തിരുവനന്തപുരം: അധികം ജനശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ഒരു വ്യായാമ മുറയാണ് പിലാറ്റീസ്. എന്നാൽ, ഇന്ന് തിരുവനന്തപുരം ജില്ലയിലും സ്വന്തമായി ഒരു പിലാറ്റീസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയായ സ്നേഹ അജിത്താണ് കവടിയാറിലെ പുതിയ പിലാത്തീസ് സെന്ററിന്റെ സ്ഥാപക. സിനിമ- സംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് ആയിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടകൻ.
വ്യായാമമുറകളുടെയും ആരോഗ്യസംരക്ഷണത്തിന്റെയും പുതിയ മാതൃക കേരളത്തിന് സമർപ്പിക്കുകയാണ് ലക്ഷ്യം. ഓസ്‌ട്രേലിയൻ ഫിസിയോതെറാപ്പി പിലാത്തീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരത്തോടെയാണ് പ്രവർത്തനം. യുകെയിൽ നിന്നുള്ള പിലാത്തീസ് ഉപകരണങ്ങളാണ് സ്നേഹ നേരിട്ട് നാട്ടിലെത്തിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയൻ ഫിസിയോതെറാപ്പി ആൻഡ് പിലാത്തീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശീലനം ലഭിച്ച ഇൻസ്പെക്ടറും സ്ഥാപനത്തിന്റെ ഭാഗമാകും . തുടക്കക്കാർ, ഇടത്തരം, മികച്ച പരിശീലനം നേടിയവർക്കുമെല്ലാം സെന്ററിലേക്ക് എത്താം. കൂടുതൽ ആളുകൾ ഇനിയുമെത്തുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ സ്ഥാപക ഉടമയും സംഘവും.
