മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി ക്ഷുഭിതനായ സംഭവം; പ്രതിഷേധവുമായി KUWJ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവത്തില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സ്ഥാപനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ വേര്‍തിരിച്ചു കാണാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും KUWJ പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നവരെ അലങ്കോലപ്പെടുത്താന്‍ എത്തിയവരെന്ന് ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമാണ്.

മുഖ്യമന്ത്രി തിരുത്തണമെന്നും കെ യു ഡബ്ല്യു ജെ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി ഡി സതീശന്‍ തന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട എംഡിഎംഎ കേസിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച ‘ദേശാഭിമാനി’ പത്രത്തിലെ മാധ്യമപ്രവര്‍ത്തകനോടാണ് വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ മര്യാദ പാലിക്കണമെന്നും, വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്താനാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘നിങ്ങളിനി മിണ്ടരുത്’ എന്ന് പറഞ്ഞ് അദ്ദേഹം ക്ഷുഭിതനായിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് വാര്‍ത്താസമ്മേളനങ്ങളിലും പൊതുവേദികളിലും മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’, ‘മാറി നില്‍ക്ക്’ തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തി ക്ഷുഭിതനായ സംഭവങ്ങള്‍ ഏറെ വിവാദമായിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News