ന്നത് വലിയ പ്രതിസന്ധിക്ക് കാരണമായി. ഇതേത്തുടർന്ന് ഹൈവേയിൽ കിലോമീറ്ററുകളോളം നീളത്തിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡുകളിലെ വെള്ളക്കെട്ടും ഗതാഗത തടസ്സവും കണക്കിലെടുത്ത് സ്വകാര്യ കമ്പനികളിലെ ജീവനക്കാരോട് താൽക്കാലികമായി വർക്ക് ഫ്രം ഹോമിലേക്കി മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read more

അതിതീവ്ര മഴ; വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കല്‍പ്പറ്റ: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായതോ തീവ്രമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. ജില്ലകളില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വയനാട് മണ്ണിടിച്ചില്‍ അപകടം ഉണ്ടായ മേപ്പാടിയില്‍ ഇന്നലെ 250 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തനും വെല്ലുവിളിയാകുന്നുണ്ട്. ജില്ലയിൽ 24 മണിക്കൂർ 265 മില്ലിമീറ്റർ മഴ പെയ്തിട്ടും റെഡ് അലേർട്ട് നല്‍കാതിരുന്നതില്‍ വിമർശനം ഉയർന്നിട്ടുണ്ട്. യെല്ലോ അലേർട്ട് ആയിരുന്നു […]
Read more

മഹാരാഷ്ട്രയിൽ അതിശക്തമായ മഴ; 13 മരണം, 24 മണിക്കൂറിനിടെ കടപുഴകിയത് 350 മരങ്ങൾ

മുംബൈ: മഹാരാഷ്ട്രയിൽ അതിശക്തമായ മഴ. കഴിഞ്ഞ നാല് ദിവസത്തിനിടെ 13 പേ‍ർ മരിച്ചതായി ദുരന്തനിവാരണ വകുപ്പ് മന്ത്രി ​ഗിരിഷ് മഹാജൻ അറിയിച്ചു. മുംബൈയില്‍ പരമാവധി ജീവനക്കാരോട് വര്‍ക് ഫ്രം ഹോം എടുക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. അവശ്യവിഭാഗത്തില്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചയ്ക്ക് അടയ്ക്കും. മുംബൈയിൽ ഇന്ന് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ റോഡ്, റെയില്‍, വ്യോമ, ഫെറി സര്‍വീസുകളെ ബാധിച്ചു. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിൽ റെയിൽ ഗതാഗതം […]
Read more

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; മഹാരാഷ്ട്രയില്‍ മരണം 12 ആയി

മുംബൈ: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ മഴക്കെടുതിയില്‍ മരണം 12 ആയി. ഗ്രൗണ്ട്-പ്ലസ്-ത്രീ ഘടനയില്‍ നിര്‍മിച്ച കുടില്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. മുംബൈ മന്‍ഖുര്‍ദ് ജനത നഗറിലാണ് സംഭവം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. ശക്തമായ മഴയില്‍ പലയിടങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ- പൂനെ ടണലില്‍ മണ്ണിടിച്ചിലുണ്ടായി. പുലര്‍ച്ചെ നാല് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഗതാഗതം തടസപ്പെട്ടതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. മുംബൈയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. […]
Read more

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത. 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരും ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയുള്ളപ്പോൾ, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. പുഴകൾ, തോടുകൾ, […]
Read more

ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷം ; 49 റോഡുകൾ അടച്ചു, വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെട്ടു

ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ കനത്ത മഴയിൽ മൂന്നുപേർ മരിച്ചു. ഇതോടെ ഈ മൺസൂൺ കാലത്ത് സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാൻഗ്ര, ഷിംല ജില്ലകളിൽ ഓരോരുത്തർ വീതം ഷോക്കേറ്റും, മാണ്ഡി ജില്ലയിൽ ഒരാൾ ഉയരത്തിൽ നിന്ന് വീണുമാണ് മരിച്ചത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു. കുളുവിൽ 30, ചമ്പയിൽ 10, സിർമോറിൽ മൂന്ന്, ലാഹൗൾ-സ്പിതി, മാണ്ഡി, ഉന ജില്ലകളിൽ രണ്ട് വീതം എന്നിങ്ങനെയാണ് റോഡുകൾ അടച്ചിരിക്കുന്നത്. കൂടാതെ മൂന്ന് […]
Read more

സംസ്ഥാനത്ത് വരുന്ന 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, […]
Read more

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴി സ്വാധീനത്താൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. സീസണിലെ ആദ്യ […]
Read more

മുംബൈയിൽ കനത്ത മഴ; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ചതോടെ മുംബൈയിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. . കനത്ത മഴമൂലം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത് മുലുണ്ടിൽ 218.6 മില്ലിമീറ്റർ എസ് വാർഡ് ഓഫീസിൽ 212 മില്ലിമീറ്ററും പവായിലൽ 208.4 മില്ലിമീറ്ററും മഴ ലഭിച്ചു. പടിഞ്ഞാറൻ മുംബൈയയിലെ സാന്റാക്രൂസിൽ 216 മില്ലിമീറ്ററും അന്ധേരിയിൽ 204 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ നഗരജീവിതത്തെ സാരമായി ബാധിച്ചു. […]
Read more

Recent News