Author: Ardra

ഇനി പുതിയ വ്യായാമമുറ; പിലാറ്റീസ്‌ സെന്റർ ആരംഭിച്ച് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: അധികം ജനശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ഒരു വ്യായാമ മുറയാണ് പിലാറ്റീസ്‌. എന്നാൽ, ഇന്ന് തിരുവനന്തപുരം ജില്ലയിലും സ്വന്തമായി ഒരു പിലാറ്റീസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയായ സ്നേഹ അജിത്താണ് കവടിയാറിലെ പുതിയ പിലാത്തീസ്‌ സെന്ററിന്റെ സ്ഥാപക. സിനിമ- സംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് ആയിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടകൻ. വ്യായാമമുറകളുടെയും ആരോഗ്യസംരക്ഷണത്തിന്റെയും പുതിയ മാതൃക കേരളത്തിന് സമർപ്പിക്കുകയാണ് ലക്ഷ്യം. ഓസ്‌ട്രേലിയൻ ഫിസിയോതെറാപ്പി പിലാത്തീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരത്തോടെയാണ് പ്രവർത്തനം. യുകെയിൽ നിന്നുള്ള പിലാത്തീസ് ഉപകരണങ്ങളാണ് സ്നേഹ നേരിട്ട് നാട്ടിലെത്തിച്ചിരിക്കുന്നത്. […]
Read more

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി എസ്ഐടി, ഉടൻ അറസ്റ്റിലേക്ക്

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി പ്രത്യേക അന്വേഷണസംഘം. ആലപ്പുഴ മജിസ്‌ട്രെറ്റ് കോടതിയിൽ എസ്ഐടി റിപ്പോർട്ട്‌ സമർപ്പിച്ചു. ഉടൻ അറസ്റ്റിലേക്ക് കടക്കും. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി. സംഭവത്തിൽ 5 പേർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. Mഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് നടപടി. പുനരന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ […]
Read more

തൊടുപുഴ മോട്ടോർ വാഹന രജിസ്ട്രേഷൻ നമ്പറായ 38 ഔദ്യോഗിക വാഹനത്തിന് ചോദിച്ചു വാങ്ങി അപു ജോൺ ജോസഫ്

തൊടുപുഴ : തൊടുപുഴയുടെ എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് തന്റെ ഔദ്യോഗിക വാഹനത്തിനും തൊടുപുഴ ടച്ച് കൊണ്ടുവന്നു. തന്റെ ഔദ്യോഗിക വാഹനത്തിൽ തൊടുപുഴയുടെ മോട്ടോർ വാഹന രജിസ്ട്രേഷൻ നമ്പറായ 38 അപു ജോൺ ജോസഫ് പതിപ്പിച്ചു. അദ്ദേഹത്തിന്റെ പിതാവ്, മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പിജെ ജോസഫിന് തൊടുപുഴയോട് അടുത്ത ഹൃദയബന്ധമാണുള്ളത്. തൊടുപുഴയോടുള്ള സ്നേഹത്തിന്റെകൂടെ ഭാഗമായാണ് കേരള സ്റ്റേറ്റ്-38 എന്ന നമ്പർ അദ്ദേഹം ചോദിച്ചുവാങ്ങിയത്. ചീഫ് വിപ്പിന് കാബിനറ്റ് പദവിയായതിനാൽ ഔദ്യോഗിക […]
Read more

തൃണമൂൽ കോൺഗ്രസിന്റെ നിർണ്ണായക യോഗം നാളെ; പകുതി എംഎൽഎമാരും യോഗത്തിന് എത്തില്ലെന്ന് ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിലെ കലാപം രൂക്ഷമാവുന്നതായി സൂചന. നാളെ നടക്കുന്ന എംഎൽഎമാരുടെ യോഗത്തിൽ പകുതി എംഎൽഎമാരും എത്തില്ലെന്ന് ബിജെപി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. നാളെ മമത ബാനർജിയുടെ വസതിയിലാണ് നിര്‍ണായക യോ​ഗം ചേരുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടന്ന ആദ്യ യോ​ഗത്തിൽ 9 പേർ വിട്ടുനിന്നിരുന്നു. ഇത്തവണ പരമാവധി പേരെ എത്തിക്കാൻ മമത നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. അതേസമയം, ടിഎംസി നേതാക്കളുടെ വീടുകളിൽ റെയ്ഡ് ഇന്നും തുടരുകയാണ്. നോർത്ത് 24 പർ​ഗാനസിൽ ടിഎംസി നേതാവിന്റെ പറമ്പിൽ ഡബിൾബാരൽ […]
Read more

‘എ കെ ശശീന്ദ്രന്‍ വഞ്ചിച്ചു’ ; ആരോപണവുമായി പിഎം സുരേഷ് ബാബു

കൊച്ചി: കേരളാ എൻസിപിയിലെ പിളർപ്പിനും പുതിയ പാർട്ടി പ്രഖ്യാപനത്തിലും പിന്നാലെ മുൻ മന്ത്രി എ കെ ശശീന്ദ്രന്‍ വഞ്ചിച്ചുവെന്നാരോപിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് പിഎം സുരേഷ് ബാബു രംഗത്ത്. പാര്‍ട്ടി പിളര്‍ത്താൻ വേണ്ടിയാണ് എന്‍ഡിഎ ബന്ധം ആരോപിക്കുന്നതെന്ന് സുരേഷ് ബാബു പറഞ്ഞു. ശരത് പവാറിന്റെ ആദര്‍ശത്തെക്കുറിച്ച് സിപിഎമ്മിന് നല്ല ബോധ്യമുണ്ട്. എലത്തൂരില്‍ മത്സരിക്കുമ്പോള്‍ ശശീന്ദ്രന് ഈ ആരോപണം ഉണ്ടായിരുന്നില്ല. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട്ടെ സിപിഎം നേതൃത്വം എതിർത്തിരുന്നു. കുട്ടനാട്ടിലെ തോമസ് കെ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആലപ്പുഴ സിപിഎം […]
Read more

‘വിജിലൻസ് മേധാവി സംശയത്തിന് അതീതനാകണം’; വിജയ് സർക്കാരിന് കോടതിയുടെ വിമർശനം

ചെന്നൈ: വിജിലൻസ് തലപ്പത്തെ നിയമനത്തിൽ വിജയ് സർക്കാരിന് ഹൈക്കോടതിയിൽ നിന്നും വിമർശനം. തമിഴ്നാട് വിജിലൻസ് മേധാവിയായി എ.അരുണിനെ നിയമിച്ചതിനെതിനെയാണ് മദ്രാസ് ഹൈക്കോടതി വിമർശിച്ചത്. വിജിലൻസ് മേധാവിയുടേത് സത്യസന്ധതയും വിശ്വാസ്യതയുമുള്ള ഉദ്യോഗസ്ഥർ ഇരുന്ന പദവിയാണെന്നും,അഴിമതി സാമൂഹ്യ വിപത്തായി മാറിയിരിക്കെ സംശയത്തിന്റെ കണിക പോലും ഇല്ലാത്തവർ വേണം പദവിയിൽ ഇരിക്കാനെന്നും , വിജിലൻസ് മേധാവി സംശയത്തിന് അതീതനാകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. റിയൽ എസ്റ്റേറ്റ് വ്യവസായിക്കെതിരെ അരുൺ ചുമത്തിയ ഗുണ്ടാനിയമം റദ്ദാക്കിയ ഉത്തരവിലാണ് ഗുരുതര പരാമർശങ്ങളുള്ളത്. അരുണിനെ വിളിച്ചുവരുത്തി ശാസിച്ച ശേഷമാണ് […]
Read more

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക പരിശോധന റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക പരിശോധന ഫലം എസ്ഐടിക്ക്. ജംഷദ്പൂരിലെ ലാബിൽ ആണ് പരിശോധന നടത്തിയത്. എട്ടു സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. പാളികൾ മാറ്റിയില്ലെന്നും, പൊതിഞ്ഞിരുന്ന സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തതെന്നുമാണ് കണ്ടെത്തൽ. റിപ്പോർട്ട് എസ്ഐടി കൊല്ലം കോടതിയിൽ സമർപ്പിച്ചു. ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. നാല് മാസം മുൻപാണ് ദ്വാരപാലക പാളിയിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. കാലപഴക്കം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. ചെമ്പ് പാളിക്ക് 28 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ […]
Read more

മാസപ്പടി കേസിലെ ഇഡി അന്വേഷണം: സിഎംആർ‌എൽ സമർപ്പിച്ച ഹർജിയെ എതിർക്കാൻ ഇഡി

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ സിഎംആർഎൽ സമർപ്പിച്ച ഹർജി എതിർക്കാൻ ഇഡി. കേസില്‍ ലഭിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമർപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹര്‍ജി സമർപ്പിച്ചിരുന്നു. ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. അഡീഷണൽ സോളിസിറ്റർ ജനറൽ ആവും ഇഡിക്കുവേണ്ടി നാളെ കോടതിയിൽ ഹാജരാകുക. അതേസമയം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിഎംആർഎൽ. കേസില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം മുന്നോട്ടുളള അന്വേഷണത്തില്‍ നിര്‍ണായകമാകും […]
Read more

‘കാട്ടാന ആക്രമണം തടയാന്‍ മന്ത്രിയുടെ കയ്യിൽ ഒറ്റമൂലി ഇല്ല’.; ഷിബു ബേബി ജോണ്‍

കൊല്ലം: വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം നടന്നത്. തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, മന്ത്രിയുടെ കാട്ടാന ആക്രമണം തടയാന്‍ കയ്യിൽ ഒറ്റമൂലി ഇല്ല. ആരുടെ കയ്യിലും ഇല്ലെന്നും ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളാണ് ഇനി പരീക്ഷണത്തിന് സമയം ഇല്ല. 14 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി നൽകുന്നത് ആദ്യ ഗഡു […]
Read more

മഴ തുടരും; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പുണ്ട്. അടുത്ത 4 ദിവസവും മഴ ശക്തമായി തുടരുമെന്നും മുന്നറിയിപ്പുണ്ട്. ജൂൺ 1 ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ജൂൺ 2 ന് […]
Read more

Recent News