മുഖ്യമന്ത്രി വിഡി സതീശന് കൊച്ചിയിൽ സ്വീകരണം; വി ഡി സതീശന് പൊന്നാട അണിയിച്ച് മമ്മൂട്ടി
എറണാകുളം: മുഖ്യമന്ത്രി വിഡി സതീശന് സ്വീകരണം നൽകി കൊച്ചി പൗരാവലി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണ്. യഥാർത്ഥത്തിൽ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്നും മമ്മൂട്ടി പറഞ്ഞു. വിഡി സതീശനെ മമ്മൂട്ടി പൊന്നാട അണിയിക്കുകയും ചെയ്തു. കൊച്ചിക്കാരോടൊപ്പം മലയാളികളോടൊപ്പം താനും സന്തോഷിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണം ആകട്ടേയെന്ന് കുഞ്ചാക്കോ ബോബൻ ആശംസിക്കുകയും ചെയ്തു. വിജയം സമ്മാനിച്ചവർക്ക് നന്ദിയുണ്ടെന്നും കേരളത്തിലെ […]
Read more

