കാക്കനാട് വീട്ടുമുറ്റത്ത് അഞ്ച് പാമ്പുകളെ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാക്കനാട് അത്താണിയിൽ വീട്ടുമുറ്റത്ത് അഞ്ച് മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി. അത്താണി ശ്മശാനത്തിന് സമീപമുള്ള വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെയാണ് ചെടിച്ചട്ടികൾക്കിടയിൽ നിന്ന് ആദ്യത്തെ കുഞ്ഞിനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പകൽ സമയത്ത് ഒരെണ്ണത്തിനെ കൂടി കണ്ടെത്തി. തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും രാത്രി ഒന്നുകൂടി പരിശോധിച്ചു. പിന്നാലെ ഒന്നിനുപിറകെ ഒന്നായി അഞ്ച് കുഞ്ഞുങ്ങളെ കൂടി പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ‘സർപ്പ്’ വൊളന്റിയർ മുഹമ്മദ് സാദിഖ് അഞ്ച് പാമ്പ് കുഞ്ഞുങ്ങളെയും സുരക്ഷിതമായി പിടികൂടി കുപ്പിയിലാക്കി മാറ്റി. അമ്മ പാമ്പ് ഇപ്പോഴും പരിസരത്തുണ്ടാകാം എന്ന ഭീതിയിലാണ് പ്രദേശവാസികൾ.

എന്നാൽ, മുട്ട വിരിഞ്ഞ് അധികം ദിവസമാകാത്ത കുഞ്ഞുങ്ങളായതിനാൽ വലിയ അപകടസാധ്യതയില്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ജനവാസ മേഖലയായതിനാൽ വനംവകുപ്പിന്റെ കൂടുതൽ ജാഗ്രത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് വലിയ മലമ്പാമ്പിനെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News