Author: Ardra

മധ്യപ്രദേശ് പോലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ല; കുംഭമേള വൈറൽ താരം മധ്യപ്രദേശ് ഹൈക്കോടതിയിൽ

ന്യൂഡൽഹി: ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭമേള വൈറൽ താരമായ മൊണാലിസയും, ഭർത്താവ് ഫർമാൻ ഖാനും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തങ്ങൾക്ക് എതിരെ നടക്കുന്ന ക്രിമിനൽ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ആദ്യ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയത് ഏകപക്ഷീയമായാണ്. മധ്യപ്രദേശിലെ മഹേശ്വർ പോലീസ് […]
Read more

എം വി ഗോവിന്ദൻ തികഞ്ഞ പരാജയം; വിമർശിച്ച് സി.പി.എം. ജില്ലാ നേതൃയോഗങ്ങൾ

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, സി.പി.എം. ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം. എം.വി ഗോവിന്ദൻ തികഞ്ഞ പരാജയമെന്ന് നേതൃയോഗങ്ങൾ വിമർശിച്ചു. തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതിൽ സംസ്ഥാന സെക്രട്ടറി പരാജയപ്പെട്ടു. ഭാര്യ പി.കെ. ശ്യാമള മത്സരിച്ചതോടെ ഗോവിന്ദൻ കണ്ണൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ സി.പി.എം. ജില്ലാ നേതൃത്വത്തിനെതിരേയും യോഗത്തിൽ വിമർശനമുയർന്നു. ജില്ലാ സെക്രട്ടറിയാകാൻ കഴിവുള്ള നേതാക്കൾ ഇല്ലെന്ന് ഗോവിന്ദൻ വിമർശിച്ചു. നേമത്തും കഴക്കൂട്ടത്തും സി.പി.എമ്മിന്റെ സംഘടനാപരമായ വീഴ്ച കാരണമാണ് പരാജയപ്പെട്ടത്. ശബരിമല സ്വർണക്കൊള്ളയടക്കമുള്ള സർക്കാരിനെതിരായ വിമർശനങ്ങൾ […]
Read more

ഡി.ആർ. കോംഗോയിലെ എബോള വ്യാപനം; മരണം 131 ആയി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: എബോള വ്യാപനത്തിൽ കുറഞ്ഞത് 131 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ. ഡി.ആർ. ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചുവെന്ന് വ്യക്തമാക്കി ബി.ബി.സി. ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൂടുതൽ കേസുകൾ സംശയിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ യുഗാണ്ടയിൽ രണ്ട് എബോള കേസുകൾ സ്ഥിരീകരിക്കുകയും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. ഡി.ആർ. കോംഗോയിലെ വ്യാപനത്തിൽ കുറഞ്ഞത് ആറ് അമേരിക്കക്കാർക്ക് എബോള വൈറസ് ബാധിച്ചതായി […]
Read more

സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും; ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീന‍ർ ടി പി രാമകൃഷ്ണൻ. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുംമെന്നത് വ്യക്തമാക്കാൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ശമ്പളം കൃത്യമായി ഉറപ്പുവരുത്തണമെന്നും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എല്‍ഡിഎഫിന് യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്ദാനം ചെയ്ത 21,000 രൂപ നൽകണം. 3000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സിപിഎമ്മിൽ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എഴുപതുകളിൽ 17 […]
Read more

കാക്കനാട് വീട്ടുമുറ്റത്ത് അഞ്ച് പാമ്പുകളെ കണ്ടെത്തി

കൊച്ചി: കാക്കനാട് അത്താണിയിൽ വീട്ടുമുറ്റത്ത് അഞ്ച് മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി. അത്താണി ശ്മശാനത്തിന് സമീപമുള്ള വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെയാണ് ചെടിച്ചട്ടികൾക്കിടയിൽ നിന്ന് ആദ്യത്തെ കുഞ്ഞിനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പകൽ സമയത്ത് ഒരെണ്ണത്തിനെ കൂടി കണ്ടെത്തി. തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും രാത്രി ഒന്നുകൂടി പരിശോധിച്ചു. പിന്നാലെ ഒന്നിനുപിറകെ ഒന്നായി അഞ്ച് കുഞ്ഞുങ്ങളെ കൂടി പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ‘സർപ്പ്’ വൊളന്റിയർ മുഹമ്മദ് സാദിഖ് അഞ്ച് പാമ്പ് കുഞ്ഞുങ്ങളെയും സുരക്ഷിതമായി പിടികൂടി കുപ്പിയിലാക്കി മാറ്റി. അമ്മ പാമ്പ് ഇപ്പോഴും […]
Read more

10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ തുറന്നു

തിരുവനന്തപുരം: 10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ സമര കവാടം തുറന്നു. സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ​ഗേറ്റ് ആണ് തുറന്നത്. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ​ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ​ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺ​ഗ്രസ് അനുകൂല സംഘടനകളാണ് ​ഗേറ്റ് ആവേശപൂർവ്വം തുറന്നത്.
Read more

തെരുവുനായ കേസ്; മൃഗസ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി

ഡൽഹി: തെരുവുനായ കേസിൽ മൃഗസ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്ന് ഭാ​ഗങ്ങളായാണ് കോടതി വിധി പുറപ്പെടുവിച്ചത്. തെരുവ്നായ ശല്യം ഭീകരമായ അവസ്ഥയിലെത്തിയതിന്റെ ഉത്തരവാദികൾ സംസ്ഥാന സർക്കാരുകൾ ആണെന്നും കോടതി ചൂണ്ടിക്കാട്ടി.തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും എയർപോർട്ടുകളിൽ നിന്നടക്കം നായ്ക്കളെ മാറ്റണമെന്നും […]
Read more

ഓരോരുത്തർക്കും ഓരോ ശൈലിയാണ്, നായനാരല്ല പിണറായി; കെ കെ ശൈലജ

തിരുവനന്തപുരം: ഇ കെ നായനാരെ പിണറായി വിജയനുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് കെ കെ ശൈലജ. നയനാർ എല്ലാ കാലത്തും ഒരു വികാരമാണ്. നായനാരുടെ കൂടെയുള്ള ഓരോ നിമിഷവും ജീവിതാനുഭവങ്ങളായി മാറുകയായിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. പാർട്ടിക്ക് നേതൃത്വം നൽകിയത് മാത്രമല്ല, മൂന്നുതവണ മുഖ്യമന്ത്രിയായി. സങ്കീർണമായ പ്രശ്നങ്ങളെയും നിയമസഭയ്ക്ക് അകത്ത് ഒതുക്കി തീർക്കാനുള്ള വൈഭവം മറ്റാർക്കും കാണാനാകില്ല. നായനാർക്ക് ഭരണപാടവത്തിന്റെ കൂടെ നർമ്മരസം കൂടി ഉണ്ടായിരുന്നുവെന്നും ശൈലജ കൂട്ടിച്ചേർത്തു. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. സിപിഐഎമ്മിന്റെ സീറ്റ് […]
Read more

ബലിപെരുന്നാൾ; ഔദ്യോഗിക അവധികൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെയും പൊതുമേഖലയ്ക്ക് അഞ്ച് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് മന്ത്രാലയങ്ങൾ അറിയിപ്പ് നൽകിയത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അറഫാ ദിനമായ മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് അവധി. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ […]
Read more

മരത്തില്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ ഞാവല്‍പ്പഴം പറിക്കാൻ മരത്തിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പന്തല്ലൂര്‍ കടമ്പോടിലെ ബിസ്മി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരി പുളിക്കല്‍ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിന്‍റെയും മകന്‍ അഹില്‍ ഷാന്‍ (13) ആണ് മരണപ്പെട്ടത്. പന്തല്ലൂര്‍ ജി.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഞാവല്‍പ്പഴം പറിക്കാനായി മരത്തില്‍ കയറിയ അഹില്‍ ഷാന്‍, മുകളില്‍ വെച്ച് അബദ്ധത്തില്‍ കാല്‍വഴുതി നിലത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ബന്ധുക്കളും […]
Read more

Recent News