ഹരിവരാസനത്തിൽ നന്ദഗോവിന്ദം ഭജൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭക്തിയും സംഗീതവും ഒരുമിക്കുന്ന ‘ഹരിവരാസനം’ സിനിമയുടെ സംഗീതയാത്രയ്ക്ക് കൂടുതൽ ആവേശം പകരാൻ പ്രശസ്ത സംഗീതഗ്രൂപ്പായ നന്ദഗോവിന്ദം ഭജൻസും എത്തുന്നു. ചിത്രത്തിലെ ഏകദേശം 12 മിനിറ്റ് ദൈർഘ്യമുള്ള ഗാനരംഗത്തിൽ ആലാപനവും അഭിനയവും നിർവഹിച്ചാണ് സംഘം ഭാഗമാകുന്നത്. സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന ഗാനങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും.

ചടങ്ങിലേക്ക് സംഗീതപ്രേമികൾക്കും പൊതുജനങ്ങൾക്കും സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പാണ് നായകൻ. യോഗി ബാബു, ജോയ് മാത്യു, മണിയൻപിള്ള രാജു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. രഞ്ജിൻ രാജാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ജനുവരി 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഭക്തിസാന്ദ്രമായ ഈ സംഗീതവിരുന്നിനായി കാത്തിരിക്കുകയാണ് ആരാധകർ.

നന്ദഗോവിന്ദം ഭജൻസിന്റെ സാന്നിധ്യം ചിത്രത്തിന്റെ സംഗീതത്തിന് കൂടുതൽ മാധുര്യം പകരുമെന്നാണ് പ്രതീക്ഷ. അയ്യപ്പഭക്തിയും ആത്മീയതയും നിറഞ്ഞ ഗാനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. ചിത്രത്തിലെ ഗാനങ്ങളും സംഗീതാവിഷ്‌കാരങ്ങളും പ്രേക്ഷകർക്ക് പുതിയൊരു അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഡിയോ ലോഞ്ചിലൂടെ ചിത്രത്തിന്റെ സംഗീതവിശേഷങ്ങൾ കൂടുതൽ അറിയാനാകും. സിനിമയുടെ റിലീസിനായും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News