മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് നിയമപരമായ ചുമതലയാണ്; വ്യക്തമാക്കി ജുഡീഷ്യൽ കമ്മീഷൻ
കൊച്ചി: മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക വഴി സംസ്ഥാന വഖഫ് ബോർഡ് നിയമപരമായ ചുമതലയാണ് നിർവഹിച്ചതെന്ന് ജുഡീഷ്യൽ കമ്മീഷൻ സി എൻ രാമചന്ദ്രൻ നായർ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ നിയമവിരുദ്ധമാകുമെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ വ്യക്തമാക്കി. ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും കോടതി ഉത്തരവ് അനുസരിച്ചാകും ഭൂമിയുടെ അന്തിമ തീരുമാനമെന്നും ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞു. മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ വഖഫ് ട്രൈബ്യൂണലിന്‍റെ അന്തിമ ഉത്തരവിന് ഇനിയും കാത്തിരിക്കണം. അനുബന്ധ കേസുകൾ […]
Read more

