Author: Ardra

തേൻ ഉത്പാദനത്തിൽ കുതിപ്പുമായി സൗദി

റിയാദ്: സൗദി അറേബ്യയിലെ വാർഷിക തേൻ ഉത്പാദനം 7,786 ടൺ കവിഞ്ഞതായി സൗദി പരിസ്ഥിതി, കൃഷി മന്ത്രാലയം അറിയിച്ചു. തേൻ ഉത്പാദന മേഖലയിൽ സൗദി വലിയ താൽപര്യമാണ് കാണിക്കുന്നതെന്ന് പരിസ്ഥിതികാര്യ ഉപമന്ത്രി എൻജിനീയർ മൻസൂർ അൽ മുഷൈത്തി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000ത്തിലധികം കർഷകർ 20 ലക്ഷത്തിലധികം തേനീച്ചക്കൂടുകൾ കൈകാര്യം ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു. ചെറുകിട തേനീച്ച കർഷകരെ പിന്തുണയ്ക്കുന്നതിനും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന തേൻ വിവിധ സ്ഥലങ്ങളിൽ ലഭ്യമാക്കുന്നതിനുമായി സ്വയംനിയന്ത്രിത വെൻഡിംഗ് മെഷീൻ പദ്ധതി മൻസൂർ […]
Read more

കുവൈത്തിൽ വീടിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് എന്ന പ്രദേശത്ത് അപ്പാർട്ട്മെന്‍റിനു തീപിടിച്ച് അഞ്ചുപേർ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അൽ-സുമൂദ്, അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും അഞ്ചുപേരുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചവർ അറബ് സ്വദേശികളാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സുരക്ഷാ-അഗ്നിബാധ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഫയർ […]
Read more

13-ാം നമ്പർ കാർ ഇനി കെ.എം.ഷാജിക്ക് സ്വന്തം

തിരുവനന്തപുരം: 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. ഇതോടെ ഷാജിക്ക് നേരത്തെ നൽകിയ 9-ാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അനുവദിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷാജി എത്തിയിരുന്നത് താത്കാലിമായി അനുവദിച്ച ഒമ്പതാം നമ്പർ കാറിലായിരുന്നു. എന്നാൽ, ഒമ്പതാം നമ്പർ കാർ രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കെ.എം.ഷാജി 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയിരുന്നത്. 13-ാം നമ്പറിനെ ചൊല്ലി അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം ചിലർക്കിടയിലുണ്ട്. തിങ്കളാഴ്ച പുതിയ […]
Read more

34 ചോദ്യങ്ങള്‍; പരാജയം വിലയിരുത്താൻ ചോദ്യാവലിയുമായി സിപിഐഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചോദ്യാവലിയുമായി സിപിഐഎം. തോല്‍ക്കാന്‍ കാരണമായ വിഷയങ്ങള്‍ തേടുന്ന 34 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഏരിയാ കമ്മിറ്റികള്‍ക്കാണ് ചോദ്യാവലി നല്‍കിയിരിക്കുന്നത്. ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പ്രലപ്രദമായി നടന്നോ, ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ടോ?, ലോക്‌സഭാ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എത്ര വോട്ട് കിട്ടി? ബിജെപി വോട്ടുകള്‍ എത്ര? സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചോ? യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ, പരാജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? അവ എങ്ങനെയാണ് ഏരിയാ കമ്മിറ്റിയുടെ […]
Read more

നീറ്റ് ചോദ്യപേപ്പർ ചർച്ച; പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങ്. കേസില്‍, മഹാരാഷ്ട്ര ലാത്തൂരിലെ ശിശുരോഗ ഡോക്ടര്‍ മനോജ് ഷിരോളെയെ സിബിഐ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ചോദ്യപേപ്പര്‍ വാങ്ങിയതിലും വിതരണം ചെയ്തതിലും പങ്കുണ്ടെന്നാണ് സംശയം. കഴിഞ്ഞ ദിവസം മനോജ് ഷിരോളെയുടെ ക്ലിനിക്കിലും വീട്ടിലും സിബിഐ പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി നീറ്റ് വിഷയം ചര്‍ച്ച ചെയ്യും. കെ രാധാകൃഷ്ണന്‍ കമ്മിറ്റി […]
Read more

സ്വർണവിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വർണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. പവന് 360 രൂപയുടെ വര്‍ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,660 രൂപയായി. ഒരു പവന്‍ സ്വർണത്തിനു 1,17,280 രൂപയുമായി. ഇന്ത്യ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതോടെ കുതിച്ചുയരുകയായിരുന്നു സ്വര്‍ണ്ണവില. വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുവ 15% ആക്കി ഇന്ത്യ ഉയര്‍ത്തിയത്. രൂപയുടെ വിലയിടിവിനെ പ്രതിരോധിക്കാന്‍ തീരുമാനം സഹായിക്കും എന്നാണ് […]
Read more

എന്നും ഇടതുപക്ഷത്തോടൊപ്പം നിൽക്കും, തലപോയാലും വഞ്ചിക്കില്ല; കെ ടി ജലീൽ

മലപ്പുറം: താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍. തെറ്റുകള്‍ പാര്‍ട്ടി തിരുത്തുമെന്നും പിശകുകള്‍ മറികടന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരുമെന്നും കെ ടി ജലീല്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു. തലപോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ലെന്നും ജയപരാജയങ്ങളില്‍ കട്ടയ്ക്ക് കൂടെ താനുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. താനുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെല്ലാം അസംബന്ധങ്ങളാണ്. ചെങ്കൊടി വിട്ട് തനിക്കൊരു രാഷ്ട്രീയമില്ല. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയപരാജയങ്ങളില്‍ […]
Read more

മന്ത്രിസഭ വിപുലീകരിച്ച് വിജയ് ; 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്. 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. 21 ടിവികെ എംഎൽഎമാരും രണ്ട് കോൺ​ഗ്രസ് എംഎൽഎമാരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതോടെ വിജയ് മന്ത്രിസഭയിലെ അം​ഗസംഖ്യ 32 ആയി ഉയർന്നു. 59 വ‍ർഷങ്ങൾക്ക് ശേഷമാണ് കോൺ​ഗ്രസ് അം​ഗങ്ങൾ തമിഴ്നാട് മന്ത്രിസഭയിൽ ഉൾപ്പെടുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാ‍ർജുന ഖാ‍​ർ​ഗെയുടെ അം​ഗീകാരത്തോടെ കോൺ​ഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ടിവികെ എംഎൽഎമാരായ തമിഴ് […]
Read more

താഴെ ഇറങ്ങണമെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറയണം; ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

മലപ്പുറം: കൊണ്ടോട്ടി പള്ളിക്കല്‍ അങ്കപ്പറമ്പില്‍ സ്വന്തം വീടിന് മുകളില്‍ കയറി മാരകായുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ പിന്തിരിപ്പിച്ചു. വീടിന്‍റെ മുകളില്‍ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി കയറിയ യുവാവ്, ഗ്യാസ് തുറന്നുവിട്ട് കത്തിച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. തന്‍റെ ആരാധനാപാത്രമായ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നേരിട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിയുകയുള്ളൂ എന്ന് ഇയാള്‍ മുകളില്‍ നിന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. […]
Read more

ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആകാൻ ആവശ്യപ്പെട്ടു; കെ വി തോമസ്

ഡൽഹി: തമിഴ്നാടിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആകാൻ വിളി വന്നെന്ന് മുൻ കേന്ദ്രമന്ത്രി കെ വി തോമസ്. വിജയുടെ നിലപാട് അറിഞ്ഞതിനുശേഷം തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിടുത്തെ ചില വ്യാപാരി സുഹൃത്തുക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു. പിണറായിയുടെ അനുവാദം വാങ്ങി അന്തിമ തീരുമാനമെടുക്കും. ജമ്മു കശ്മീർ,പഞ്ചാബ്,ഹിമാചൽ, സംസ്ഥാനങ്ങളിൽ നിന്നും വിളി എത്തിയെന്നും കെ വി തോമസ് പറഞ്ഞു. തന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ട്രോളുകൾ ഒന്നും താൻ മൈൻഡ് ചെയ്യുന്നില്ല. ട്രോളുകൾ നോക്കി […]
Read more

Recent News