Author: Anju Jolly Alex

ദൃശ്യത്തിന് നാലാം ഭാ​ഗമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമാ ചരിത്രത്തിലെ ജനപ്രീതിയാർജ്ജിച്ച ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ‘ദൃശ്യം 3’ തിയേറ്ററുകളിൽ വൻ വിജയമാണ് നേടിയത്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. തിയേറ്ററിലെ മികച്ച പ്രകടനത്തിന് പിന്നാലെ ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് നാലാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ദൃശ്യത്തിന് ഉറപ്പായും നാലാം ഭാഗം ഉണ്ടാകുമെന്നും ഇതെന്റെ മനസിൽ നിന്ന് പറയുന്നതാണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അതേസമയം, ആഗോള ബോക്സ് […]
Read more

അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ അവയെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അവരുടെ താൽപര്യങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മോഹ്സെൻ റസായിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം സാമ്പത്തിക സമ്മർദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. സമീപരാജ്യങ്ങളോടുള്ള ഇറാന്റെ സമീപനം മൂന്ന് ഘട്ടങ്ങളുള്ള തന്ത്രമാണെന്നും രസായി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കും. […]
Read more

പ്രധാനമന്ത്രിയുടെ സേവനകാലയളവ് ആഘോഷിക്കാൻ പരിപാടി ആവിഷ്കരിച്ച് ബിജെപി

ന്യൂഡൽഹി: പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ് ആഘോഷിക്കാൻ ഒരുമാസം നീളുന്ന സേവനപ്രവർത്തന പരിപാടി ആവിഷ്കരിച്ച് ബിജെപി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ‘സേവാ സങ്കല്പ്‌ അഭിയാൻ’ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ അറിയിച്ചു. ഡൽഹിയിൽ ചേർന്ന ബി.ജെ.പി. ദേശീയ ഭാരവാഹി യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയാകുന്നതിന് മുൻപ്‌ മോദി 2001 ഒക്ടോബർ ഏഴു മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നു. ഇത്തരത്തിൽ പൊതുപദവിയിൽ 25 വർഷം പൂർത്തിയാകുന്ന […]
Read more

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കൂട്ടി

കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി. ആലുവ, എംജി റോഡ്, വടക്കേകോട്ട, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ഫീസ് കൂട്ടിയത്. ഇരു ചക്രവാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് അഞ്ചിൽ നിന്ന് പത്ത് രൂപയും, കാറുകൾക്ക് 15ൽ നിന്ന് 20 രൂപയാക്കിയുമാണ് ഉയര്‍ത്തിയത്. മെട്രോയിൽ യാത്ര ചെയ്യാതെ പാർക്കിങ് മാത്രം ഉപയോഗിക്കുന്നവർക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇവർ ഇരുചക്ര വാഹനങ്ങൾക്ക് പ്രതിമാസം 1,500 രൂപയും കാറുകൾക്ക് പ്രതിമാസം 4,500 രൂപയോളവും നൽകേണ്ടി വരും. വാഹനങ്ങളുടെ എണ്ണം കുത്തനെ […]
Read more

വൈഭവ് സൂര്യവംശി ഭാവി ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വാഗ്ദാനമാണെന്ന് ദ്രാവിഡ്

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവതാരം വൈഭവ് സൂര്യവംശിയെപ്പോലുള്ള കളിക്കാരെ ടീമിന് ആവശ്യമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. അടുത്തിടെ നടന്ന അണ്ടര്‍-19 മത്സരങ്ങളിലും, ഇന്ത്യക്കുവേണ്ടിയുള്ള ടി20 ക്രിക്കറ്റിലും ഐപിഎലിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവംശി ഭാവി ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വാഗ്ദാനമാണെന്ന് ദ്രാവിഡ് വിലയിരുത്തി.’എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള അപൂര്‍വ്വം കളിക്കാരില്‍ ഒരാളാണ് വൈഭവ്. ഏത് സാഹചര്യത്തോടും വേഗത്തില്‍ പൊരുത്തപ്പെടാനുള്ള കഴിവ് അവനുണ്ട്. നിലവിലെ ആധുനിക […]
Read more

‘തൻ്റെ കൈകൾ ശുദ്ധമാണ്, താനോ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല’; പിണറായി വിജയൻ

തിരുവനന്തപുരം: മകൾ വീണ ടിയ്ക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, തൻ്റെ കൈകൾ ശുദ്ധമാണെന്നും വ്യക്തമാക്കി. അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിൻ്റെ ഉടമ അല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാൽ വിചിത്രമായ […]
Read more

ഓണാഘോഷത്തിന് വിദ്യാർത്ഥികൾ മുണ്ടും സാരിയും ധരിക്കരുത്; വിലക്കുമായി സ്കൂൾ അധികൃതർ

കോഴിക്കോട്: ഓണാഘോഷത്തിന് സാരിയും മുണ്ടും വിലക്കി കോഴിക്കോട്ടെ സ്വകാര്യ സ്കൂള്‍. അല്‍-ഫാറൂഖ് റസിഡന്‍ഷ്യല്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ് മുണ്ടും സാരിയും ഓണാഘോഷത്തിന് ഉപയോഗിക്കരുതെന്ന ഉത്തരവ് ഇറക്കിയത്. കേരള വേഷം ധരിച്ചത്തിയ വിദ്യാര്‍ത്ഥികളെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിക്കുകയും ചെയ്തില്ല. ദിവസങ്ങള്‍ക്ക് മുന്നേ തന്നെ ഓണാഘോഷത്തിന് ഒരുങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ആഘോഷമാണ് സ്കൂള്‍ അധികൃതരുടെ ഉത്തരവിലൂടെ തടസ്സപ്പെട്ടത്. സാരിയും മുണ്ടുമെല്ലാം കുട്ടികള്‍ ഒരുക്കി. ഇതനുസരിച്ച് ഡ്രസ് കോഡും റെഡിയായിരുന്നു. സാരിയും മുണ്ടും വിലക്കി ഇന്ന് പുലര്‍ച്ചെ 1.38നാണ് […]
Read more

സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് പദവി നൽകില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സിപിഐയ്ക്ക് പ്രതിപക്ഷ ഉപനേതാവ് പദവി നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്പീക്കര്‍ നൽകുന്ന കത്തിൽ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്‍റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലിരിക്കുന്ന വിഷയത്തിൽ പാര്‍ട്ടി ആവശ്യം പിണറായി തള്ളിയതിൽ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കില്ല. എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സിപിഎം തയ്യാറല്ല. സിപിഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്‍ത്തിച്ച് പറയുന്നതിൽ […]
Read more

ബിഹാറില്‍ സംഗീത പരിപാടിക്കിടെ അപക‌ടം; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

പാട്‌ന: ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരണില്‍ സംഗീതപരിപാടി കണ്ടു നിന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അരഡസനോളം പേര്‍ക്ക് പരിക്കേറ്റു. ലോരിയയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ ഒരു കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിപാടി നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയാണ് ഉണ്ടായത്. ഗോരഖ്പൂരില്‍ നിന്നും ബേത്തിയയിലേക്ക് വരികയായിരുന്നു […]
Read more

ശബരിമലയിൽ ഇനിമുതൽ തിരുവോണ സദ്യ ദേവസ്വം ബോർഡ് വക

തിരുവനന്തപുരം:∙ ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണസദ്യ നൽകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. ഓണസദ്യയുടെ പേരിലുള്ള സ്പോൺസർഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് ഓണസദ്യ നേരിട്ട് നടത്താൻ തീരുമാനിച്ചത്. തിരുവോണ ദിവസം സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണസദ്യ നൽകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.
Read more

Recent News