അമിതാഭ് ബച്ചന്റെ വസതിക്കും ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി; ഇമെയിൽ വ്യാജമെന്ന് സ്ഥിരീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതി, ബോംബെ ഹൈക്കോടതി, മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്‌സ് എന്നിവിടങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇമെയിൽ ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. എന്നാൽ ഭീഷണി വ്യാജമാണെന്ന് പിന്നീട് അധികൃതർ സ്ഥിരീകരിച്ചു.

അമിതാഭ് ബച്ചൻ താമസിക്കുന്ന ജൽസ എന്ന വസതിയും ബോംബെ ഹൈക്കോടതിയും മഹാലക്ഷ്മി റേസ്‌കോഴ്‌സും തകർക്കുമെന്നായിരുന്നു ഇമെയിലിലെ ഭീഷണി. ഈ മാസം അവസാനം ഗായകൻ ദിൽജിത് ദോസാഞ്ചിന്റെ സംഗീതപരിപാടി നടക്കാനിരിക്കുന്ന വേദിയാണ് മഹാലക്ഷ്മി റേസ്‌കോഴ്‌സ്.

വെള്ളിയാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ പരിശോധനയും അന്വേഷണവും നടത്തി. ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി. ഇമെയിലിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News