ചാന്ദ്രദൗത്യം പൂർത്തിയായി; ആർട്ടെമിസ് 2 ഭൂമിയിലേക്ക്

വാഷിംഗ്‌ടൺ: ചാന്ദ്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 ഭൂമിയിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ ആകർഷണത്തിൽനിന്നും ഓറിയോൺ പേടകം പുറത്തുകടക്കും. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 6545 കിലോമീറ്റർ അടുത്തുവരെ എത്തിയ സഞ്ചാരികൾ സൂര്യഗ്രഹണത്തിനും സാക്ഷിയായി.
ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം പന്ത്രണ്ടേ കാലോടെയാണ് ഓറിയോൺ പേടകം ലൂണാർ ഫ്‌ളൈബൈ ആരംഭിച്ചത്. ചന്ദ്രന്റെ മറുവശത്തിലൂടെ സഞ്ചരിക്കാനും ചിത്രം പകർത്താനും സംഘത്തിന് സാധിച്ചു. ഇതുവഴി പുതിയ റെക്കോർഡ് കരസ്ഥമാക്കാനും ആർട്ടെമിസ് 2 ന് കഴിഞ്ഞു. അപ്പോളോ 13 ധൗത്യത്തിലെ യാത്രികരുടെ റെക്കോർഡാണ് ആർട്ടെമിസ് 2 സംഘം മറികടന്നത്.

Leave a Reply

Your email address will not be published. Required fields are marked *