Author: Ardra

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; കെഎസ്ഇബി ഉദ്യോ​ഗസ്ഥന് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോ​ഗസ്ഥന് നേരെ കാട്ടാന ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പത്തനംതിട്ട മൂഴിയാറിൽ ആണ് ആക്രമണം ഉണ്ടായത്. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണു പരിക്കേറ്റത്. ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ വേലുത്തോടിന് സമീപത്തായിരുന്നു ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് പോവുകയായിരുന്നു. കാലിന് ഒടിവും ദേഹമാസകലം പരിക്കുമുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

തിരുവഞ്ചൂർ ജേഷ്ഠ സഹോദരൻ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും. ഒരു നിയമസഭാ സാമാജികൻ എങ്ങനെ നിയോജകമണ്ഡലത്തിലും സഭയിലും പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് മുഖ്യമന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റവും സീനിയർ സാമാജികൻ. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം സഭയിലെ അംഗമായി പ്രവർത്തിച്ചു. എല്ലാ വകുപ്പുകളെ കുറിച്ചും കൃത്യമായ അറിവുണ്ട്. ജനഹിതം അനുസരിച്ച് തീരുമാനമെടുക്കാൻ കഴിയുന്നയാളാണ്. യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരിയായിരുന്ന നേതാവായിരുന്നു. […]
Read more

E100 ഫ്‌ളെക്‌സ് ഫ്യുവലിലേക്ക് മാറാൻ ഇന്ത്യ; 5000 പമ്പുകൾ വരുന്നു

ന്യൂഡൽഹി: രാജ്യത്ത് അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇ100 ഫ്‌ളെക്‌സ് ഇന്ധനത്തിന്റെ ലഭ്യത വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഉടനീളം ഇ100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഈ 5000 പമ്പുകളിലെ ആദ്യ ബാച്ചായി കണക്കാക്കുന്ന 150 പമ്പുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ സ്ഥാപിക്കുമെന്നും സൂചനയുണ്ട്. ഡൽഹി, മുംബൈ, പുണെ, നാഗ്പുർ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഇ100 പമ്പുകൾ സ്ഥാപിക്കുന്നത്. ആറ് മാസം മുതൽ […]
Read more

പാരിയത്ത് കാവിലെ ‘പുതുയുഗപ്പിറവി’ യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ ; വിമർശിച്ച് എം ബി രാജേഷ്

എറണാകുളം: എറണാകുളം മലയിടം തുരുത്തിലെ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം ബി രാജേഷ്. ഇടതുപക്ഷ ഭരണത്തിലും കോടതി വിധി ഉണ്ടായിരുന്നു. അന്നൊന്നും പാരിയത്ത് കാവിൽ പൊലീസ് ഇങ്ങനെ പെരുമാറാൻ ധൈര്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. സത്വവാദികളും ജമാ അത്ത് ഇസ്ലാമിയും എവിടെയാണ്? ജമാ അത്ത് തലവൻ വിഷയത്തിൽ പ്രതികരിച്ചോയെന്നും അദ്ദേഹം ചോദ്യമുയർത്തി. പുതിയ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദര മേനോൻ സതീശൻ സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാളാണ് എറണാകുളം പാരിയത്ത് […]
Read more

13 ഒരു പാവം നമ്പറാണ്; പ്രതികരിച്ച് മന്ത്രി കെഎം ഷാജി

തിരുവനന്തപുരം: പതിമൂന്നാം നമ്പർ കാർ തിരഞ്ഞെടുത്തതിൽ പ്രതികരിച്ച് മന്ത്രി കെഎം ഷാജി. പതിമൂന്നാം നമ്പറിനെ പേടിക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. നിർഭാഗ്യം എന്ന് പറഞ്ഞു പലരും മാറ്റിനിർത്തുന്ന പതിമൂന്നാം നമ്പർ കാർ ഉപയോഗിക്കുന്നത് ഒരു സന്ദേശം കൂടിയാവട്ടെ എന്നും മന്ത്രി കെഎം ഷാജി പറഞ്ഞു. പതിമൂന്നാം നമ്പർ ഒരു പാവം നമ്പറല്ലേ. ഏതൊക്കെ നമ്പറുകളേതാണ് ഉള്ളത് എന്ന് ചോദിച്ചു. പല നമ്പറുകളും പറഞ്ഞു. 13 ആരും എടുത്തില്ലേ എന്ന് ചോദിച്ചപ്പോൾ. 13 അവിടെയുണ്ട് വേണോ എന്ന് പറഞ്ഞു. […]
Read more

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ

തിരുവനന്തപുരം: മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേ മാതൃ യൂണിറ്റുകളിലേക്ക് മടക്കി. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ സർക്കാർ പ്രതിനിധികളുടെ ​ഗൺമാൻമാരെയാണ് മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഗൺമാൻമാർക്ക് ഈ മാസം 31 വരെ കാലാവധി ഉണ്ടായിരുന്നു. അതുകൊണ്ട്, കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ആരോപണവിധേയനായ സന്ദീപിനെ ഉൾപ്പെടെ മടക്കിയയച്ചു. എന്നാൽ മുൻ […]
Read more

സ്വകാര്യ ബസ് ബൈക്കിലിടിച്ചു; ഓടിക്കൂടിയ നാട്ടുകാ‍ർ ഡ്രൈവറെ മ‍ർദ്ദിച്ചു

ചെട്ട്യാര്‍മാട്: മലപ്പുറം ചെട്ട്യാര്‍മാട് ബൈക്കില്‍ സ്വകാര്യ ബസിടിച്ചതിനെത്തുടര്‍ന്ന് ബസ് ഡ്രൈവറെ മർദിച്ച് നാട്ടുകാർ. കണ്ണമംഗലം സ്വദേശി റിയാസുദ്ദീനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. കഴുത്തിനും തലക്കും പരിക്കേറ്റ റിയാസുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ദേശീയപാതയുടെ സര്‍വീസ് റോഡില്‍ ചെട്ട്യാര്‍മാട് ഭാഗത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്‍ ചിലര്‍ ബസ് ഡ്രൈവറായ കണ്ണമംഗലം സ്വദേശി […]
Read more

കുവൈത്തിൽ വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാന സർവീസുകൾ പുഃനരാരംഭിക്കുന്നു. ജൂൺ ഒന്ന് മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ശൈഖ് ഹമൂദ് മുബാറക് അൽ സബാഹ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും എയർ ട്രാഫിക്കിന്‍റെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്ന രീതിയിലായിരിക്കും സർവീസുകൾ പുനരാരംഭിക്കുക. ടെർമിനൽ 1 (T1) ൽ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിൽ സിവിൽ ഏവിയേഷൻ വകുപ്പ് പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ആക്രമണങ്ങൾക്ക് പിന്നാലെ വിമാനത്താവളത്തിൽ നടത്തിയ […]
Read more

നാല് തവണ അപേക്ഷ നിരസിച്ചു; ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം. അംഗത്വം പുതുക്കണമെന്ന അപേക്ഷ നാല് തവണ നിരസിച്ചു. 2001 മുതൽ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. 2020 ൽ ആണ് ബിനീഷിന്‍റെ അംഗത്വം മരവിപ്പിച്ചത്. ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് ബിനീഷിന്റെ അംഗത്വം സിപിഎം മരവിപ്പിച്ചത്. 2023 ൽ ബിനീഷ് കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനായി. ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാൻ ബിനീഷ് നാലു തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ സിപിഎം സംസ്ഥാന നേതൃത്വം തുടർച്ചയായി ഈ […]
Read more

ഇന്ധന പ്രതിസന്ധി; ‘ബദൽ മാർഗ്ഗങ്ങൾ തേടണം’, നിർദേശവുമായി പ്രധാനമന്ത്രി

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിൽ ഉപരോധവും കണക്കിലെടുത്ത് പുതിയ നിർദേശവുമായി പ്രധാനമന്ത്രി നരേദ്ര മോദി. ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടാൻ പ്രധാനമന്ത്രി നിർദേശം നൽകി. സമ്പൂർണ മന്ത്രിസഭാ യോഗത്തിലാണ് നിർദേശം. എൽപിജിക്ക് പകരമായി ബയോഗ്യാസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പരിഷ്കരണ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശരാജ്യ സന്ദർശനം പൂർത്തിയാക്കിയ ഉടനെയായിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മാരത്തോണ്‍ യോഗം ചേർന്നത്. ‘വികസിത് ഭാരത് 2047’ എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് […]
Read more

Recent News